ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

MIS മെഡിക്കൽ ക്യാമ്പ്

2023-24 അധ്യയ വർഷത്തിലെ MIS നായി അനുവദിച്ച മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം 26 /10 / 2023 വ്യാഴാഴ്ച നടന്നു.

ടി ക്യാമ്പിൽ മുഹമ്മ PHC യിൽ നിന്നുള്ള ENT ഡോ. രാജിയാണ് മെഡിക്കൽ ക്ലാമ്പിന് നേതൃത്വം നൽകിയത്. പ്രസ്തുത ക്യാമ്പിൽ സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളും മറ്റുള്ളവരുമായി 27 കുട്ടികൾ ഈ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. കഞ്ഞികുഴി PHC യിലെ നഴ്സ്, JPHN, ആശ വർക്കർ , രക്ഷിതാക്കൾ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ക്യാമ്പിൽ പങ്കെടുത്തു.

MIS നായി അനുവദിച്ച exposure trip

2023-24 അധ്യയന വർഷത്തിലെ MIS നായി അനുവദിച്ച exposure trip ഡിസംബർ മാസം 8-ാം തിയതി എറണാകുളം ജില്ലയിലെ ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, അന്ധാകാരനഴി ബീച്ച് എന്നിവിടങ്ങളിലായി നടത്തി. പ്രസ്തുത വിനോദ യാത്രയിൽ ഭിന്നശേഷി ക്കാരായ കുട്ടികളും , അവരുടെ രക്ഷിതാക്കളുമായി 34 പേർ പങ്കെടുത്തു. കൂടാതെ സ്കൂൾ സീനിയർ അസിസ്റ്റന്റ് നിഷ, സ്കൂൾ കൗൺസിലർ പ്രസീത, സ്പെഷ്യൽ എഡ്യൂ കേറ്റർ നിഷ എന്നിവരും പങ്കെടുത്തു. രാവിടെ 8 ന് ആരംഭിച്ച പഠന - വിനോദ യാത്ര വൈകിട്ട് 6 ന് അവസാനിപ്പിച്ചു സ്കൂളിൽ തിരിച്ചെത്തി.

MISശാക്തീകരണ ക്ലാസ്

മോഡൽ ഇൻക്ലൂസിവ് സ്കൂൾ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ജനറൽ കുട്ടികളുടെ രക്ഷിതാക്കളുടെയും അധ്യാപകരെയും ഉൾപ്പെടുത്തി ശാക്തീകരണ ക്ലാസ് ചൊവ്വാഴ്ച ( 9/1/2024 ) നടത്തുകയുണ്ടായി.

ആലപ്പുഴ സീതാലയം യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റ് ശ്രീമതി ശ്രുതി, മെഡിക്കൽ ഓഫീസർ രമ്യ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്.രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അതിനുള്ള പരിഹാരങ്ങളും ചർച്ചയിൽ പങ്കുവെക്കുകയുണ്ടായി

അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഖിലാ ശശി സ്വാഗതവും സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദിയും അർപ്പിച്ചു ക്ലാസിനു ശേഷം പങ്കെടുത്ത എല്ലാവർക്കും റിഫ്രെഷ് മെന്റ നൽകി നാലുമണിയോടെ ക്ലാസ് അവസാനിച്ചു.

മോഡൽ ഇൻക്ലൂസിവ് രക്ഷകർതൃ ശാക്തികരണം

മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെയും ജനറൽ കുട്ടികളെ രക്ഷിതാക്കളെയും സ്പെഷ്യൽ എഡ്യൂക്കേഷൻ ടെയിനേഴ്സിനേയും ഉൾപ്പെടുത്തി ശ്രീ ജയലാൽ സാറ് (Rtd Principal) നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് 22/1/24 ന് സംഘടിപ്പിച്ചു. സ്കൂൾ എച്ച് എം ശ്രീമതി നിഖിലാ ശശി ടീച്ചർ സ്വാഗതം ആശംസിച്ചു ചടങ്ങ് , സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി നിഷാ അധ്യക്ഷയായി. സ്കൂളിൽ മുൻ എച്ച് എം ശ്രീ ആനന്ദൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ജനറൽ കുട്ടികളെ രക്ഷിതാക്കളും സ്പെഷ്യൽ എഡ്യൂക്കേഷൻ ട്രെയിനേഴ്സും പരിപാടിയിൽ പങ്കാളികളായി. വളരെയധികം വിജ്ഞാനപ്രദവും ആകർഷവുമായ ക്ലാസ് ആയിരുന്നു സാറിന്റേത്. ഏകദേശം 55 പേർ പങ്കെടുത്ത ക്ലാസ് അഞ്ചുമണിയോടെ അവസാനിച്ചു .

മോഡൽ ഇൻക്ലൂസിവ് മെഡിക്കൽ ക്യാമ്പ്

മോഡൽ ഇൻക്ലൂസിവ് സ്കൂളിന്റെ ഭാഗമായി 27/2/24 ൽ വാരനാട് ജെന്നി സെന്ററിലെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു.പ്രസ്തുത ക്യാമ്പ് പി.ടി എ പ്രസിഡന്റ്റെ ശ്രീ അക്ബറിന്റെ അധ്യക്ഷതയിൽ എച്ച്. എം ശ്രീമതി. നിഖില ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ സ്വാഗതവും ബി. ആർ. സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി ശാരിക ആശംസയും അർപ്പിച്ച ചടങ്ങിൽ ശ്രീമതി. നിഷ , സ്പെഷ്യൽ എഡ്യൂ കേറ്റർ നന്ദിയും പറഞ്ഞു. മറ്റ് ക്ലസ്റ്റർ സ്കൂളിലെ കുട്ടികളും ക്യാംപിൽ പങ്കെടുത്തു. കുട്ടികൾക്ക് തുടർന്ന് നൽകേണ്ട ട്രെയിനിംഗ് രക്ഷിതാക്കൾക്ക് തെറാപ്പിസ്റ്റ് വിശദികരിച്ചു നൽകി

SLD നിർണ്ണയ ക്യാമ്പ് - 2024

സ്കൂളിലെ പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മോഡൽ ഇൻക്യൂസിവ് സ്കൂളിന്റെ ഭാഗമായി എസ് എൽ ഡി നിർണയ ക്യാമ്പ് ഫെബ്രുവരി മാസം 13, 14 എന്നീ ദിവസങ്ങളിൽ നടത്തുകയുണ്ടായി. ഈ ക്യാമ്പിന് നേതൃത്വം നൽകിയത് സൈക്കോളിജിസ്റ്റ് ശ്രീമതി. അഷ്ടമി ആയിരുന്നു. ക്ലാസ് ടീച്ചേഴ്സിൽ നിന്നും ശേഖരിച്ച 12 കുട്ടികളുടെ IQ ടെസ്റ്റ് ഒന്നാം ദിവസം പൂർത്തികരിച്ചു. രണ്ടാം ദിവസം 8 കുട്ടികളെയും പരിശോദിച്ചു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ടീച്ചേഴ്സും കുട്ടികളുടെ പഠന പ്രശ്നങ്ങൾ സൈക്കോളിജിസ്റ്റുമായി പങ്കു വെക്കുകയുണ്ടായി. തുടർന്ന് നിർദ്ദേശങ്ങൾ പങ്കു വെച്ചു. ക്യാംപ് അഞ്ച് മണിയോടെ അവസാനിച്ചു