സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ നല്ല നാളേയ്‍ക്കായി..........

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്‍ക്കായി..........
          പ്രകൃതി അമ്മയാണ്.പരിസ്ഥിതിക്ക്  ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന്  കാരണമാകും.പ്രകൃതിയാണ് നമ‍ുക്ക് ശുദ്ധവായ‍ുവ‍ും ശുദ്ധജലവും തരുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഓർമ്മിക്കാൻ വേണ്ടി ഐക്യരാഷ്ട്രസഭയുടെ ആഭിമ‍ുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചു  തുടങ്ങിയത്.ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്.ആരോഗ്യത്തിന്റെയ‍ുംവൃത്തിയുടെയും കാര്യത്തിൽ നമ്മൾ  ഒന്നാമതാണെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിറകിലാണ്.സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്.സ്വന്തം വൃത്തിയും വീട് വൃത്തിയും മാത്രം നോക്കിനടത്തുന്നവർ.അവർക്ക് നമ്മുടെ പ്രകൃതിക്ക് എന്താണ് സംഭവിക്കുന്നതെന്ന്  ചിന്തിക്കാൻ പോലും സമയമില്ല.രണ്ടു വർഷങ്ങളായി തുടർന്നു വരുന്ന ഒരു ദുരന്തമാണ് പ്രളയം. അതും നമ്മുടെ കേരളത്തിൽ. അതിനൊക്കെ കാരണം നമ്മൾ ഓരോരുത്തരും തന്നെയാണ്.പ്രകൃതിയെ സ്നേഹിക്കാം, മനസ്സിലാക്കാം, പ്രകൃതിയുടെ സംരക്ഷണത്തിനായി നമുക്കെല്ലാവർക്കും കൈകോർക്കാം. നല്ല നാളേയ്‍ക്കായി..........
ഫിദ അബ്‍ദ‍ുൾ കലാം
9 ബി സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്, മാട്ട‍ൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം