കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
പരിശീലനങ്ങൾ - 2025-26 അധ്യയന വർഷം
- എട്ട്, ഒമ്പത്, പത്ത് ഐടി പാഠപുസ്കങ്ങൾ നവീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അവധികാലത്ത് തന്നെ സ്‍കൂളുകളിൽ ഐടി എടുക്കുന്ന എല്ലാ അധ്യാപകർക്കും ആദ്യ ഘട്ട പരിശീലനം കൈറ്റ് നൽകി.
- പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി, രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂലൈ 14 ന് ഡി ആർ ജിയും തുടർന്ന് പത്താം ക്ലാസിലെ എല്ലാ അധ്യാപകർക്കും പരിശീലനം നൽകുന്നതാണ്., ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക്te ശേഷം നൽകുന്നതാണ്.
- മലപ്പുറം ജില്ലയിൽ പത്താം ക്ലാസിലെ ആദ്യ ഘട്ടത്തിന്റെ ആർ പിമാർക്കുള്ള ഡി ആർ ജി പരിശീലനം ഏപ്രിൽ 7, 8 തീയ്യതിയിൽ നൽകി. ഏപ്രിൽ 15, 16 ന് ആദ്യ ബാച്ച് തിരൂർ വിദ്യാഭ്യാസജില്ലയിൽ ആരംഭിച്ചു. തുടർന്ന് എല്ലാ ഉപജില്ലയിലേയും പത്താം ക്ലാസിൽ ഐ ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും പരിശീലനം നൽകി.
- എട്ട്, ഒൻപത് ക്ലാസുകളുടെ ഐ.സി.ടി. പാഠപുസ്തകത്തിന്റെ ഡി.ആർ.ജി പരിശീലനം മെയ് 3, 5 ന് നടന്നു. . എല്ലാ ഉപജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി.
- എട്ട്, ഒൻപത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം രണ്ട് ദിവസം വീതമുള്ള രണ്ട് ഘട്ടങ്ങളായി നടക്കുന്നതാണ്. രണ്ടു ദിവസത്തെ ഒന്നാംഘട്ട പരിശീലനം മധ്യവേനലവധിക്കാലത്ത് നടന്നു.
- "സമഗ്രപ്പസ്'ലേയ്ക്ക് ആവശ്യമായ 8, 10 ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിനായി ശിൽപശാലകളും കൈറ്റ് നടത്തുന്നുണ്ട്.
- പ്രഥമാധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് സമഗ്രപ്പസ്, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, സമ്പൂർണ പ്പസ് എന്നിവയിൽ പരിശീലനം ജൂലൈ മാസത്തിൽ നൽകി.
- എസ് ഐ ടി സി, പി എസ് ഐ ടി സി, എസ് ആർ ജി കൺവീണർമാർക്ക് സമഗ്രാ പ്ലസ് പരിശീലനം നൽകി.
- എസ് എസ് കെ, ഡയറ്റ് ഓഫീസർമാർക്ക് സമഗ്രാ പ്ലസ് പരിശീലനം നൽകി.
- ആറാം ക്ലാസിൽ ഐ ടി എടുക്കുന്ന ആധ്യാപകർക്കുള്ള പരിശീലനത്തിന്റെ ഡി ആർ ജി 2025 ആഗസ്റ്റ് 05, 06 തീയതികളിൽ നടന്നു. ഫീൾഡ് തല പരിശീലനം ആഗസ്റ്റ് 11 മുതൽ എല്ലാ വിദ്യാഭ്യാസ ജില്ലയിലും ആരംഭിച്ചു.
- രണ്ട്, നാല് ക്ലാസിലേക്കുള്ള കളിപ്പെട്ടി പരിശീലനത്തിന്റെ ഏകദിന ഡി ആർ ജി പരിശീലനം ആഗസ്റ്റ് 08 ന് നടന്നു. ഫീൾഡ് തല പരിശീലനം ആഗസ്റ്റ് 11 ന് നിലമ്പൂർ ഉപജില്ലയിൽ പരിശീലനം ആരംഭിച്ചു.
