ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>പ്രവേശനോത്സവം]]

പ്രവേശനോത്സവം - 2024

2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി. 2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിന്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.

ലിറ്റിൽകൈറ്റ്ക്യാമ്പ്
ലിറ്റിൽകൈറ്റ്ക്യാമ്പ്

പ്രിലിമിനറി പരിശീലനം 2024-25

2024- 27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 22/8/24 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഈ പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി റീജ വി ജോൺ ഉദ്ഘാടനം ചെയ്തതു. ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് ജില്ലാകോർഡിനേറ്റർ ശ്രീ നൗഫൽ സാർ ക്ലാസ് എടുത്തു. ആനിമേഷൻ,റോബോട്ടിക്സ്, സ്ക്രാച്ച് ഇവയെക്കുറിച്ചുള്ള മികച്ച പരിശീലനം ആണ് കുട്ടികൾക്ക് നൽകിയത്. തുടർന്ന് ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ബോധവത്കരണക്ലാസും നൽകി.യൂണീഫോം,തുടർ പരിശീലനങ്ങൾ,ഐ ഡി കാർഡ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടത്തി.കൈറ്റ് മിസ്ട്രസ് ബിന്ദുമോൾ വടക്കൂട്ട് നന്ദി അറിയിച്ചു.