പ്രവേശനോത്സവം

പഠന /പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്‌തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു.


 
പരിസ്ഥിതി ദിനാചരണം 

പരിസ്ഥിതി ദിനാഘോഷം

ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം കരകുളം കൃഷിഭവനിലെ കൃഷി ഓഫീസർ അശ്വതി ശശിധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന പ്രതിജ്ഞ, പ്രസംഗം, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രകാശ് സർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളുടെ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.



പേവിഷബാധ പ്രതിരോധ പ്രവർത്തനം

 
പേവിഷബാധ പ്രതിരോധ പ്രവർത്തനം

സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷാ വെല്ലുവിളിയായ പേവിഷ നിയന്ത്രണം സംബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനം 2024 ജൂൺ 13നു നടന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നുമുള്ള അശ്വനി മാഡമാണ് ക്ലാസ് നയിച്ചത്.


പ്രീ പ്രൈമറി ബാല പദ്ധതി

 
പ്രീ പ്രൈമറി ബാല പദ്ധതി

2024 ജൂൺ 18 നു പ്രീ പ്രൈമറി ബാല പദ്ധതി കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി യു ലേഖാ റാണി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ പി ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി ഒ ശ്രീ റെനി വർഗീസ്  പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപകൻ ശ്രീ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ആർ രമണി, എ ഇ ഒ ശ്രീ എം വി ബിനു, ശ്രീമതി എൽ അനോജ, ശ്രീ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. പി ടി എ പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ മുതലായവർ പങ്കെടുത്തു.

വായന വാരാഘോഷം

 
വായനവാരാഘോഷം
 
വായനവാരാഘോഷ ഉദ്ഘാടനം

ഈ വർഷത്തെ വായന വാരാഘോഷം  ജൂൺ 19 ബുധനാഴ്ച കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വായന, ക്വിസ്, ആസ്വാദനക്കുറിപ്പ് എഴുതൽ, ഓർമ പരിശോധന തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25 ചൊവ്വാഴ്ച വായന വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ആർ രമണിയും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ ശ്രീ കലേഷ് കാർത്തികേയനും ചേർന്ന് നിർവഹിച്ചു. വായനവാരവുമായി ബന്ധപ്പെട്ടു നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. എസ് ആർ ജി കൺവീനർ ശ്രീമതി പ്രമീല ആന്റണി നന്ദി രേഖപ്പെടുത്തി.

ബഷീർ ദിനം

 
ബഷീർ ദിനം
 


ജൂലൈ 5 വെള്ളി സ്പെഷ്യൽ അസംബ്ലിയോടു കൂടി ബഷീർ ദിനം ആചരിച്ചു. അനുസ്മരണക്കുറിപ്പ് അവതരണം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കവിതാലാപനം, ബഷീർ കഥാപാത്രാവതരണം, ചിത്രരചന എന്നീ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.

ചാന്ദ്രദിനാഘോഷം

ജൂലൈ 21 ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ വീഡിയോ പ്രദർശനം, ക്വിസ് എന്നിവ നടന്നു.

സ്കൂളിലേക്ക് പത്രം

കരകുളം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24ന് സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ചു. സ്കൂൾലീഡർ തീർത്ഥ പ്രസാദിന് ഹെഡ്മാസ്റ്റർ പത്രം നൽകി ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പൊതുയോഗം

 
പി ടി എ പൊതുയോഗം

2024-25 അധ്യയനവർഷത്തെ പി.ടി.എ.പൊതുയോഗം 25/07/2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പി.ടി.എ.പ്രസിഡന്റ് ഷിബുകുമാറിന്റെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ പ്രകാശ് സർ സ്വാഗതം ആശംസിച്ച യോഗത്തിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി ഷിബുകുമാറിനെയും വൈസ് പ്രസിഡന്റായി രേഷ്മയെയും തെരഞ്ഞെടുത്തു.

