ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/പ്രവർത്തനങ്ങൾ/2024-25/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ റ്റി
ശ്രീ സലിം കുളപ്പട ഉദ്‌ഘാടനം ചെയ്യുന്നു
                                                 വായനദിനം 2024                                                                                                                                                                                         വായന വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ഈ ആഘോഷത്തിന്റെ ഉദ്‌ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരനും റിട്ട അദ്ധ്യാപകനുമായ ശ്രീ സലിം കുളപ്പട നിർവഹിച്ചു .പി .റ്റി .എ പ്രസിഡന്റ് ശ്രീ ബിജുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ .റ്റി സ്വാഗതം ആശംസിച്ചു .ഉദ്‌ഘാടനത്തിനു ശേഷം നാടൻപാട്ടുകളും കഥകളും കടംകഥകളും അവയുടെ ദൃശ്യാവിഷ്കാരവുമായി സലിം സർ കുട്ടികളുടെ മനം കവർന്നു ചടങ്ങിൽ P T A ,M P T ,S S G പ്രതിനിധികളും പങ്കെടുത്തു .വായനയുടെ മഹത്വത്തെ ഒന്നുകൂടി ഓർമപ്പെടുത്തിക്കൊണ്ട് സീനിയർ അസിസ്റ്റന്റ് സതീഷ് എസ്‌ പണിക്കർ കൃതജ്ഞത പ്രകാശിപ്പിച്ചു വായനാദിനത്തോടനുബന്ധിച്ചു വായനദിന പ്രതിജ്ഞയും ക്വിസ്സ് മത്സരവും നടത്തി




ഗാന്ധിജയന്തി വാരാഘോഷം 2024

ഒക്ടോബർ 2 മുതൽ 8 വരെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി ഷീജ നിർവഹിച്ചു. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ഗാന്ധി കലോത്സവം സംഘടിപ്പിച്ചു.ഗാന്ധി ക്വിസ് , പ്രസംഗം, ചിത്രരചന, കവിതാലാപനം, ദേശഭക്തിഗാനം എന്നിവയും സംഘടിപ്പിച്ചു. വിജയികളെ ജില്ലാതല ഗാന്ധി കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ശുചീകരണ യജ്ഞത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി.

🎨 പഠനോത്സവം 🎨

എൻ.എസ്.എസ്.യു.പി.എസ് കൊക്കോട്ടേലയിലെ 2024-25 അധ്യയനവർഷത്തെ പഠനോത്സവം കളമൊഴി 3/3/2025 തിങ്കളാഴ്ച പാങ്കാവ് സാംസ്ക്കാരിക നിലയത്തിൽ വച്ച് അരങ്ങേറി. കുട്ടികൾ ഒരു വർഷക്കാലം ആർജ്ജിച്ചെടുത്ത പoന നേട്ടങ്ങളുടെ അവതരണത്തിന്  അവസരമൊരുക്കി.പഠനോത്സവത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജി മണികണ്ഠൻ നിർവ്വഹിച്ചു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. ജി അമ്പിളി കുമാരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി.ഷീജ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എലിമല വാർഡ് മെമ്പർ ശ്രീമതി.രശ്മി അനിൽകുമാർ, കൊക്കോട്ടേല വാർഡ് മെമ്പർ ശ്രീ. ശ്രീരാഗ് എസ് വി, എസ് ടി പ്രമോട്ടർ ശ്രീ.മനോജ് കെ, MPTA പ്രസിഡൻ്റ് ശ്രീമതി. സുനിത വി, പഠനമുറി അധ്യാപിക ശ്രീമതി. ആതിര എ എന്നിവർ ആശംസകൾ അർപ്പിച്ചു. പാങ്കാവ് ഊര് മൂപ്പൻ കുട്ടികളോട് വിശേഷങ്ങൾ പങ്കുവച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീ സതീഷ് എസ് പണിക്കർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണമായ "കളമൊഴി " അരങ്ങേറി.