ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
19022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19022
യൂണിറ്റ് നമ്പർLK/2018/19022
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ലീഡർഫാത്തിമ റഹ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുസ്സലാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ
അവസാനം തിരുത്തിയത്
09-06-2025Lalkpza

2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

കൽപകഞ്ചേരി ജി വി എച്ച് എസ് എസിൽ ഉബുണ്ടു ഇൻസ്റ്റാലേഷൻ ഫെസ്റ്റ് നടത്തി . 2025-26 വർഷം മുതൽ എല്ലാ ക്ലാസുകളിലും മാറിയ ഐ ടി പാഠപുസ്തകങ്ങൾ വരുന്നതോടൊപ്പം ഉബുണ്ടു 22.04 രംഗത്ത് വരികയാണ്. കൽപകഞ്ചേരി ജി വി എച്ച് എസ് എസിൽ പുതിയ ഉബുണ്ടു ഇൻസ്റ്റാലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആണ് നടത്തിയത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ അബ്ദുസ്സലാമിന്റെ നേതൃത്വത്തിൽ 8ആം ക്ലാസിലെ യദുകൃഷ്ണൻ, മുഹമ്മദ് നാദിം, ഹനാൻ ഫാറൂഖ്, മുഹമ്മദ് അസ്ലം, അഭിനവ്, അന്ഷിദ്, അൽ അമീൻ, മുഹമ്മദ്‌ ഹാഷിർ, ആദിൽ എം പി എന്നിവർ കമ്പ്യൂട്ടർ ലാബിലെ 25 ലാപ്ടോപ്പുകളിൽ പുതിയ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. എച്ച് എം സിനി ടീച്ചർ ആണ് ഇൻസ്റ്റാലേഷൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.

ഇൻസ്റ്റലേഷൻ ഫെസ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ജി വി എച്ച് എസ് എസ് കൽപകഞ്ചേരി

ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.

ജി വി എച്ച് എസ് എസ് കൽപകഞ്ചേരിയിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന അവധിക്കാല ക്യാമ്പ് മെയ്‌ 27 രാവിലെ 9.30 നു ആരംഭിച്ചു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടന കർമം ഹെഡ്മിസ്ട്രസ് സിനി ടീച്ചർ നിർവഹിച്ചു. ക്യാമ്പിന് കല്ലിങ്ങൽ പറമ്പ് എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മാസ്റ്റർ നിഖിൽ സാർ, സ്കൂളിലെ കൈറ്റ് മാസ്റ്റർ അബ്ദുസ്സലാം, കൈറ്റ് മിസ്ട്രെസ് ഹസീന ടീച്ചർ എന്നിവർനേതൃത്വം നൽകി. റീൽ നിർമാണം, വീഡിയോ എഡിറ്റിങ് തുടങ്ങി കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഇനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. വൈകുന്നേരം 4.30 നു ആണ് ക്യാമ്പ് അവസാനിച്ചത്.