ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25

പഠന /പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു.

പരിസ്ഥിതി ദിനാഘോഷം
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം കരകുളം കൃഷിഭവനിലെ കൃഷി ഓഫീസർ അശ്വതി ശശിധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന പ്രതിജ്ഞ, പ്രസംഗം, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രകാശ് സർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളുടെ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
പേവിഷബാധ പ്രതിരോധ പ്രവർത്തനം

സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷാ വെല്ലുവിളിയായ പേവിഷ നിയന്ത്രണം സംബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനം 2024 ജൂൺ 13നു നടന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നുമുള്ള അശ്വനി മാഡമാണ് ക്ലാസ് നയിച്ചത്.
പ്രീ പ്രൈമറി ബാല പദ്ധതി

2024 ജൂൺ 18 നു പ്രീ പ്രൈമറി ബാല പദ്ധതി കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി യു ലേഖാ റാണി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ പി ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി ഒ ശ്രീ റെനി വർഗീസ് പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപകൻ ശ്രീ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ആർ രമണി, എ ഇ ഒ ശ്രീ എം വി ബിനു, ശ്രീമതി എൽ അനോജ, ശ്രീ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. പി ടി എ പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ മുതലായവർ പങ്കെടുത്തു.
വായന വാരാഘോഷം


ഈ വർഷത്തെ വായന വാരാഘോഷം ജൂൺ 19 ബുധനാഴ്ച കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വായന, ക്വിസ്, ആസ്വാദനക്കുറിപ്പ് എഴുതൽ, ഓർമ പരിശോധന തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25 ചൊവ്വാഴ്ച വായന വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ആർ രമണിയും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ ശ്രീ കലേഷ് കാർത്തികേയനും ചേർന്ന് നിർവഹിച്ചു. വായനവാരവുമായി ബന്ധപ്പെട്ടു നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. എസ് ആർ ജി കൺവീനർ ശ്രീമതി പ്രമീല ആന്റണി നന്ദി രേഖപ്പെടുത്തി.
ബഷീർ ദിനം


ജൂലൈ 5 വെള്ളി സ്പെഷ്യൽ അസംബ്ലിയോടു കൂടി ബഷീർ ദിനം ആചരിച്ചു. അനുസ്മരണക്കുറിപ്പ് അവതരണം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കവിതാലാപനം, ബഷീർ കഥാപാത്രാവതരണം, ചിത്രരചന എന്നീ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.
ചാന്ദ്രദിനാഘോഷം
ജൂലൈ 21 ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ വീഡിയോ പ്രദർശനം, ക്വിസ് എന്നിവ നടന്നു.
സ്കൂളിലേക്ക് പത്രം
കരകുളം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24ന് സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ചു. സ്കൂൾലീഡർ തീർത്ഥ പ്രസാദിന് ഹെഡ്മാസ്റ്റർ പത്രം നൽകി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പൊതുയോഗം
2024-25 അധ്യയനവർഷത്തെ പി.ടി.എ.പൊതുയോഗം 25/07/2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പി.ടി.എ.പ്രസിഡന്റ് ഷിബുകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ച യോഗത്തിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി ഷിബുകുമാറിനെയും വൈസ് പ്രസിഡന്റായി രേഷ്മയെയും തെരഞ്ഞെടുത്തു.
ഹിരോഷിമ - നാഗസാക്കി ദിനം
ആഗസ്റ്റ് 6,9 തീയതികളിലായി ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങൾ നടന്നു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ അസംബ്ലിയിൽ വിശദീകരിച്ചു.
സ്വാതന്ത്ര്യദിനാഘോഷം


അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ പ്രകാശ് സാർ പതാക ഉയർത്തി.കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ.പ്രസിഡന്റ്, എസ് എം സി ചെയർമാൻ എന്നിവർ ആശംസ അർപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ചടങ്ങിന് ശോഭ പകർന്നു. കുട്ടികളുടെ കലാപരിപാടികളും അതിനെ തുടർന്ന് പായസവിതരണവും നടന്നു. ചടങ്ങിൽ പി.ടി.എ.പ്രതിനിധികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യമുക്തം നവകേരളം

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനം സെപ്തംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് സ്കൂളിൽ നടപ്പിലാക്കി. ശേഷം പായസവിതരണം നടന്നു.
സ്കൂൾ ശാസ്ത്രമേള



2024-25 അധ്യയന വർഷത്തെ സ്കൂൾതല സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്ര , IT,പ്രവൃത്തി പരിചയമേള ആഗസ്റ്റ് 16ന് നടന്നു.എല്ലാ മേളകൾക്കും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
സ്വാതന്ത്ര്യദിന മെഗാക്വിസ്

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യ ദീപ്തസ്മരണകളിലൂടെ' എന്ന പേരിൽ പ്രദീപ് ടി സി തലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു മെഗാക്വിസ് മത്സരം നടന്നു. പരിപാടി പി ടി എ പ്രസിഡന്റ് ഷിബുകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ രമണി സ്വാഗതം ആശംസിച്ചു.
സംസ്കൃത ദിനാചരണം

ഈ വർഷത്തെ സ്കൂൾതല സംസ്കൃത ദിനാചരണം ആഗസ്റ്റ് 19 നും സബ്ജില്ലാതലം 22നും കരകുളം യു പി എസിൽ വച്ച് നടന്നു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി എസ് ഷാനിബ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് , വാർഡ് മെമ്പർ ആർ രമണി, എ ഇ ഒ ബിനു മാധവ്, പി ടി എ പ്രസിഡന്റ് ഷിബു കുമാർ, എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അറിയിച്ചു. സതീഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഓണാഘോഷം


ഈ അധ്യയന വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നു സമുചിതമായി ആകഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.