ഹിരോഷിമ - നാഗസാക്കി ദിനം

ആഗസ്റ്റ് 6,9 തീയതികളിലായി ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങൾ നടന്നു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ അസംബ്ലിയിൽ വിശദീകരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

 
സ്വാതന്ത്ര്യദിനാഘോഷം
 
സ്വാതന്ത്ര്യദിനാഘോഷം

അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ പ്രകാശ് സാർ പതാക ഉയർത്തി.കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ.പ്രസിഡന്റ്, എസ് എം സി ചെയർമാൻ എന്നിവർ ആശംസ അർപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ചടങ്ങിന് ശോഭ പകർന്നു. കുട്ടികളുടെ കലാപരിപാടികളും അതിനെ തുടർന്ന് പായസവിതരണവും നടന്നു. ചടങ്ങിൽ പി.ടി.എ.പ്രതിനിധികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

മാലിന്യമുക്തം നവകേരളം

 
മാലിന്യമുക്തം നവകേരളം

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനം സെപ്തംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് സ്കൂളിൽ നടപ്പിലാക്കി. ശേഷം പായസവിതരണം നടന്നു.


സ്കൂൾ ശാസ്ത്രമേള

 
ശാസ്ത്രമേള
 
ശാസ്ത്രമേള
 
ശാസ്ത്രമേള

2024-25 അധ്യയന വർഷത്തെ സ്കൂൾതല സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്ര , IT,പ്രവൃത്തി പരിചയമേള ആഗസ്റ്റ് 16ന് നടന്നു.എല്ലാ മേളകൾക്കും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

സ്വാതന്ത്ര്യദിന മെഗാക്വിസ്

 
സ്വാതന്ത്ര്യദിന മെഗാക്വിസ്

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യ ദീപ്തസ്മരണകളിലൂടെ' എന്ന പേരിൽ പ്രദീപ് ടി സി തലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു മെഗാക്വിസ് മത്സരം നടന്നു. പരിപാടി പി ടി എ പ്രസിഡന്റ് ഷിബുകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ രമണി സ്വാഗതം ആശംസിച്ചു.


സംസ്കൃത ദിനാചരണം

 
സംസ്കൃത ദിനാചരണം

ഈ വർഷത്തെ സ്കൂൾതല സംസ്കൃത ദിനാചരണം ആഗസ്റ്റ് 19 നും സബ്ജില്ലാതലം 22നും കരകുളം യു പി എസിൽ വച്ച് നടന്നു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി എസ് ഷാനിബ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് , വാർഡ് മെമ്പർ ആർ രമണി, എ ഇ ഒ ബിനു മാധവ്, പി ടി എ പ്രസിഡന്റ് ഷിബു കുമാർ, എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അറിയിച്ചു. സതീഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഓണാഘോഷം

 
ഓണാഘോഷം
 
ഓണാഘോഷം

ഈ അധ്യയന വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13നു സമുചിതമായി ആകഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

സ്കൂൾ കലോത്സവം

ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 24,25 തീയതികളിലായി നടന്നു.  24-ാം തീയതി രാവിലെ മണിക്ക് കരകുളം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് യു ലേഖാറാണി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ആശംസ അർപ്പിച്ചു. പി ടി എ പ്രതിനിധികൾ , രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്24,25 തീയതികളിലായി നടന്ന കലാപരിപാടികളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ഗാന്ധിജയന്തി

 
ഗാന്ധിജയന്തി
 
ഗാന്ധിജയന്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും  പി ടി എ പ്രതിനിധികളും ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

സ്കൂൾപരിസര ശുചീകരണം

 
സേവനദിനം

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് അധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.




