അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/വലിയ വൈറസും ചെറിയ മനുഷ്യനും……

Schoolwiki സംരംഭത്തിൽ നിന്ന്
വലിയ വൈറസും ചെറിയ മനുഷ്യനും……

വലിയ വൈറസും ചെറിയ മനുഷ്യനും…… ബുദ്ധികൊണ്ടും കൂട്ടായ്മ കൊണ്ടും ലോകം കീഴടക്കിയ മനുഷ്യ വിരാട് രൂപത്തെ ആകമാനം സ്തംഭിപ്പിച്ച ഒരു കുഞ്ഞൻ വൈറസ്.ഓമനപ്പേര് കോ വിഡ് – 19 എന്നാണെങ്കിലും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഈ വൈറസി തേരോട്ടം മനുഷ്യനെ പുതിയ പല തിരിച്ചറിവുകളുടെയും പഠിതാവാക്കുകയാണ് .ആഗോള തലത്തിലെ മാനവരാശി മാറ്റിയെഴുതപ്പെടേണ്ടതി ആവിശ്യകതയെ അടയാളപ്പെടുത്തുകയാണ് കൊറോണ വൈറസ്. നമ്മൾ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും എന്നത് കാലത്തെ അതിജീവിക്കുന്ന ഒരു സത്യം തന്നെയാണ്. 'പാദസ്പർശം ക്ഷമ സ്വമേ' എന്നു പറഞ്ഞു കൊണ്ട് ഭൂമിയിൽ സ്പർശിച്ചിരുന്ന ഭാരതീയർ തന്നെയാണ് ഇന്ന് ഒ.എൻ.വിയുടെ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന കവിതയിൽ വിമർശിക്കപ്പെടുന്നത് . പ്രകൃതിസംരക്ഷണത്തിൽ തുടങ്ങി പ്രകൃതി നശീകരണത്തി തലമുറയിൽ എത്തി നിൽക്കുകയാണ് ഭാരത സംസ്കാ രം. പരമ്പരാഗത ദേവതകളോടൊപ്പം ഭൂമാതാവിനെയും പ്രകൃതിയേയും പൂജിച്ചിരുന്ന നാടായിരുന്നു ഭാരതം. പ്രകൃതിയ്ക്ക് ഒരു ദോഷവും വരുത്താതെ പ്രകൃതിയോടിണങ്ങി അതിനനുയോജ്യമായി ജീവിച്ചിരുന്നവരായിരുന്നു നാം കേരളീയർ.ഇന്ന് നമുക്ക് അനുയോജ്യമായി പ്രകൃതി മാറേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ആ പ്രകൃതി നമുക്കു നൽകിയ തിരിച്ചടി തന്നെയാണ് നാം നേരിടുന്ന മഹാമാരി. പ്രകൃതിയെ മാറ്റിമറിച്ച മനുഷ്യനു മറുമരുന്നായി പ്രകൃതി ഒരു ചെറിയ വൈറസി ലൂടെ തിരിച്ചടിക്കുമെന്ന് ആരും കരുതിയില്ല. ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ്. അതിനു പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും. മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണെന്നതിൽ സംശയമില്ല.എന്നാൽ, നിലവിലുള്ള അവാസ വ്യവസ്ഥയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ അവ പ്രവർത്തനങ്ങൾ തുടരുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കാനുള്ള ഖനന കേന്ദ്രമായും അവൻ കണക്കാക്കിക്കഴിഞ്ഞു. ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചിരിക്കുന്നതുപോൽ മറ്റെല്ലാ ജീവികൾക്കുമുണ്ടെന്ന സത്യം എന്തു കൊണ്ടാണ് മാനവ ഹൃദയം മറന്നു പോകുന്നത്. മനുഷ്യൻ ഇന്ന് ഒഴിച്ചുകൂടാനാകാത്ത യന്ത്രമായി മാറിയിരിക്കുന്നു റഫ്രിജറേറ്റർ.ഇതിൽ ഉപയോഗിക്കപ്പെടുന്ന ക്ലോറോഫ്ളൂറോ കാർ ബണുകൾ അന്തരീക്ഷത്തിന് ഏറ്റവും അപകടകാരിയായ വാതകമാണ്. ഓസോൺ പാളിയുടെ നാശത്തിന് ഇതുകാരണമാകുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടുതലാണിപ്പോൾ.ഇവയിൽ നിന്നുമുളവാകുന്ന ശബ്ദമലിനീകരണത്തിയും അന്തരീക്ഷ മലിനീകരണത്തിയും ഗ്രാഫ് എപ്പോഴും മുകളിലേയ്ക്കു തന്നെ. ഘട്ടം ഘട്ടമായി പ്രകൃതിക്കു നല്കുന്ന അടികൾ പ്രകൃതി ഒരുമിച്ച് പലപ്പോഴും തിരിച്ചടിയായി നല്കാറുണ്ട്. അത്തരത്തിലുള്ള ഒരു മഹാ വിനാശകാരിയാണ് കൊറോണ.ഒരു ലക്ഷത്തിൽപരം ജീവൻ അപഹരിച്ച് ലോകത്തെ നടുക്കിയ ഈ മഹാവിപത്ത് ഒരു മൃത്യു സത്വമായി താണ്ഡവമാടുകയാണ്. ലോകത്തിന് കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ഈ മഹാമാരി ജനങ്ങളുടെ മനസ്സിൽ എന്നും ഒരു ദുരന്തമായിത്തന്നെ കുടികൊള്ളും. ലോകത്തെ പിടിച്ചുകുലുക്കിയ ഈ വ്യാധിയിൽ നിന്നും രക്ഷ നേടാൻ നിലവിലുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ലോകത്തിനെത്തന്നെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ഈ ദുരന്തത്തെ നാം അതിജീവിച്ചേ മതിയാകൂ. അതിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സർക്കാർ, ആരോഗ്യ പ്രവർത്തകർ, നിയമപാലകർ ,സന്നദ്ധ പ്രവർത്തകർ എന്നിവരെ സഹായിച്ചും അവർക്ക് ആദരവു നല്കിയും അവർക്കു വേണ്ടി പ്രാർത്ഥിച്ചും നമുക്ക് വിടുകളിൽത്തന്നെ കഴിയാം. ശുചിത്വത്തിന് കൊറോണയെത്തുരത്തുന്നതിൽ സുപ്രധാനമായ പങ്കുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം, വിവര ശുചിത്വം തുടങ്ങിയ ശുചിത്വ ബോധം കൊറോണയ്ക്കെതിരെ മനുഷ്യ പക്കലുള്ള ഏറ്റവും വലിയ ആയുധമാണ്. നമ്മുടെ സുരക്ഷ നമ്മുടെ സ്വന്തം കയ്യിലാണ് എന്നു പറയുന്നതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ഈ വൈറസ് വായുവിലൂടെ പകരുന്നില്ല എന്നതാണ് അല്പം ആശ്വാസം .രോഗികളുടെ ഹസ്തദാനത്തിലൂടെയും സാമീപ്യത്തിലൂടെയുമാണ് ഈ രോഗം പടരുന്നത്. രോഗം ഉണ്ടായി ദിവസങ്ങൾക്കു ശേഷമേ രോഗ സൂചനകൾ ഉണ്ടാകൂ എന്നത് കൊറോണയുടെ ഭീതി ജനമനസ്സുകളിൽ വർദ്ധിപ്പിക്കുന്നു. വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം.ദിവസം രണ്ടു നേരം കുളിക്കണമെന്നുള്ളതും നഖം വളരാതെ നോക്കണമെന്നതും ഈ പ്രതിസന്ധി ഘട്ടത്തിലെന്നല്ല, ജീവിതത്തിൽ ഉടനീളം പാലിക്കേണ്ടതാണ്.