രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം


2024 -2025 അധ്യായന വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി കസ്തുരി ലത ഉദ്‌ഘാടനം ചെയ്തു.സ്വാഗതം ശ്രീമതി കെ എൻ വന്ദന, അധ്യക്ഷൻ ശ്രീ പി വി രാജീവൻ,ആശംസ ബാങ്ക് പ്രസിഡണ്ട് പ്രശാന്തൻ ,മാനേജർ അഡ്വ.പി പി വേണു, ബാങ്ക് സെക്രട്ടറി പി ചന്ദ്രൻ പി ടി എ പ്രസിഡണ്ട് പി പ്രദീപൻ,പുതിയ കുട്ടികൾക്കുള്ള ആകർഷകമായ ബാഗും കുടയും വിതരണം ചെയ്തു.നന്ദി ശ്രീമതി പ്രജിത.തുടർന്ന് നടൻ പാട്ട് ശില്പശാല വിജേഷ് പഠിച്ചാല് അവതരിപ്പിച്ചു.


ജൂൺ 5 പരിസ്ഥിതിദിനം
കുട്ടികൾ സ്കൂൾ പരിസരത്ത് ചെടി നട്ടു
ജൂൺ 19 വായന ദിനം
ജൂൺ 19 മുതൽ വായനാവാരമായി ആചരിച്ചു. 1 മുതൽ 7 വരെ ഉള്ള കുട്ടികൾക്ക് മലയാളം എഴുത്തുകാരെ പരിചയപ്പെടുത്തുകയും, ക്വിസ് മത്സരം നടത്തുകയും ചെയ്തു.
എല്ലാകുട്ടികൾക്കും ലൈബ്രറി പുസ്തകം നൽകുകയും കുട്ടികൾ വായിച്ച പുസ്തകത്തിനെ കുറിച്ച് സംസാരിക്കുവാൻ അവസരവും നൽകി. വായനാവാരത്തോട് അനുബന്ധിച്ചു കലവൂർ രവികുമാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം എഴുതിയ പുസ്തകത്തിലെ ഒരു കഥ പരിചയപ്പെടുത്തുകയും കൂടുതൽ വായിക്കാനുള്ള ഒരു പ്രചോദനം നൽകുകയും ചെയ്തു.






ജൂൺ 21 യോഗ ദിനം
ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്‌ട്രുക്ടർ സുനില ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് എടുക്കുകയും. പരിശീലനവും നൽകി.
എസ് . ആർ . ജി കൺവീനർ കെ എൻ വന്ദന നന്ദി അറിയിച്ചു .