 
സബ് ജില്ലാ ശാസ്ത്രമേള വിജയികൾ 

സബ് ജില്ലാ ശാസ്ത്രമേള

 
സബ് ജില്ലാ പ്രവൃത്തി പരിചയമേള വെജിറ്റബിൾ പ്രിന്റിങ് വിജയി

ഒക്ടോബർ 8,9 തീയതികളിലായി ജി കാർത്തികേയൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെള്ളനാട് വച്ച് നടന്ന സബ് ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഗവണ്മെന്റ് യു പി എസ് കരകുളത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവൃത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിങ്, സ്റ്റഫ്ഡ് ടോയ്‌സ് എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഷീറ്റ് മെറ്റൽ വർക്ക്, കോക്കനട്ട് ഷെൽ എന്നിവയ്ക്ക് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. എൽ പി ഫാബ്രിക് പെയിന്റ് എ ഗ്രേഡ്, സിമ്പിൾ എക്സ്പെരിമെന്റ് എ ഗ്രേഡ്, യു പി വർക്കിംഗ് മോഡൽ തേർഡ് എ ഗ്രേഡ്, ഇമ്പ്രവൈസ്ഡ് എക്സ്‌പെരിമെന്റ് എ ഗ്രേഡ്, എൽ പി- യു പി പസ്സിൽ എ ഗ്രേഡ്, ജോമെട്രിക്കൽ ചാർട്ട്  എ ഗ്രേഡ് എന്നിവയും ലഭിച്ചു.



കേരളപ്പിറവി

 
കേരളപ്പിറവി ദിനാചരണം 
 
ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു






നവംബർ 1 വെള്ളിയാഴ്ച കേരളപ്പിറവി സ്കൂളിൽ സമുചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഭാഷ പ്രതിജ്ഞ 7ലെ ശ്രീവേണി ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു. നാടിന്റെയും മലയാളഭാഷയുടെയും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

 
ഹരിതവിദ്യാലയ പ്രഖ്യാപനം

ഹരിതവിദ്യാലയം

നവംബർ 1നു കരകുളം ഗവണ്മെന്റ് യു പി എസിൽ വച്ച് നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ കരകുളം യു പി എസിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡന്റ്  ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി ആശംസ അർപ്പിച്ചു. അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.


ഉപജില്ലാ കലോത്സവം

 
സബ് ജില്ലാ കലോത്സവം
 
മികച്ച നടിക്കുള്ള ട്രോഫി സ്വീകരിക്കുന്നു

നവംബർ 4 മുതൽ 8 വരെ നെടുമങ്ങാട് ഉപജില്ലാ കലോത്സവം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. യു പി മലയാളം നാടകം, സംസ്കൃതം സമസ്യാപൂരണം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡും, സംസ്കൃതം പദ്യം ചൊല്ലലിന് സെക്കന്റ് എ ഗ്രേഡും ലഭിച്ചു. പങ്കെടുത്ത ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. മികച്ച നടിക്കും നടനുമുള്ള ട്രോഫികൾ  കരകുളം യു പി എസിനു ലഭിച്ചു.

ഹരിതസഭ

 
ഹരിതസഭ
 
ഹരിതസഭ

മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട്  കരകുളം പഞ്ചായത്തിന്റെ ഹരിതസഭ ഗവണ്മെന്റ് യു പി എസ് കരകുളം വച്ച് നടന്നു. കരകുളം പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലെ കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ, അദ്ധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

ക്രിസ്മസ് ആഘോഷം

 
ക്രിസ്മസ് ആഘോഷം
 
ക്രിസ്മസ് ആഘോഷം



2024-25 അധ്യയന വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കരകുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് യു ലേഖാറാണി ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രാജീവ് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, പി ടി എ- എം പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പഠന വിനോദ യാത്ര

 
പഠന വിനോദ യാത്ര



 
പഠന വിനോദ യാത്ര

2024-25 അധ്യയന വർഷത്തെ യു പി വിഭാഗം കുട്ടികളുടെ പഠന വിനോദ യാത്ര ജനുവരി 3നും എൽ പി വിഭാഗം കുട്ടികളുടേത് ജനുവരി 17നും നടന്നു. യു പി വിഭാഗം ആതിരപ്പിള്ളി, വാഴച്ചാൽ, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, സ്നോ സ്റ്റോം എന്നിവിടങ്ങളിലേക്കും എൽ പി വിഭാഗം ഗോഗോലാൻഡിലേക്കുമാണ് യാത്ര സംഘടിപ്പിച്ചത്.