ദിവസത്തിൽ പല തവണ ഹാൻഡ് വാഷ്, സോപ്പ്, സാനിറ്റെ സർ ഇവ ഉപയോഗിച്ച് കൈവൃത്തിയാക്കുന്നതിലൂടെ നാം രക്ഷിയ്ക്കുന്നത് നമ്മളെ മാത്രമല്ല, ഒരു ജനതതിയെക്കൂടിയാണ്. നമ്മോടും നമുക്കും അടുപ്പമുള്ളവരോട് ഈ അവസ്ഥയിൽ സ്നേഹം പ്രകടിപ്പിക്കേണ്ടത് നമ്മുടെ വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടായിരിക്കണം. നമ്മുടെ അകവും പുറവും 'ശുദ്ധമായിരിക്കേണ്ടത് 'ഈ കാലത്ത് നമ്മുടെയെല്ലാവരുടെയും ആവശ്യമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും. നാൽപ്പത് ദിവസം നീളുന്ന 'ലോക്ക് ഡൗൺ'കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.വീടുകളിൽ എന്നോ നശിച്ചുപോയ ബന്ധങ്ങളുടെ കണ്ണികൾ സ്നേഹം കൊണ്ട് ഊട്ടിയുറപ്പിക്കാനുള്ള സമയമാണിത്. ഒപ്പം നമ്മുടെ പരിസരങ്ങൾ ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ഉള്ള സമയമാണ്. വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനുമുള്ള പ്രാധാന്യം തന്നെയാണ് വിവര ശുചിത്വത്തിനുമുള്ളത്.വിവരങ്ങൾ കൈമാറുന്നതിലുള്ള സത്യസന്ധതയെയാണ് വിവര ശുചിത്വം എന്നു വിവക്ഷിക്കുന്നത്. വിവരങ്ങൾ കൈമാറുമ്പോൾ അതു ശരിയാണോ തെറ്റാണോ എന്നു പരിശോധിക്കാനുള്ള ഒരു മനോഭാവം. അതാണ് ഈ കൊറോണക്കാലത്ത് നമ്മൾ സമൂഹത്തിന് നല്കുന്ന ഏറ്റവം വലിയ കരുതൽ.എല്ലാവരും വീട്ടിൽത്തന്നെയിരിക്കുന്ന ഈ സമയത്ത് വ്യാജവാർത്തകളുടെ എണ്ണവും കുടും. ജാഗ്രതയും കരുതലും ആണ് ഇപ്പോൾ നമുക്ക് ആവശ്യം. യൂറോപ്പിനേയും അമേരിക്കയെയും ചൈനയെയും വിറപ്പിച്ച, ആ രാജ്യങ്ങളുടെ നട്ടെല്ലിളക്കിയ കോ വിഡ് ഇന്ത്യയിലും കനത്ത നാശനഷ്ടങ്ങളാണ് വാരി വിതറിയത്‌.ഈ നഷ്ടങ്ങൾ ഏറെയാ കാതിരിക്കാൻ ഇതിനെ പ്രതിരോധിക്കാർ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത നാൽപ്പത് ദിവസത്തെ ലോക്ക്ഡൗണിന് വളരെയധികം സവിശേഷതകളുണ്ട്. ഈ പ്രതിഭാസത്തി ചില വശങ്ങൾ ഗുണകരവും മറ്റു ചിലത് ദോഷകരവുമാണ്. നീണ്ട ലോക്ക് ഡൗൺ കാരണം രോഗം പടരുന്നതിനെ വളരെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കു കഴിഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കാത്തതിനാൽ അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും വളരെ ക്കുറഞ്ഞു. പൊടിപടലങ്ങളും കാർബൺ വാതകങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും തീർത്തും തെളിഞ്ഞ ഒരന്തരീക്ഷമാണ് നമുക്ക് ഇതുമൂലം ലഭ്യമായത്.ഇന്ന് നമുക്കു അങ്ങകലെയുള്ള ഹിമാലയ പർവ്വതനിര വരെ നഗ്നനേത്രങ്ങളിലൂടെ കാണാൻ കഴിയുന്ന അപൂർവ്വ ചാരുത ദൃശ്യമാണ്. ഈ ലോക്ക് ഡൗൺ കാലത്ത് മനുഷ്യ മനസ്സുകളുടെ 'ചങ്ങല മുറിയാതെ ' ബന്ധങ്ങൾ പുന:സ്ഥാപിക്കാൻ ഏവർക്കും കഴിഞ്ഞു. ജോലിത്തിരക്കു കാരണം വീട്ടിൽ കുടുംബാംഗങ്ങളുമായി ചിലവഴിക്കാൻ സമയമില്ലാതിരുന്ന ഏവർക്കും അവർക്കൊപ്പം സമയം പങ്കിടാനും ഉല്ലസിക്കാനുമുള്ള സമയമായി ഈ ദിനങ്ങൾ മാറി. ഒരു പുതിയ നാളെയ്ക്കു വേണ്ടി സുഖമായി ഉറങ്ങാൻ നമുക്കു സാധിച്ചു. ചില ദോഷങ്ങളും ഇതുകൊണ്ട് സംജാതമായിട്ടുണ്ട്. രാജ്യവും ലോകവും കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. പല വിദേശികളും നമ്മുടെ നാട്ടിൽ കുടുങ്ങിപ്പോയി.കൂലിപ്പണിക്കാർക്ക് അന്നന്ന് വേണ്ട അന്നം കിട്ടാതായി. തക്കതായ മരുന്നും ചികിത്സയും കിട്ടാതെ കാസർഗോഡ് ജില്ലയിൽ വളരെയധികം ആളുകൾ മരിക്കുകയും കഷ്ടപ്പാടുകൾ അനുഭവിക്കുകയും ചെയ്തു.മറ്റു ജില്ലകളിലെ അവസ്ഥയും പരിതാപകരമായിരുന്നു. എന്തൊക്കെയായാലും ഈ ലോക്ക് ഡൗൺ നല്ല അനുഭവങളും തിരിച്ചറിവുമാണ് നല്കിയത്.ദോഷങ്ങളേക്കാളേറെ ഗുണങ്ങളാണ് നമുക്കു ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായെങ്കിലും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കേരള സർക്കാറിനു കഴിഞ്ഞു.ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടങ്ങിയ ഈ ഭീകരാവസ്ഥ ഇന്ന് ലോക രാജ്യങ്ങളുടെ ഹൃദയം സ്തംഭിപ്പിച്ചിരിക്കുന്നു. സാമ്പത്തിക വളർച്ചയിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വികസിത രാജ്യങ്ങളെല്ലാം കൊറോണ എന്ന കൊടുംഭീകരനു മുന്നിൽ അടിപതറി.ഇതിനെ ഒരു ജലദോഷമെന്ന പോലെ നേരിടുമെന്നു പറഞ്ഞ് വീമ്പിളക്കിയ അമേരിക്കൻ പ്രസിഡ ഡൊ നാൾഡ് ട്രം ബിനും തെറ്റി. കൊറോണ ബാധിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായി. ഏറ്റവും കൂടുതൽ രോഗികളും മരണവും അമേരിക്കയിലാണ്. അമേരിക്ക കൂടാതെ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പയിൻ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, പോർച്ചുഗൽ ഏഷ്യൻ രാജ്യങ്ങളായ ചൈന, ഇറാൻ, ജപ്പാൻ അമേരിക്കൻ രാജ്യങ്ങളായ കാനഡ ,മെക്സിക്കോ എന്നിവിടങ്ങളിലെല്ലാം കൊറോണ സംഹാര താണ്ഡവമാടി. വിദേശ രാജ്യങ്ങളിൽ പാറ്റകൾ ചത്തുവീഴും പോലെ മരണം പെരുകുന്നതിനിടയിലും വൈറസി പ്രഭവകേന്ദ്രമായിരുന്ന ചൈനയിൽ കാര്യങ്ങൾ വരുതിയിലായി.