ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26
ഇവിടെപ്രവേശനോൽസവം 2025
2025 - 2026 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാന്റർ ശ്രി . പി . എസ് സുഗേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ . ലാവ്‌ലി തോമസ് അധ്യക്ഷം വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ. സി ജി .വി.റ്റി സ്വാഗതം പറഞ്ഞു . സ്കൂൾ ഗായകസംഘം പ്രവേശനോത്സവഗാനം ആലപിച്ചു നവാഗതരായ വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ച പൂർവ്വവിദ്യാർ്‌തഥിനി കുമാരി .ദേവിക ശ്രീജിത് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് ശ്രി മാർസിലിൻ ബിനീഷ് ആശംസ അർപ്പിച്ചു . 2024-25അധ്യയന വർഷം USS Scholarshipന് അർഹരായി വിദ്യാലത്തിന്റെ യശ്ശസുയർത്തിയ 21 വിദ്യാർത്ഥിനികളെ ആദരിച്ചു . തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മധുര പലഹാരവിതരണവും നടത്തി . തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോയും വിഡിയോയും എടുത്തു സ്കൂൾ പ്രേവേശനോത്സവം ഡോക്യുമെന്റ് ചെയ്തു .
പുതിയ അധ്യനവർഷത്തത്തെ പരിസ്ഥിതി ദിനാഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം ജൂൺ 5 ന് ഫോർട്ടുകൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ , ശ്രി . ഫൈസൽ എം . എസ് നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ടഅതിഥിയായി എത്തിയത് വാർഡ് കൗൺസിലർ ശ്രി ആന്റണി കുരീത്തറയായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ. സിജി .വി.റ്റി , അധ്യാപികമാരായ ജൻസി ജോൺസൻ , ലിപി എം .പി , സുനു കെ . എസ് എന്നിവർ പ്രസംഗിച്ചു. അതിനുശേഷം വിദ്യാർതഥികൾ കൊയ്ത്തുപാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്തി . തുടർന്ന് കൗൺസിലർ ശ്രി ആന്റണി കുരീത്തറ വിദ്യാർതഥികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും വിദ്യാലയ വളപ്പിൽ ഔഷധത്തോട്ട ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്തു .