വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശന പരിപാടികൾ സെറ്റായി

2024-25പ്രവേശനോത്സവം സെറ്റായി ആഘോഷിച്ചു. 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 മുതൽ പ്രവേശന യോഗ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ മാർ യൗസേബിയെസ് തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയ്സൺ സർ സ്വാഗതം പറയുകയും ബഹുമാനപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് എം വിൻസെൻറ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഫാദർ വട്ടപ്പറമ്പിൽ പിടിഎ പ്രസിഡണ്ട് ബെർലിൻ സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപിക എംആർ ബിന്ദു ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് യോഗപരിപാടികൾ അവസാനിച്ചു. സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ ലൈവായി കാണുന്നതിന് സ്കൂളിൽ അവസരമൊരുക്കി. കുട്ടികളുടെ കലാപരിപാടികളുടെ അവതരണം സ്കൗട്ട്, എസ് പി സി എൻ സി സി പരിപാടികൾ എന്നിവ പ്രവേശന പരിപാടികൾ കൂടുതൽ സെറ്റ് ആക്കി.

ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് വി പി എസിൽ

ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ ജില്ലാതല ക്യാമ്പ് പിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഡിസംബർ 27 28 തീയതികളിൽ ആയിരുന്നു ക്യാമ്പ് നടന്നത്. മികച്ച മാസ്റ്റർ ട്രൈനർമാർ അണിനിരന്ന ക്യാമ്പിൽ പ്രോഗ്രാമിംഗ് ആനിമേഷൻ വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സുകൾ മികച്ച നിലവാരം പുലർത്തി. പരിപാടിയുടെ ഡോക്കുമെന്റേഷൻ മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സുകളായിരുന്നു.

പേവിഷബാധ പ്രതിരോധം - ബോധവൽക്കരണ ക്ലാസ്

13/6/2025 വ്യാഴാഴ്ച വി പി എസ് മലങ്കര എച്ച് എസ് എസ് വെങ്ങാനൂരിൽ മെഡിക്കൽ ഓഫീസർ മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി. മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ബേബി നാരായണ നന്ദൻ ആയിരുന്നു മുഖ്യ അതിഥി. പ്രിൻസിപ്പൽ ജെയ്സൺ സാർ അദ്ദേഹത്തെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അസംബ്ളിയിൽ "പേവിഷബാധ പ്രതിരോധം " എന്ന വിഷയത്തെ ആസ്പദമാക്കി  ഡോക്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകുകയുണ്ടായി. ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് "പേവിഷബാധ " അഥവാ "റാബിസ്"  എന്നും, നായകളിൽ നിന്നോ, പേവിഷ ബാധ പടർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം എന്നും,കുട്ടികൾക്ക് നായകളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ എടുക്കേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ചും, പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചും, അതിലെന്തെങ്കിലും വീഴ്ച വരുത്തിയാൽ അത് മരണകാരണം ആകുമെന്നും ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. 10 ബിയിലെ മയൂഖ ഈ വിഷയത്തെ ആധാരമാക്കിയുള്ള ആരോഗ്യ വകുപ്പിന്റെ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദി ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ അസംബ്ളി അവസാനിച്ചു.

സ്റ്റേറ്റ് കലോത്സവ വേദിയിൽ സ്കൂൾ വിക്കി ടീമിനോടൊപ്പം വി പി എസിലെ ലിറ്റിൽ കൈറ്റ്സും പങ്കാളികൾ

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്കൂൾക്ക് അപ്ഡേഷന് 23 26 ബാച്ചിലെ ധനുഷ് ശബരീഷ് എന്നിവർ ക്യാമറയിൽ മനോഹരങ്ങളായ ദൃശ്യങ്ങൾ പകർത്തി. 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വച്ച് നടന്ന കലോത്സവ വേദിയിൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ തൈക്കാട് നടന്ന കലോത്സവ പരിപാടികളിൽ ആണ് ശബരീഷും ധനുഷും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. അത് ദിവസങ്ങളിൽ ചിത്രങ്ങൾ സ്കൂൾ വിക്കിക്ക് നൽകുകയും ചെയ്തു.

ഓണാഘോഷം ഭംഗിയായി

2024 ലെ ഓണാഘോഷ പരിപാടികൾ ഹൃദ്യമായ വിരുന്നായി. പരിപാടികൾ ഭംഗിയായി നടത്തുവാൻ പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് പിടിഎ ഭാരവാഹികൾ എസ് പി സി എൻസിസി റെഡ് ക്രോസ് സ്കൗട്ട് ലിററിൽകൈറ്റ്സ് ക്ലബ്ബുകളുടെ സാന്നിധ്യം പ്രധാന പങ്കു വഹിച്ചു. ഓണാഘോഷ പരിപാടികൾ, അത്തപ്പൂക്കളമൊരുക്കൽ ഓണസദ്യ എന്നിവ കെങ്കേമമായി നടന്നു.

ലഹരി വിരുദ്ധ ദിനാചരണം

2024 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ആചരണം തികച്ചും ബോധവൽക്കരണത്തിന് ഉതകുന്നതായിരുന്നു. ദിനാചരണം പുതുമയാർന്ന അസംബ്ലിയോട് കൂടി ആരംഭിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ലഹരി സന്ദേശം ആവിഷ്കരിക്കുന്ന നിർത്താവിഷ്കാരം ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിക്കാൻ എസ്പിസി, എൻസിസി, ലിറ്റിൽ കൈറ്റ്സ് നേതൃത്വ പരിപാടികൾ എന്നിവ ദിനാചരണത്തിന് മികവു കൂട്ടുന്നതായിരുന്നു.