സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം

മധ്യവേനൽ അവധിക്ക് ശേഷം സ്കൂൾ തുറന്നു. പ്രവേശനോത്സവം ആറളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേഷ് കെ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ മാർട്ടിൻ കിഴക്കേതലക്കൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസംഗം, ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. സ്കൂൾ അങ്കണത്തിൽ ചെടികളും വൃക്ഷത്തൈകളും നട്ടു.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും അവധിക്കാല വായന പ്രവർത്തനങ്ങളുടെ ഉൽപ്പന്നമായ പതിപ്പ് പ്രകാശനം നടത്തുകയും ചെയ്തു. വായന മാസാചരണത്തോടനുബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി.
യോഗാദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രദർശനയോഗ നടത്തി. ഓരോ യോഗാസനങ്ങളും അതിന്റെ ഗുണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഉണ്ണികൃഷ്ണൻ കീച്ചേരി നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ലോകലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി,ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പാർലമെൻറ് തുടങ്ങിയവ സംഘടിപ്പിച്ചു.
ബഷീർ ദിനാനുസ്മരണം നടത്തി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രദർശനം നടത്തി.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. സ്കൂൾ ലീഡറായി നിയ മേരി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു
UP-HS-HSS സംയുക്തമായി 78-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്,JRC, കബ്ബ് ബുൾ-ബുൾ യൂണിറ്റുകളുടെ പരേഡും വിവിധ കലാപരിപാടികളും അരങ്ങേറി.
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു
'
മാലിന്യമുക്ത നവകേരളം കാമ്പയിൻ'
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ വീർപ്പാട് സെൻ്റ്. സെബാസ്റ്റ്യൻസ് യുപി സ്കൂളിനെ ശുചിത്വ ഹരിത വിദ്യാലയമായി ബഹുമാനപ്പെട്ട ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജേഷ് കെ പി പ്രഖ്യാപിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ : മാർട്ടിൻ കിഴക്കേതലയ്ക്കൽ അധ്യക്ഷനായ സമ്മേളനത്തിൽ ഹരിത കർമ്മ സേനാംഗങ്ങളായ ജിഷ , ഷീബ എന്നിവരെ ആദരിച്ചു .ആറളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സവിത 'മാലിന്യ മുക്ത നവ കേരള പ്രതിജ്ഞ' കുട്ടികൾക്കായി ചൊല്ലി കൊടുത്തു . ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയ മാത്യു സ്വാഗതവും, വാർഡ് മെമ്പർ ശ്രീമതി ബിന്ദു യുഎസ്, പിടിഎ പ്രസിഡണ്ട് ശ്രീ ജിൽസ് മുള്ളൻകുഴി , എം പി ടി എ പ്രസിഡണ്ട് ശ്രീമതി അനില , ജോസ് ടോം, ജിഷ , ഷീബ ജിജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ സാബു ജോസഫ് നന്ദിയും പറഞ്ഞു.
ശിശുദിനാഘോഷം
• ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജന സംരക്ഷണ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.
• ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം നടത്തി. പ്രസംഗം ക്വിസ് എന്നിവ നടത്തി. ശുചീകരണവും നടത്തി.
• ഇരിട്ടി ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്രമേളകളിൽ എൽപി യുപി വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
• പേരാവൂർ ഹൈസ്കൂളിലും തൊണ്ടി യുപി സ്കൂളിലും വെച്ച് നടന്ന സ്കൗട്ട് ഗൈഡ് കുട്ടികളുടെ ഡി എസ് ടെസ്റ്റിൽ ഈ സ്കൂളിൽ നിന്നും 27 കുട്ടികൾ പങ്കെടുത്തു.
• ഒന്നാം ക്ലാസുകാർ 'ഊണിന്റെ മേളം' ഭക്ഷ്യമേള നടത്തി. • ലാബ്@ഹോം പ്രവർത്തനങ്ങളുടെ ഭാഗമായി സാധനങ്ങൾ ക്രമീകരിച്ചതിന്റെ ഫോട്ടോയും പരീക്ഷണം ചെയ്യുന്നതിന്റെ വീഡിയോയും കുട്ടികൾ അയച്ചു നൽകി. • എൽ പി വിഭാഗം കുട്ടികളുടെ പഠനയാത്ര കണ്ണൂർ കോട്ട,ദീപിക, പറശ്ശിനിക്കടവ്, പയ്യാമ്പലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സംഘടിപ്പിച്ചു. • ക്ലാസ് പിടിഎയും ജനറൽബോഡിയും നടത്തി. സദ്ഭാവന അവാർഡ് ജേതാവ് ശ്രീ കെ സി സെബാസ്റ്റ്യൻ മാസ്റ്റർ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്തു. • ഡിസംബർ 19 അന്താരാഷ്ട്ര മില്ലറ്റ് ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് പോസ്റ്റർ ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി.മില്ലറ്റ് വീഡിയോ പ്രദർശനം നടത്തി. • ദീപിക കളർ ഇന്ത്യ ഡ്രോയിങ് കോമ്പറ്റീഷൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. • ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു വിവിധ മത്സരങ്ങൾ നടത്തി. • കുട്ടികളുടെ ഭവന സന്ദർശനം ആരംഭിച്ചു. • പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. • ' ചെറു ധാന്യങ്ങളുടെ ഉപയോഗവും പ്രാധാന്യവും' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. • മുഴുവൻ ക്ലാസുകളിലും ക്ലാസ് മാഗസിൻ പ്രകാശനം ചെയ്തു. • എൽകെജി യുകെജി ക്ലാസുകളിൽ സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച കുട്ടികളെ ആദരിച്ചു. • യുപി വിഭാഗം കുട്ടികളുടെ പഠനയാത്ര കുറ്റ്യാടി എം എം അഗ്രി പാർക്ക് വടകര സാൻഡ് പാർക്ക് എന്നിവിടങ്ങളിലേക്ക് നടത്തി.
• അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിളമന പ്രൊവിഡൻസ് ഹോം സന്ദർശിക്കുകയും ശേഖരിച്ച നിത്യോപയോഗവസ്തുക്കൾ കൈമാറുകയും ചെയ്തു. • ഈ വർഷത്തെ കെജി ടൂർ വയലപ്ര,മാട്ടൂൽ പെറ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് നടത്തി. • റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക ശ്രീമതി ജയ മാത്യു പതാക ഉയർത്തി. • ജനറൽബോഡി നടത്തി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എം വി ഐ ശ്രീ റിയാസ് എം പി നടത്തി.