രക്തസാക്ഷിദിനാചരണം

 
രക്തസാക്ഷിദിനാചരണം
 
രക്തസാക്ഷിദിനാചരണം






രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാനാഞ്ജലിയും രക്തസാക്ഷിദിന സന്ദേശവും ഉണ്ടായിരുന്നു.

സ്കൂൾ വാർഷികാഘോഷം

 
സ്കൂൾ വാർഷികാഘോഷം
 
സ്കൂൾ വാർഷികാഘോഷം
 
സ്കൂൾ വാർഷികാഘോഷം

2024-25 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 28 വെള്ളി രാവിലെ 10 മണിക്ക് കുട്ടികളുടെ കലാപരിപാടികളോട് കൂടി ആരംഭിച്ചു. വൈകിട്ട് 5 മണിക്ക് ഈശ്വരപ്രാർത്ഥനയോടു കൂടി പൊതുയോഗം ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ്  സ്വാഗതം ആശംസിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. സിനിമ-ടെലിവിഷൻ താരം വിതുര തങ്കച്ചൻ വിശിഷ്ടാതിഥി ആയിരുന്നു. എൽ എസ്‌ എസ് , യു എസ് എസ് വിജയികൾ, സബ് ജില്ല- ജില്ലാ കലോത്സവ, ശാസ്ത്രമേള വിജയികൾ എന്നിവർക്കുള്ള സമ്മാനവിതരണം, വിവിധ എൻഡോവ്മെന്റ് വിതരണം എന്നിവ നടന്നു. വാർഡ് മെമ്പർ ആർ രമണി, എസ് എം സി ചെയർമാൻ രജനീഷ് നാരായൺ തുടങ്ങിയവർ ആശംസ അർപ്പിച്ചു. എസ്  ആർ ജി കൺവീനർ പ്രമീല ആന്റണി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.

പഠനോത്സവം

 
കുമ്മാട്ടിക്കളി
 
പഠനോത്സവം




2024-25 അധ്യയനവർഷത്തെ ക്ലാസ്സ്‌തല പഠനോത്സവം 2025 മാർച്ച് 6 വ്യാഴാഴ്ചയും സ്കൂൾതല പഠനോത്സവം മാർച്ച് 11 ചൊവ്വാഴ്ചയും നടന്നു. സ്കൂൾതല പഠനോത്സവം വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു.

പ്രീ-പ്രൈമറി ഗണിതോത്സവം, ശാസ്ത്രോത്സവം

 
പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല
 
പ്രീ-പ്രൈമറി ശാസ്ത്രോത്സവം

2024-25 അധ്യയന വർഷത്തെ പ്രീ-പ്രൈമറി ഗണിതോത്സവം- ശാസ്ത്രോത്സവം- രക്ഷാകർതൃ ശില്പശാല 2025 മാർച്ച് 17 നു നടന്നു. വാർഡ് മെമ്പർ ആർ രമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

യാത്രയയപ്പ്

 
യാത്രയയപ്പ്
 
ഏഴാംക്ലാസ്സ്‌ കുട്ടികളുടെ യാത്രയയപ്പ്







ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടികളുടെ യാത്രയയപ്പ്  മാർച്ച് 17 തിങ്കളാഴ്‌ച വൈകിട്ട് 3.30 നു കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ രമണി, പി ടി എ വൈസ് പ്രസിഡന്റ് ആതിര, എസ് എം സി ചെയർമാൻ രജനീഷ് നാരായൺ, അധ്യാപകർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. കുട്ടികൾ സ്കൂളിനെക്കുറിച്ചുള്ള അവരുടെ ഓർമകൾ എല്ലാവരുമായി പങ്കുവച്ചു. തുടർന്ന് കുട്ടികൾക്ക് സ്നേഹവിരുന്ന് ഉണ്ടായിരുന്നു.