ജി.എച്ച്.എസ്. കൊളത്തൂർ/സ്പോർട്സ് ക്ലബ്ബ്/2024-25
2022-23 വരെ | 2023-24 | 2024-25 |
സ്പോർട്സ് ക്ലബ്ബ് 2024-25
സ്പോർട്സ് ക്ലബ്ബ് രൂപീകരണം
2024-25 വർഷത്തെ സ്കൂൾ സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.
കൺവീനർ- ശരത്ത് മാഷ്, ശ്രീജ ടീച്ചർ
സ്റ്റുഡൻ്റ് കൺവീനർ - സരുൺ
ജോയിൻ്റ് കൺവീനർ - ശിവന്യ
പ്രവചന മത്സരം
T20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ് 2024 എന്നിവയുടെ പ്രചാരണാർത്ഥം കുട്ടികൾക്കായി സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചു.
-
പ്രവചന മത്സരം
-
പ്രവചന മത്സര വിജയി
ചുമർ പത്രിക പ്രകാശനം
പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷമാരംഭിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെയും പ്രചാരണാർത്ഥം തയ്യാറാക്കിയ ചുമർ പത്രിക അസംബ്ലിയിൽ വച്ച് പ്രകാശം ചെയ്തു.
-
ചുമർ പത്രിക അസംബ്ലിയിൽ വച്ച് ദേശീയ വടംവലി താരം ശ്രീജേഷ് മീത്തൽപ്രകാശനം ചെയ്യുന്നു.
-
വര-നിവേദ്യ എം (9 ബി )
സ്കൂൾ തല ചെസ്സ് മത്സരം 2024
പ്രഥമ കേരള സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗമായി സ്കൂൾ തല ചെസ്സ് മത്സരം സംഘടിപ്പിച്ചു. സബ്‌ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നിന്നായി 40 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. 4 കുട്ടികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തു. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.
-
-
സ്കൂൾ തല ചെസ്സ് മത്സരം
-
സബ്ജില്ല തല ചെസ്സ് മത്സരം 2024
ജി എച്ച് എസ് എസ് കാസറഗോഡ് വച്ച നടന്ന സബ്ജില്ലാ തല ചെസ്സ് മത്സരത്തിൽ 4 കുട്ടികൾ സ്കൂളിനായി മത്സരിച്ചു. സബ്‌ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അനുഷ്‌മ രണ്ടാംസ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സ്കൂൾ ഫുട്ബോൾ ടീം 2024
പ്രഥമ കേരള സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗമായി സബ്ജില്ലാ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായി സബ്‌ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 43 കുട്ടികൾ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തു.
-
സബ്‌ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ്
-
പരിശീലനം