ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇന്റർ നാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള 2025

ഇന്റെർ നാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള 2025 ന്റെ ഭാഗമായി തിരുവനന്തപുരത്ത് വച്ച് ഫെബ്രുവരി 8 നു നടന്ന സംസ്ഥാനതല പോസ്റ്റർ മത്സരത്തിൽ പങ്കെടുത്ത അശ്വിൻ ചന്ദ്ര

സ്റ്റുഡന്റ് സഭ-എന്റെ തൃത്താല

പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡലത്തിൽ സംസ്ഥാന പാർലമെന്ററി വകുപ്പിന്റെയും പാർലമെന്ററി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് കളുടെയും പൊതുവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സങ്കടിപ്പിച്ചതാണു സ്റ്റുഡന്റ് സഭ. പ്രസ്തുത പരിപാടി സംബന്ധിച്ച് തയ്യാറാക്കിയ എന്റെ തൃത്താല എന്ന വീഡിയോ മത്സരത്തിൽ HS വിഭാഗം ഒന്നാം സ്ഥാനം നേടിയ വട്ടേനാട് ടീം .ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ദുർഗശ്രീ ,നിരുപമ ജിതേഷ് ,ഭാനവ് എന്നിവരാണ് ഹൈസ്കൂൾ വിഭാഗത്തെ പ്രതിനിധീകരിച്ചത്

ജിില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവുമായി വട്ടേനാട് സ്കൂൾ

ജില്ലാ കലോത്സവത്തിൽ മത്സരിച്ച അമ്പത് ഇനങ്ങളിൽ 11 ഒന്നാം സ്ഥാനവും 14 രണ്ടാം സ്ഥാനവും മറ്റു ഇനങ്ങളിൽ എ ഗ്രേ‍ഡും നേടി മികച്ച പ്രകടനം നടത്തി. യുപി വിഭാഗത്തിൽ നാടകം, സംഘഗാനം, മാപ്പിളപ്പാട്ട്, എച്ച് എസ് വിഭാഗത്തിൽ നാടകം, മാപ്പിളപ്പാട്ട്, സംസ്കൃതം സംഘഗാനം,വന്ദേമാതരം, നാടൻപാട്ട്, കഥാപ്രസംഗം, അറബി ഗാനം, എച്ച് എസ് എസ് വിഭാഗത്തിൽ നാടകം എന്നിവയിൽ ഒന്നാം സ്ഥാനം നേടി.

സുബ്റതോ കപ്പ്

തൃത്താല സബ്‍ജില്ല സുബ്റതോ കപ്പ് മത്സരത്തിൽ വട്ടേനാട് സ്കൂൾ ജേതാവായി. ജില്ലാ മത്സരത്തിൽ സെമി ഫൈനലിൽ വട്ടേനാട് സ്കൂൾ പുറത്തായി.

വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം

വായനാ പാക്ഷികം ബ്ലോക്ക് തല ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജിവി എച്ച് എസ് എസ് വട്ടേനാട് ടീം അഖിൽ കെ മേനോൻ, അഭിനന്ദ കളത്തിലായിൽ

എസ് എസ് എൽ സി പരീക്ഷയിൽ ചരിത്ര വിജയം

2023-2024 അക്കാദമിക വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് സ്കൂളിന് ചരിത്ര വിജയം. 611 കുട്ടികളെ പരീക്ഷക്കിരുത്തി 611 കുട്ടികളേയും വിജയിപ്പിച്ചാണ് സ്കൂൾ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയത്. 68 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 22 കുട്ടികൾ 9 വിഷയത്തിലും എ പ്ലസ് നേടി.