Schoolwiki സംരംഭത്തിൽ നിന്ന്
ലോകാ സമസ്താ സുഖിനോ ഭവന്തൂ
ഇളം കാറ്റിൽ കലപില കൂട്ടുന്ന അരയാലിൻ ഇലകൾക്കിടയിലും ചില്ലകളിലുമായി തുള്ളിച്ചാടിക്കളിക്കുകയാണ് അച്ചു എന്ന വികൃതിക്കുരങ്ങൻ. അമ്പലമുറ്റത്ത് ഒരു പാട് ഭക്തരുടെ വാഹനങ്ങൾ കിടന്നിരുന്നു. അതിൽ ഒരു വാഹനം അവന് വളരെ കൗതുകകരമായി തോന്നി. അവൻ അതിലേയ്ക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിൻ്റെ ഒരു ചില്ല് താഴ്ന്ന് കിടക്കുകയായിരുന്നു. അവൻ ആ ജനാലയിലൂടെ വണ്ടിക്കകത്തേയ്ക്ക് നുഴഞ്ഞു കയറി. അതിനകത്തിരുന്ന ഒരു സാധനവും കൈക്കലാക്കി അവൻ തിരികെ മരത്തിലേയ്ക്കോടി കയറി. അവൻ അത് തിരിച്ചും മറിച്ചും നോക്കുന്നതു കണ്ട കാറുടമ അരയാലിൻ്റെ ചുവട്ടിലേയ്ക്ക് ഓടിയെത്തി അത് തിരിക്കെ തരാനായി കെഞ്ചി. അതു കണ്ട അച്ചു കുരങ്ങന് ഒരു കുസൃതി തോന്നി. അവൻ വീണ്ടും ഉയരെയുള്ള ചില്ലകളിലേക്ക് ഓടി കയറി. പെട്ടെന്ന് അവൻ്റെ കൈയ്യിലിരുന്ന വസ്തു ശബ്ദ്ധമുണ്ടാക്കാൻ തുടങ്ങി. അത് കേട്ട് പേടിച്ച അച്ചു ആ സാധനം ഉടൻ തന്നെ താഴേയ്ക്കിട്ടു. അത് താഴെ വീണ് ചിന്നിച്ചിതറി. മരച്ചുവട്ടിൽ നിന്ന ഉടമ വിഷമത്തോടെ അവ പെറുക്കിയെടുക്കുന്നത് കണ്ട അച്ചുക്കുരങ്ങൻ പരിഹാസച്ചിരിയോടെ നോക്കി നിന്നു. ഇതറിഞ്ഞ അച്ചുവിൻ്റെ അച്ഛൻ അവനെ ഒരു പാട് ശാസിച്ചു. എന്നാൻ അവൻ ഒരു കൂസലുമില്ലാതെ നിന്നതേയൊള്ളു.
പിറ്റേ ദിവസം, പതിവു പോലെ അവൻ അമ്പലമുറ്റത്തെത്തി. പക്ഷേ അവിടം വിജനമായിരുന്നു. അമ്പലത്തിൽ എത്തുന്ന ഭക്തരുടെ കൈയ്യിൽ നിന്നും ഭക്ഷണം കഴിച്ചിരുന്ന കുരങ്ങിൻ കൂട്ടം അന്ന് പട്ടിണിയിലാണ്ടു. പിറ്റേ ദിവസവും അവർക്ക് ആഹാരമൊന്നും കിട്ടിയില്ല. മെലിഞ്ഞുണങ്ങിയ വയസനായ ഒരു കുരങ്ങൻ അപ്പോൾ അവിടേയ്ക്ക് വന്ന് അവരോടു പറഞ്ഞു, "നാട്ടിൽ കൊറോണയെന്നൊരസുഖം പടർന്നു പിടിക്കുന്നു. മനുഷ്യരെല്ലാം ഭയന്ന് വീടുകൾക്കുള്ളിൽ തന്നെ ഇരിക്കുകയാണ്. നമ്മളെല്ലാം പട്ടിണി കിടന്ന് മരിക്കാൻ പോവുകയാണ്."
ഭയത്തോടെ അത് കേട്ടു നിന്നപ്പോൾ അച്ചു കുരങ്ങന് വളരെ പരിചിതമായ ഒരു കാർ അവിടെ വന്ന് നിന്നു. രണ്ടു ദിവസം മുൻപ് അവൻ വിഷമിപ്പിച്ച ആ മനുഷ്യൻ ഇറങ്ങി , കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ അവർക്കായി നിരത്തി വച്ചു.
അവർ ആർത്തിയോടെ ആ ഭക്ഷണം കഴിച്ചു. ഒപ്പം അച്ചുവും കുറ്റബോധത്തോടെ അത് കഴിച്ചു. അവൻ നന്ദിയോടെ അദ്ദേഹത്തിൻ്റെ മുഖത്തേയ്ക്ക് നോക്കി. അതിൽ പിന്നെ അച്ചു വികൃതിത്തരങ്ങൾ കാട്ടാത്ത നല്ല ഒരു കുട്ടിക്കരങ്ങനായി മാറി.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കഥ
|