രണ്ടു പ്രളയവും നിപ്പയും നേരിട്ട കേരളം ഇപ്പോഴും ലോകത്തിന് ഒരു മാതൃകയായി മാറി കൊറോണ എന്ന വില്ലനെ ശക്തമായി പ്രതിരോധിക്കുന്നു.കേരള സർക്കാറിയും ആരോഗ്യ വകുപ്പിയും വിജയമാണ് നമുക്ക് ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞത്. രോഗ പ്രതിരോധം കേരളം വിജയകരമായി നടപ്പാക്കി. എങ്ങനെയാണ് നാം ഈ മഹാവ്യാധിയെ പ്രതിരോധിച്ചത്? രോഗ പ്രതിരോധത്തിനു വേണ്ടി നാം വീടുകളിൽത്തന്നെ വിനോദമൊതുക്കി സർക്കാരിനു കരുത്തുറ്റ പിൻതുണ നല്കി. ലോക് ഡൗൺ നിയമങ്ങൾ നാം അക്ഷരംപ്രതി അനുസരിച്ചു.അതിൽ നിന്നു കരുത്താർജ്ജിച്ച സർക്കാർ ജനങ്ങൾക്കും രോഗികൾക്കും വളരെ നല്ല ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ലഭ്യമാക്കി. ഈ കാലയളവിലും അവശ്യ സർവീസുകളെല്ലാം പ്രവർത്തനക്ഷമമായി. മരുന്നിനും ഭക്ഷണത്തിനും ക്ഷാമമുണ്ടായില്ല.മീഡിയകൾ സത്യവും ശുദ്ധവുമായ വിവരങ്ങൾ മാത്രം കൈമാറി. കുട്ടികളെല്ലാം പുറത്തെ കളികൾ ഒഴിവാക്കി. തെരുവുനായ്ക്കൾക്കു വരെ ഭക്ഷണം ലഭ്യമാക്കി. ഈ ദുസ്ഥിതിയിലും ആരും ഒഴിഞ്ഞ വയറുമായിക്കഴിയേണ്ട എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ അനേകം കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനമാരംഭിച്ചു.സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് ഈ മഹാമാരിയ്ക്കെതിരെ പോരാടി.അതിനനുസൃതമായി കേരള ജനത സ്വയം സംരക്ഷണം ഏറ്റെടുത്തു. ഒന്നാണു നമ്മൾ എന്ന മനോഭാവവും നമ്മൾ ഒരുമിച്ച് മുന്നേറും എന്ന ആപ്തവാക്യവുമാണ് കൊറോണയെ പ്രതിരോധിക്കുവാൻ നാം കേരളീയർ ഉപയോഗിച്ച സൂത്രവാക്യം. ഈ വ്യാധിയിൽ നിന്ന് കരകേറേണ്ടത് ഒരു സമൂഹത്തി ആവശ്യകതയായിരുന്നു. അതിനാൽ നാം കേരളീയർ ഐക്യപ്പെട്ടു അതിൽ വിജയവും നേടി. ലോകത്തി സുന്ദരമായ ആവാസവ്യവസ്ഥ സ്വന്തമാക്കി ആസ്വദിക്കേണ്ട ഒരു പാടു ജീവനുകൾ - ജീവിതങ്ങൾ ലോകമെമ്പാടു ഗണ്യാതീതമായി കൊഴിഞ്ഞു പോയിരിക്കുന്നു. പകരം വയ്ക്കാൻ പഴുതില്ലാതെ നഷ്ടങ്ങൾ പലതും സംഭവിച്ചിരിക്കുന്നു. മനുഷ്യ പരസ്പര സ്നേഹത്തിലും നന്മയിലും വസുധൈവ കുടുംബ ചിന്തയിലും കൂട്ടായ്മയിലും ലോകം ചരിക്കുമ്പോൾ ഇനിയും ഇത്തരം മഹാമാരികൾ മനുഷ്യനു മുകളിൽ പെയ്തിറങ്ങാതിരിക്കാൻ നമുക്കൊരുമിച്ച് യത്നിക്കാം......

ദേവദത്തൻ എം
9 അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം