ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്


2022-23 വരെ2023-242024-252025-26

2024 ജൂൺ 3 ന് നടന്ന പ്രവേശനോത്സവം നവാഗതർക്ക് ഹ്യദ്യമായ അനുഭവമായി. 252 വിദ്യാർതഥികളാണ് 5ാം ക്ലാസ്സിൽ പ്രവേശനം നേടിയത്.തദവസരത്തിൽ 'സൈമ്പർ സെക്യൂരിറ്റി 'എന്ന വിഷയത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.

പരിസ്ഥിതിദിനം കൗൺസിലർ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദഘാടനം ചെയ്യുന്നു.
ഹെഡ്മിസ്ട്രസ് വായനാവാരം ഉദഘാടനം ചെയ്തു.

ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.



ജൂൺ 19 വായനാദിനത്തിൽ വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.


ജൂൺ 21സംഗീത - യോഗദിനത്തിൽ ഫ്ലാവെർസ് ടോപ്സിങ്ങർ ലൂടെ പ്രശസ്തയായ മിയ മെഹക് വിഷിഹ്ട്ടാതിഥിയായി . സംഗീത വിരുന്നും , യോഗാഭ്യയാസ പ്രകടനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി.