ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

നമ്മൂടെ വിദ്യാലയം ഉയരങ്ങളിലേക്ക്

സംസ്ഥാനത്ത് തെരഞ്ഞെടുത്ത പതിനാല് മോഡൽ സ്കൂളിൽ പാലക്കാട് ജില്ലയിൽ നിന്ന് നമ്മുടെ സ്കൂളാണ് മാതൃകാ വിദ്യാലയമായി തെരഞ്ഞടുത്തത്

ജില്ല കലോത്സവം 2023

‍ഡിസമ്പർ 5,6,7,8,9 തിയ്യതികളിൽ പാലക്കാട് നടന്ന ജില്ല കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വട്ടേനാട് സ്കൂൾ പങ്കെടുത്തു. നാടകം, ദഫ്‍മ‍ുട്ട്, ഉറുദ് ഗസൽ എന്നീ അക്ഷരശ്ലോകത്തിൽ (അറബിക്) രണ്ടാം സ്ഥാനമായി ലിയ ഫാത്തിമഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി

കലോത്സവം 2023 റിസൾട്ട്

അറബിക് കലോത്സവം

* ലിയ ഫാത്തിമ  : അക്ഷരശ്ലോകം (അറബിക്) രണ്ടാം സ്ഥാനം എ ഗ്രേഡ്

ജനറൽ

* ആരുഷ്  : ശസ്ത്രീയ സംഗീതം എ ഗ്രേഡ്

* സാരംഗി എസ് രാഘേഷ്  : ഉറുദു പദ്യം ചൊല്ലൽ എ ഗ്രേഡ്

* ഹരിഗോവിന്ദ്  : വയലിൻ പൗരസ്ത്യം മൂന്നാം സ്ഥാനം എ ഗ്രേഡ്

സബ്‍ജില്ല കലോത്സവം 2023

2023- 2024 അക്കാദമിക് വർഷത്തെ സബ്‍ജില്ല കലോത്സവം നവമ്പർ 18, 19, 20, 21, 22, 23 തിയ്യതികളിൽ പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്നു. എച്ച്. എസ്. ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും എച്ച്. എസ്. അറബിക് വിഭാഗം മൂന്നാം സ്ഥാനവും എച്ച്. എസ്. സംസ്കൃതം വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും വട്ടേനാട് സ്കൂൾ നേടി. യു പി ജനറൽ, യു പി അറബിക് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതം വിഭാഗത്തിൽ അഞ്ചാം സ്ഥാനവും

വട്ടേനാട് സ്കൂൾ കരസ്ഥമാക്കി. സമാപന സമ്മേളനം പാലക്കാട് ജില്ല പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്‍തു.

ചുമർ പെയ്‍ന്റിങ് മത്സരം

വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ നമ്മുടെ സ്കൂൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു