ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സ്‌കൂൾ  പ്രവർത്തനങ്ങൾ  2024 -2025

പ്രവേശനോത്സവം - 2024 ജൂൺ 03 2024 ജൂൺ 03 തിങ്കളാഴ്‌ച വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഹെഡ്‍മാസ്റ്റർ ആർ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ ഉദ്ഘാടനം ചെയ്‌തു. സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി
സ്‌കൂൾ പ്രവേശനോത്സവം

ജൂൺ 3 - സ്‌കൂൾ പ്രവേശനോത്സവം

2024 ജൂൺ 03 തിങ്കളാഴ്‌ച വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഹെഡ്‍മാസ്റ്റർ ആർ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ ഉദ്ഘാടനം ചെയ്‌തു. സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി

ജൂൺ 5 - പരിസ്ഥിതി  ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലെ കുട്ടികളും പോസ്റ്ററുകൾ തയ്യാറാക്കുകയും മറ്റുള്ള കുട്ടികൾക്ക് അവ കാണാനുള്ള  അവസരമൊരുക്കുകയും ചെയ്‌തു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് യു. പി. ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.സ്റ്റാഫ് കോർഡിനേറ്റർ : ശ്രീജ യു. പി. വി.

SPC മധുരവനം പദ്ധതി - 2024 ജൂൺ 05

SPC മധുരവനം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ തൈകൾ നട്ടുപിടിപ്പിച്ചു.  

സ്റ്റാഫ് കോർഡിനേറ്റർ : രമ്യ കെ ആൻഡ് വിജയൻ എം പി

ജൂൺ 13

പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് - 2024 ജൂൺ 13

ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്‍മാസ്റ്റർ ആർ . രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ഡോ: കെ ബി ബഷീർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

സ്റ്റാഫ് കോർഡിനേറ്റർ : ദിവ്യ ഇ. പി.

ഉന്നത വിജയികൾക്കുള്ള അനുമോദനം - 2024 ജൂൺ 13

യു. എസ്. എസ്., എസ് എസ് എൽ സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഉന്നതവിജയികളെയെല്ലാം  ഉപഹാരങ്ങൾ നൽകി അനുമോദിച്ചു . എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടാൻ സ്‌കൂളിന് സാധിച്ചിരുന്നു.

സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി

ജൂൺ 15

ലിറ്റിൽ കൈറ്റ്സ്  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - 2024 ജൂൺ 15

ലിറ്റിൽ കൈറ്റ്സിലേക്ക്  പുതിയ കുട്ടികളെ തിരഞ്ഞെടുക്കന്നതിനുള്ള  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2024 ജൂൺ 15ന് നടന്നു. ടെസ്റ്റിൽ 80 കുട്ടികൾ പങ്കെടുത്തു.

സ്റ്റാഫ് കോർഡിനേറ്റർ : പ്രേമാനന്ദൻ ആർ.വി., ഷീജ കെ.എം., ജയശ്രീ കെ., അനീസ് അഹമ്മദ് സി.വി.

ജൂൺ 19

വായനദിനം - 2024 ജൂൺ 19

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച്  19 മുതൽ മുതൽ 25 വരെവായനാ വാരാചരണം  സംഘടിപ്പിച്ചു. വിദ്യാരംഗം  സാഹിത്യവേദി, അലിഫ് അറബി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കന്നഡ ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബു്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25.ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഹെഡ് മാസ്റ്റർ ശ്രീ. ആർ . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ശ്രീ. വിജയൻ എരമം, പി.എൻ. പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി.

സ്റ്റാഫ് കോർഡിനേറ്റർ : പ്രസന്നകുമാരി, ബേബി ശാലിനി

ജൂൺ 21

യോഗാ ദിനം - 2024 ജൂൺ 21

ജൂനിയർ റെഡ്‌ക്രോസിൻ്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. വാർഡ് മെമ്പർ അബ്ദുൽ കലാം സഹദുള്ള ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ശ്രീമതി. രാജി (സെൻട്രൽ  യൂണിവേഴ്‌സിറ്റി ഓഫ് കേരള) യോഗാ ക്ലാസ് നടത്തി.

സ്റ്റാഫ് കോർഡിനേറ്റർ : നവീൻ കുമാർ വൈ

ജൂൺ 25

ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ - 2024 ജൂൺ 25

SPC യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ സംഘടിപ്പിച്ചു. ADNO ശ്രീ. തമ്പാൻ ടി. ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ശ്രീമതി. സൂര്യ സുനിൽ (ഡ്രീം കാസറഗോഡ്  പ്രതിനിധി) വിഷയാവതരണം നടത്തി കുട്ടികളോട് സംവദിച്ചു.   

സ്റ്റാഫ് കോർഡിനേറ്റർ : രമ്യ കെ. വിജയൻ എം.പി.

ജൂലൈ  5 ബഷീർ ദിനം

സ്‌കൂളിലെ  വിദ്യാരംഗം  സാഹിത്ത്വവേദിയുടെ  ആഭിമുഖ്യത്തിൽ  ബഷീർ ദിനം വിവിധ  പരിപാടികൾ  സംഘടിപിച്ചു  ബഷീർ അനുസ്മരണം , ബഷീർ കൃതികളെ  പരിചയപ്പെടുത്തൽ  , ബഷീർ കൃതികളുടെ  പ്രദർശനം , ബഷീർ കഥാപാത്രാവിഷ്കാരം ,ബഷീർ ദിന ക്വിസ്

ജൂലൈ  10

സ്കൂൾ തലത്തിൽ അലിഫ് അറബിക് ടാലെന്റ്റ് മത്സരം സംഘടിപിച്ചു

ജൂലൈ 11

ഭക്ഷ്യമേള

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 5 ആം  ക്ലാസ്സിലെ പീലിയുടെ ഗ്രാമം  എന്ന പാഠഭാഗത്ത ആസ്പദമാക്കി 5 ആം ക്ലാസ്സിലെ കുട്ടികൾ സംഘടിപിച്ചു

ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാദിനത്തിൽ  കുട്ടികൾക്കായീ ക്വിസ് മത്സരം  സംഘടിപിച്ചു

ജൂലൈ 12 സ്‍കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്  സംഘടിപിച്ചു

ജൂലൈ 21

ചന്ദ്രദിനം

ലോക ചാന്ദ്രയാത്രകളെക്കുറിച്ചും ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് അറിവു നൽകുന്നതിനും ശാസ്ത്ര ബോധം ഉണ്ടാക്കുന്നതിനുമായി വ്യത്യസ്തങ്ങളായ പരിപാടികൾ

ബഹിരാകാശ യാത്രകളുമായി ബന്ധപ്പെട്ട മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഒരു 3D ചലച്ചിത്രം കുട്ടികൾക്കായി സ്കൂളിൽ പ്രദർശിപ്പിചു

പോസ്റ്റർ രചന മത്സരവും ക്വിസ് മതസരവും നടത്തി

ജൂലൈ 27

ഒളിമ്പിക്സ് ആവേശത്തിൽ

ഒളിമ്പിക്സിന് ആശംസകളുമായീ ദീപശിഖ പ്രയാണം നടത്തി

സ്‍കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോമെട്രിക്കൽ ചാർട്ട് മത്സരം നടത്തി

ആഗസ്റ്റ്  8

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം സി ർ സി കോ ഓർഡിനേറ്റർ ശ്രീ സുധീഷ് മാസ്റ്റർ നിർവഹിച്ചു

ആഗസ്റ്റ് 9

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി

ആഗസ്റ്റ് 12

സ്കൂളിലെ LK ക്ലബ്ബിലെ കുട്ടികൾക്കുള്ള ഡയറി (GHSS ചന്ദ്രഗിരി സ്വന്തമായി അച്ചടിച്ചത്) ഹെഡ്മാസ്റ്റർ ശ്രീ രാധാകൃഷ്ണൻ സർ വിതരണോദ്ഘാടനം ചെയ്യുന്നു. LK മിസ്ട്രസ് ശ്രീമതി ജയശ്രീ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ശശി മാഷ്  LK മാസ്റ്റർ ശ്രീ അനീസ് അഹമ്മദ് മാസ്റ്റർ എന്നിവരും പങ്കെടുത്തു

ആഗസ്റ്റ്  15