പ്രവേശനോത്സവം

പ്രവേശനോത്സവം

മധ്യവേനൽ അവധിക്ക് ശേഷം സ്കൂൾ തുറന്നു. പ്രവേശനോത്സവം ആറളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേഷ് കെ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ മാർട്ടിൻ കിഴക്കേതലക്കൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.



പരിസ്ഥിതി ദിനം

ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസംഗം, ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. സ്കൂൾ അങ്കണത്തിൽ  ചെടികളും വൃക്ഷത്തൈകളും നട്ടു.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും അവധിക്കാല വായന പ്രവർത്തനങ്ങളുടെ ഉൽപ്പന്നമായ പതിപ്പ് പ്രകാശനം നടത്തുകയും ചെയ്തു. വായന മാസാചരണത്തോടനുബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി.

യോഗാദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രദർശനയോഗ നടത്തി. ഓരോ യോഗാസനങ്ങളും അതിന്റെ ഗുണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ  ക്ലബ്ബുകളുടെയും  ഉദ്ഘാടനം സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഉണ്ണികൃഷ്ണൻ കീച്ചേരി നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

ലോകലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി,ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പാർലമെൻറ് തുടങ്ങിയവ സംഘടിപ്പിച്ചു.

ബഷീർ ദിനാനുസ്മരണം നടത്തി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രദർശനം നടത്തി.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. സ്കൂൾ ലീഡറായി  നിയ മേരി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു

UP-HS-HSS സംയുക്തമായി 78-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്,JRC, കബ്ബ് ബുൾ-ബുൾ യൂണിറ്റുകളുടെ പരേഡും വിവിധ കലാപരിപാടികളും അരങ്ങേറി.

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു