ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
ചാന്ദ്ര ദിന ക്വിസ്
ജൂലൈ 19 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഗുൽസാർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.
ക്വിസ് മത്സരം തുടങ്ങുന്നതിനു മുമ്പായി കുട്ടികൾക്ക് എന്താണ് ചാന്ദ്ര ദിനത്തിന്റെ പ്രത്യേകത എന്നും എന്ത് കൊണ്ടാണ് ജൂലൈ 19 നു ചാന്ദ്രദിനമായി ആചരിക്കുന്നത് എന്നതിനെ കുറിച്ചും ഹിന്ദിയിൽ വിശദീകരിക്കുകയുണ്ടായി.
ഹിന്ദി ഭാഷാപഠനത്തോടൊപ്പം കുട്ടികൾക്കിടയിൽ ശാസ്ത്രകാര്യങ്ങളിൽ കൂടി അവബോധമുണ്ടാക്കാൻ ഇത്തരം ക്ളാസ്സുകൾ കൊണ്ട് കഴിയുന്നു.
അഞ്ചാം ക്ലാസ്സിലെ മുഹമ്മദ് നിഷാൽ, മുഹമ്മദ് ഫർഹാൻ, ആയിഷ ദിൽഫ,റുഷ്ദ എന്നീ വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ വിജയികളായി.വിജയികൾക്ക് മെഡൽ വിതരണം ചെയ്യുകയും ടി എസ് എ എം യുപി സ്കൂളിലെ ഹിന്ദി അധ്യാപകരായ ഷുക്കൂർ മാഷ്, അജ്മൽ മാഷ്, ഹിന്ദി ക്ലബിന്റെ കൺവീനർ കൂടിയായ തസ്നീം ടീച്ചർ എന്നിവർ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.