എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ശുചിത്വം എന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്നത്

        'കട്ടികൂട്ടിയ എഴുത്ത് ചൈനയിലെ  വുഹാൻ  എന്ന  സ്ഥലത്തുനിന്നും  പടർന്നു  പിടിച്ച  കൊറോണ  വൈറസ്,  ഇന്ന് ലോകത്തിന്റെ  എല്ലാ   ഭാഗങ്ങളെയും  വിഴുങ്ങിക്കൊണ്ടിരിക്കുന്ന  ഈ  അവസരത്തിൽ  ശരിക്കും ചിന്തിക്കേണ്ട ഒരു  കാര്യമാണ് വ്യക്തി  ശുചിത്വവും, പരിസ്ഥിതി  ശുചിത്വവും. 2019 ഡിസംബർ  അവസാനം മുതലാണ്  കൊറോണ  എന്ന പകർച്ചവ്യാധി  ആരംഭിച്ചത്.  അതിന്  ശേഷം നമ്മുടെ  കേരളത്തിലും  എത്തി.  പിന്നീട്  അതിന്റെ  വളർച്ച  വളരെ വേഗത്തിൽ  ആയിരുന്നു. ഇതു  വന്നതിനു  ശേഷം  നമ്മൾ  വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ  കുറെ  മാറ്റങ്ങൾ വരുത്തി. ദിവസത്തിൽ കൈകൾ  ഏഴു  തവണയിൽ കൂടുതൽ സോപ്പ്  ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ കഴുകയും, പുറത്തിറങ്ങുമ്പോൾ  നിർബന്ധമായും മാസ്ക്  ധരിക്കേണ്ടതായും  വന്നു. 
              ഈ  രോഗത്തിനെ  പ്രതിരോധിക്കാനായിടുള്ള  ഏറ്റവും നല്ല  മാർഗമാണ് വ്യക്തി  ശുചിത്വം. സ്വമേധയാ  എല്ലാവരും വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്. മറ്റുള്ളവരുമായി  അടുത്തിടപഴകാതെ  ഒരു  മീറ്റർ അകലം  പാലിക്കേണ്ടതാണ്. രോഗങ്ങൾ  ഒന്നും തന്നെ  ഇല്ലാത്ത  അവസ്ഥയാണെങ്കിലും നമ്മൾ  ഇത്‌  തുടർന്ന് പോകേണ്ടതാണ്.  ഇതിനു  മുൻപ്  "നിപ " വന്നപ്പോൾ  നമ്മൾ മുൻകരുതൽ എടുത്തെങ്കിലും, അത്‌  മാറിയതിനു  ശേഷം നമ്മൾ  തുടർന്നു കൊണ്ടു  പോയില്ല. അതിനാൽ  കൊറോണയുടെ  ഭീതി  ഒഴിഞ്ഞാലും നമ്മൾ ഇപ്പോൾ  പാലിക്കുന്ന  രീതി  തുടരേണ്ടതാണ്. ഇതുപോലെ യുള്ള  എല്ലാ  പകർച്ചവ്യാധികളും തടയാനുള്ള  ഒരു  മുൻകരുതലും  പ്രതിവിധിയും  ആണ്  വ്യക്തി ശുചിത്വം. 
വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപെട്ട ഒന്നാണ് പരിസര ശുചിത്വം. നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. കെട്ടികിടക്കുന്ന വെള്ളം മൂലം കൊതുകുകൾ പരക്കുകയും അതുമൂലം പലവിധത്തിലുള്ള പകർച്ചവ്യാധികളും ഉണ്ടാകുകയും ചെയ്യും. അതുപോലെ തന്നെ പൊതുസ്ഥലത്തു തുപ്പുകയോ, മലമൂത്ര വിസർജനം ചെയ്യുന്നതും നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയുന്നു. അതുകൊണ്ട് വ്യക്തി ശുചിത്വം പോലെത്തന്നെ പരിസര ശുചിത്വവും കാത്തു സൂക്ഷിക്കേണ്ടതാണ്.

ദേവിക പി.വി.
നാലാം ക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം