ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ജൂനിയർ റെഡ് ക്രോസ്/2024-25
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

പോസ്റ്റർ ഡിസൈനിംഗ് മത്സരം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ
RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി.


26-7-2024
RC യുടെ ആഭിമുഖ്യത്തിൽ നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി. JRC അംഗങ്ങൾ ഓരോ ക്ലാസുകളിലും കയറി കുട്ടികളോട് സംസാരിച്ചു. JRC കോർഡിനേറ്റർമാരായ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
യുദ്ധവിരുദ്ധ സന്ദേശം നൽകി ഹിരോഷിമ ദിനം ആചരിച്ചു.




ഹിരോഷിമ ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി അബ്ദുറശീദ് ഉൽഘാടനം ചെയ്തു. ഹിരോഷിമ ദിനത്തിൽ JRC കേഡറ്റുകൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് സ്കൂൾ ക്യാമ്പസിൽ പ്രദർശിപ്പിച്ചു. ശേഷം എല്ലാ JRC കേഡറ്റുകളും അണിനിരന്ന് ഗ്രൗണ്ടിൽ സഡാക്കോ കൊക്കിൻെറ മാതൃക നിർമ്മിച്ചു. K സുബൈർ മാസ്റ്റർ, MK നിസാർ മാസ്റ്റർ, KM റംല ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
JRC A ലെവൽ കേഡറ്റുകളെ സ്വീകരിച്ചു


JRC A ലെവൽ കേഡറ്റുകളെ സ്വീകരിച്ചു. 8ാം ക്ലാസിൽ നിന്നും JRC യൂണിറ്റിലേക്ക് പ്രവേശനം നേടിയ കേഡറ്റുകളെ സ്കാർഫ് അണിയിച്ച് സ്വീകരിച്ചു. പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ടി അബ്ദുറശീദ് കേഡറ്റ് മിർഷാദ് റഹമാന് സ്കാർഫ് അണിയിച്ച് ഉൽഘാടനം ചെയ്തു. JRC കൗൺസിലർമാരായ MK നിസാർ, KM റംല എന്നിവർ നേതൃത്വം നൽകി
സ്നേഹാലയം സന്ദർശിച്ചു.
13 - 2 - 25 -പരപ്പനങ്ങാടി JRC കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കടലുണ്ടിക്കടവിലെ സ്നേഹാലയം ചാരിറ്റി & വൃദ്ധസദനം സന്ദർശനത്തിൽ നമ്മുടെ വിദ്യാലയത്തിലെ JRC അംഗങ്ങളും പങ്കാളികളായി - JRC കോർഡിനേറ്റർ കെ.എം റംല ടീച്ചർ നേതൃത്വം നൽകി.
![]() |
![]() |
---|