സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2024-27
| 31067-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31067 |
| യൂണിറ്റ് നമ്പർ | LK/2018/31067 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | രാമപുരം |
| ലീഡർ | ജോബ് ജോണി |
| ഡെപ്യൂട്ടി ലീഡർ | മേഘ്‌ന മുരളീധർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സോജൻ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജെയ്‌ൻസ് സി കുര്യൻ |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Lk31067 |
ലിറ്റിൽ കൈറ്റ്സ്
എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്ന് 2024-27 വർഷത്തേക്ക് നടത്തിയ അഭിരുചി പരീക്ഷയിൽ 42 കുട്ടികൾ പങ്കെടുക്കുകയും 30 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.അഭിരുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 09.08.2024 ന് സ്കൂളിൽ വെച്ച് നടക്കും. ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രെയ്നർ ശ്രീ. അനൂപ് ബാലകൃഷ്ണൻ ക്യാമ്പിന് നേതൃത്വം കൊടുത്തു . മാസ്റ്റർ ശ്രീ സോജൻ ജോർജ് , മിസ്ട്രസ് ജെയിൻ സി കുര്യനും, അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14376 | സ്നേഹ മാർട്ടിൻ |
| 2 | 13942 | സിംന ട്രീസ സിജു |
| 3 | 14003 | മേഘ്‌ന മുരളീധർ |
| 4 | 14002 | കാവ്യാ ബൈജു |
| 5 | 13929 | തൃഷ ഷൈജു |
| 6 | 13948 | തന്മയ വിജേഷ് |
| 7 | 14227 | അഗ്ന അനീഷ് |
| 8 | 14374 | അതുൽ സുരേഷ് |
| 9 | 13932 | ജോബ് ജോണി |
| 10 | 13949 | ടെസ്സ ജയൻ |
| 11 | 13902 | ആദിത്യൻ എഛ് |
| 12 | 14007 | ദേവിക ജൂനിഷ് |
| 13 | 14157 | ജിയാ ട്രീസ ജെയ്സൺ |
| 14 | 14006 | ദേവാനന്ദ് പി ബി |
| 15 | 13931 | ജിയാ അൽഫോൻസാ തോമസ് |
| 16 | 13925 | എമിൽ ജോസ് ജയ്‌മോൻ |
| 17 | 13913 | അന്ന റോസ് ബിജു |
| 18 | 13973 | അയോണ സുബി |
| 19 | 14346 | ഹന്നാ മരിയ ജോസഫ് |
| 20 | 13901 | അധിദേവ് ബിജു |
| 21 | 14347 | ഹൃഷികേശ് സുനിൽ |
| 22 | 13966 | അൽഫോൻസാ സനീഷ് |
| 23 | 13977 | നവീൻ സന്തോഷ് |
| 24 | 13918 | ആര്യൻ എൻ എ |
| 25 | 14200 | ജോയ്‌സ് ബിബിൻ |
| 26 | 13947 | സൂര്യനാരായണൻ വി ആർ |
| 27 | 13942 | എൽസ ജയ്സ് |
| 28 | 13936 | പ്രണവ് ഷിനോജ് |
| 29 | 13908 | എൽന ജിനു |
| 30 | 13910 | അനന്യ രതീഷ് |
അവധിക്കാല ക്യാമ്പ്
Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 23/5/2025 വെള്ളിയാഴ്ച്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് സാർ ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ് കോർഡിനേറ്റർ അനൂപ് സണ്ണി ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ലിബിൻ സി കെ ,അനൂപ് സണ്ണി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites അംഗം ഹന്നാ മരിയ ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.
ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം
9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി.
Ubuntu ഇൻസ്റ്റലേഷൻ
സ്കൂൾ തല ശാസ്ത്രമേള
ഐ.ടി മേള
2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി. മലയാളം കമ്പ്യൂട്ടിംഗ് , ആനിമേഷൻ , സ്ക്രാറ്റ്ച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ മഝരങ്ങളിൽ പങ്കെടുത്തു.
ദ്വിദിന സബ്ജില്ല ക്യാമ്പ്
കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ കുട്ടികൾക്കുള്ള ദ്വിദിന സബ്ജില്ല ക്യാമ്പ് മഹാത്മാ ഗാന്ധി ഗവണ്മെന്റ് സ്കൂൾ പാലായിൽ വച്ച് ജനുവരി 2,3,തിയതികളിൽ നടന്നു. ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥ നിർണയം സാധ്യമാകുന്നതും കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നും, ഇതിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകൾ, പ്രോഗ്രാമിങ് വിഭാഗത്തിലെ ഓരോ കുട്ടികളും തയ്യാറാക്കി. ഇത് കൂടാതെ സ്വാതന്ത്ര സോഫ്റ്റ്വെയർ ആയ ഓപ്പൺ ടൂൺസിലെ പ്ലാസ്റ്റിക് ടൂൾ, ഇൻ ബിറ്റ്വീൻ ഫ്രെയിംസ്, ലിപ് സിങ്ക് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച് അനിമേഷൻ വിഭാഗം ഷോർട്ട് വീഡിയോകളും തയ്യാറാക്കി. ക്യാമ്പ് കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദവും കൗതുകമുണർത്തുന്നതുമായിരുന്നു. ഈ സ്കൂളിൽ നിന്ന് ജോബ് ജോണി, ജിയാ അൽഫോൻസാ തോമസ്,സൂര്യനാരായണൻ വി ആർ,ഹന്നാ മരിയ ജോസഫ്,അന്ന റോസ് ബിജു,മേഘ്‌ന മുരളീധർ,സിംന ട്രീസ സിജു,ദേവിക ജൂനിഷ് എന്നിവർ പങ്കെടുത്തു .
എ ഐ സർവ്വമയം
lk യുടെ നേതൃത്വത്തിൽ അമ്മമാർക്കുള്ള എ ഐ സർവ്വമയം ട്രെയിനിങ്ങിന്റെ ആദ്യഘട്ടം 30 രക്ഷകർത്താക്കൾക്ക് നൽകുകയുണ്ടായി അടുത്ത ഘട്ടങ്ങൾ വരുന്ന അവധിക്കാലങ്ങളിൽ തുടർന്ന് എടുക്കുന്നതായിരിക്കും. എ ഐ യുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന് പഠിപ്പിക്കുകയും ഫേക്ക് ന്യൂസുകൾ എങ്ങനെ തടയണം മുൻകരുതലുകൾ എടുക്കണം, തിരിച്ചറിയാം എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ രക്ഷിതാക്കൾക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട് ആദ്യഘട്ട പരിശീലനത്തിൽ ഈ ഒരു ക്ലാസ് എല്ലാ രക്ഷിതാക്കൾക്കും നന്നായിട്ട് പ്രയോജനം ലഭിച്ചു എന്നുള്ള ഒരു അഭിപ്രായം ഉണ്ടായി .
ജില്ലാ ക്യാമ്പലേക്ക്
2024-27 ബാച്ച് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ ഒരാൾക്ക് സെലക്ഷൻ ലഭിക്കുകയും പങ്കെടുക്കുകയും ചെയ്തു. അനിമേഷൻ വിഭാഗത്തിൽ ഹന്നാ മരിയ ജോസഫ് പങ്കെടുത്തു .