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നടത്തി. രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂലൈ 14 ന് ഡി ആർ ജിയും തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് നൽകാനാണ് പദ്ധതി. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
ഒമ്പതാം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
എട്ടാം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആർ പി മാരെ ആദരിച്ചു
പത്ത്, ഒമ്പത്, എട്ട് പുതിയ ഐടി പാഠപുസ്തക പരിശീലനത്തിന് അവധിക്കാലത്ത് ആർ പി മാരായി വന്ന എല്ലാ അധ്യാപകരേയും കൈറ്റ് മലപ്പുറം ആദരിച്ചു. കോട്ടക്കൽ രാജാസ് ഹൈസ്കൂളിന്റെ ഓഡിറ്റോറിയത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന പരിശീലനം നടന്ന വേദിയിലാണ് എല്ലാവരേയും സാക്ഷികളാക്കി ആർ പി മാരെ ആദരിച്ചത്. പരിപാടിയുടെ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് അവധികാല സ്‍കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പുമായി നടന്ന പ്രവർത്തനത്തിന്റെ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്‍സ് ചുമതലക്കാർക്കുള്ള ഏകദിന ശിൽപശാല
ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളുടെ മെന്റർമാർക്കുള്ള ഏകദിന ശിൽപശാല ജില്ലാതലത്തിൽ നടത്തുവാൻ തീരുമാനിച്ചു. അതിന്റ ആദ്യ ഘട്ടമായി ഡി ആ ജി പരിശീലനം എം ടി മാർക്കും തുടർന്ന് എല്ലാ മെന്റർമാർക്കും ധാരണയായി. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
KOOL
KITE's Open Online Learning എന്നതിന്റെ ചുരുക്കപ്പേരാണ് KOOL. കേരളത്തിലെ KITE (Kerala Infrastructure and Technology for Education) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം അധ്യാപകർക്ക്, വിദ്യാർത്ഥികൾക്ക്, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ഓൺലൈൻ പരിശീലനവും കോഴ്‌സുകളും നൽകുന്നതിനായി രൂപപ്പെടുത്തിയതാണ്. KOOL ഒരു MOOC (Massive Open Online Course) പ്ലാറ്റ്ഫോമാണ്, ഇത് AI അടിസ്ഥാനങ്ങൾ, അടിസ്ഥാന ICT പരിശീലനം എന്നിവ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകൾ നൽകുന്നു. മലപ്പുറം ജില്ലയിൽ നടന്ന KOOL പരീക്ഷ സംബന്ധമായ വിവരങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - വിദ്യാഭ്യാസ ഓഫീസർമാർക്ക്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ അക്കാദമിക മോണിറ്ററിംഗ് സംവിധാനം ഫലപ്രദമായി നടരിലാക്കുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർക്കും അധ്യാപകർക്കും കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം മലപ്പുറത്ത് നടന്നു . കൂടുതൽ അറിയൂവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്കാദമിക മോണിറ്ററിംഗ് - ഡി ആർ ജി
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരക്കും പി.എസ്.ഐ.ടി.സി മാർക്കും കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട്. ഇതിന്റെ മുന്നോടിയായുള്ള ഡി.ആർ ജി പരിശീലനം 26.06.2025 ന് രാവിലെ 9.30ന് കൈറ്റ് മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് നടന്നു. കൂടുതൽ അറിയൂവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമഗ്രാ പ്ലസ് പരിശീലനം - DIET, SSK
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമഗ്രാ പ്ലസ് പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ DIET, SSK യുടെ ഓഫീസേഴ്സിന് നൽകി. DIET പ്രിൻസിപ്പാൾ, DIET ഫാക്കൾട്ടീസ്, SSK ജില്ലാ കോർഡിനേറ്റർ, ബി പി സി എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. കൂടുതൽ അറിയൂവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - പ്രൈമറി ഹെഡ്‍മാസ്റ്റർ
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരക്കുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. കൂടുതൽ അറിയൂവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂൾ ഐടി കോർഡിനേറ്റർമാർക്കുള്ള കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. കൂടുതൽ അറിയൂവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈസ്‍കൂൾ പ്രധാനധ്യാപകർക്കുള്ള ശിൽപശാല
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകി. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാർക്കുള്ള പരിശീലനം
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ. എയിഡഡ് ഹൈസ്കൂൾ എസ് ഐ ടി സ് - എസ് ആർ ജി കൺവീനർമാർക്കുള്ള കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകി. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - റോബോട്ടിക്സ്
പത്താം ക്ലാസ് ഐടി പാഠപുസ്തക പരിശീലനത്തിന്റെ രണ്ടാം ഘട്ട റോബോട്ടിക്സ് പരിശീലനം ജില്ലയിൽ ആരംഭിച്ചു. 2025 ജൂലൈ 14 ന് ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. തുടർന്ന് നാല് വിദ്യഭ്യാസജില്ലയിലും പരിശീലനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആറാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
ആറാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം 2025 ആഗസ്റ്റ് 06, 07 ന് ആരംഭിച്ചു. ഡി ആർ ജി കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. സ്‍കൂൾതല പരിശീലനം ആഗസ്റ്റ് 11 ന് എല്ലാ വിദ്യാഭ്യാസജില്ലയിലും ആരംഭിക്കും. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കളിപ്പെട്ടി പാഠപുസ്തക പരിശീലനം
രണ്ട്, നാല് ക്ലാസുകാർക്കുള്ള കളിപ്പെട്ടി പാഠപുസ്തക പരിശീലനം ആരംഭിച്ചു. ആഗസ്റ്റ് 08 ന് ഡി ആർ ജി കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ സ്‍കൂൾതല പരിശീലനം ആരംഭിക്കും. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രിലിമിനറി ക്യാമ്പ്
പുതുതായി ചുമതലയേറ്റ എം ടിമാർക്ക് ലിറ്റിൽ കൈറ്റ്‍സ് പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. ജില്ലയിൽ ചുമതലയേറ്റ എഴ് എം ടിമാർക്കും മഹേഷ് മാഷിന്റെ നേതൃത്വത്തിൽ മൊഡ്യൂൾ പൂർണ്ണമായിട്ടും പരിചയപ്പെടുത്തി. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
NSS പ്രോഗ്രാമിംഗ് ഓഫീസർമാർക്കുള്ള പരിശീലനം
ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‍കൂളുകളിലെ എൻ എസ് എസ് പ്രോഗ്രാമിംഗ് ഓഫീസർമാർക്കുള്ള ഓഫ്‍ലൈൻ, ഓൺലൈൻ പരിശീലനം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു. കൂടുതൽ വായിക്കുവാൻ
കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനം
കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് പ്രോബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള KOOL പരിശീലനം 2025 ഒക്ടോബർ 25,26,27,28 തിയ്യതികളിൽ കൈറ്റിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടന്നു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. കൂടുതൽ വായിക്കുവാൻ