രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/തോല്പിക്കാം കോവിഡിനെ ജയിക്കാം ശക്തരായ്

തോല്പിക്കാം കോവിഡിനെ, ജയിക്കാം ശക്തരായ്

ഇന്ന് നമ്മുടെ കേരളം വളരെ അധികം പ്രതിസന്ധി നേരിടുന്ന സമയമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. കോവിഡ് – 19 എന്ന മാരക രോഗം കേരളം എന്ന നന്മുടെ കൊച്ചുനാടിനെ ഒന്നാകെ പിടിച്ചുലച്ചിരിക്കുകയാണ്. കേരളീയരായ നമ്മളെ ഭയപ്പെടുത്തിയിക്കുകയാണ്. കേരളത്തെ മാത്രമല്ല അതുപോലെ നമ്മുടെ രാജ്യത്തെയും അതുപോലെ നമ്മുടെ ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ് – 19 എന്ന മാരകരോഗം. ഈ രോഗത്തെ തുടർന്ന് ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് ഈ ലോകത്ത് മരിക്കു ച്ചിരിക്കുന്നത്. ഈ സമയത്ത് ആരും തന്നെ നമ്മൾ കേരളീയരുടെ ആഘോഷമായ വിഷു പോലും ആഘോഷിക്കാതെ വളരെയധികം ദുഃഖിക്കുകയാണ് . കോവി ഡ് എന്ന രോഗം എന്ന് പറയുമ്പോൾ നമ്മൾക്ക് പേടിക്കാനെ കഴിയൂ. കാരണം ഈ മാരക രോഗത്തിന് ഇതുവരെ ശാസ്ത്രലോകത്ത് മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തെ നേരിടാൻ നമ്മളെക്കൊണ്ട് അതിശക്തിയായി പ്രതിരോധിക്കാനെ കഴിയൂ. അതിനായി നാം തന്നെ മനസ്സ് വെക്കണം. കോവിസ് എന്ന മാരക രോഗത്തെ തുടർന്ന് നമ്മുടെ പരിസ്ഥിതിക്ക് വളരെയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഈ രോഗത്തിന് വ്യാപനം കൂടുതലായത് അടുത്ത ഇടപഴകലിൽ കൂടിയാണ്. അത് തടയാൻ വേണ്ടി സർക്കാർ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. തികച്ചും ശക്തമായ ഒരു പ്രതിരോധം തന്നെയാണ് ഇതിലൂടെ ഈ രോഗത്തെ തടുക്കാൻ ചെയ്തത്. ഈ ലോക്ക് ഡൗൺ കാരണം പരിസ്ഥിതിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്ഥലങ്ങളൊക്കെ വൃത്തിയാവുകയും അണുവിമുക്തം ആവുകയും ചെയ്തു. മനുഷ്യർക്ക് പുറത്തു പോകാൻ കഴിയാത്തതിനാൽ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞിരിക്കുന്നു. അതിനാൽ വായു മലിനീകരണം കുറയ്ക്കാൻ ഇതിനാൽ കഴിഞ്ഞിരിക്കുന്നു. അതുപോലെ വാഹനങ്ങളുടെ ശബ്ദം കാരണമുണ്ടാകുന്ന ശബ്ദമലിനീകരണവും കുറഞ്ഞു. ഇതുപോലെ ഫാക്ടറികളും മറ്റും പ്രവർത്തിക്കാത്തതിനാൽ അതിൽ നിന്നുണ്ടാകുന്ന മലിനീകരണവും വളരെ കുറഞ്ഞിരിക്കുന്നു. പരിസ്ഥിതി എന്നും ശുചിത്വത്തോടെ വെക്കേണ്ടത് ആവശ്യമാണ്. ശുചിത്വത്തെ പറ്റി പറയുമ്പോൾ കോവിഡ് – 19 കാരണം മനുഷ്യരെല്ലാവരും പതിവിലധികം വൃത്തിയോടെ ആണ് നിൽക്കുന്നത്. ഈ രോഗത്തിൽ നിന്നും നേടാൻ ശുചിത്വം അത്യാവശ്യമാണ്. കൈകളിലൂടെ രോഗം പകരാം അതിനാൽ ഇന്ന് മനുഷ്യർ വളരെയധികം നന്നായിത്തന്നെ കൈകൾ വൃത്തിയാക്കുന്നു. വീടിനുള്ളിൽ വളരെ ശുചിത്വത്തോടെ കഴിയുന്നതാണ് എല്ലാവർക്കും നല്ലത്. എങ്കിലും ആവശ്യങ്ങൾക്ക് പുറത്തു പോകുന്നവർ വളരെ നന്നായി വൃത്തിയായിട്ട് വീട്ടിൽ കയറി ഇടപെടാൻ പാടുള്ളൂ. രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ശുചിത്വം നമ്മൾ നോക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. രോഗമുണ്ട് എന്നറിയാതെ പലരുമായി ബന്ധപ്പെട്ട് അതിനുശേഷം രോഗം സ്ഥിരീകരിക്കപ്പെട്ടവർ വളരെ കൂടുതലാണ്. അതിനാൽ രോഗവുമായി ബന്ധമുള്ള ഏത് ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടാലും ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. രോഗം വളരെയധികം വ്യാപിക്കുന്നതിനാൽ അതിന്റെതായ രോഗപ്രതിരോധം ശ്രദ്ധിക്കേണ്ടതാണ്. വായയിലൂടെയും മൂക്കിൽ കൂടിയും രോഗം പടരുന്നതിനാൽ മാസ്കും കർച്ചീഫുകളും ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീടിനുള്ളിൽ നിന്ന് പോലും ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ് ആണ് . സ്ഥലങ്ങളിൽ നിന്ന് വന്നവർ നിർബന്ധമായും ആശുപത്രിയുയുമായി ബന്ധപ്പെടേണ്ട അത്യാവശ്യമാണ്. ലോകത്തെ ഒട്ടാകെ വിറപ്പിക്കുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് കോവിഡ് - 19. എല്ലാ സാങ്കേതിക വിദ്യയിലും വൈദ്യശാസ്ത്രത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്കക്ക് പോലും ഈ രോഗത്തെ തടയാൻ ആകുന്നില്ല. ലോകത്ത് ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നതും ചൈന എന്ന അയൽ രാജ്യത്തിലെ വുഹാൻ എന്ന പ്രവിശ്യയിലാണ് ആദ്യമായി മാരകമായ കോവിഡ് - 19 എന്ന് നമ്മൾ വിളിക്കുന്ന കൊറൊണ വന്നത്. ഇവിടുത്തെ രോഗം കുറഞ്ഞെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് അത് പടർന്ന് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഈ മാരക രോഗം അധികവും പിടിപെടുന്നത് വൃദ്ധരായവരെയാണ് . അതിനാൽ അവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ കുട്ടികളും . കോവിഡ് – 19 എന്ന മഹാമാരിയെ തുരത്തി ഓടിക്കാൻ നാം ഒറ്റക്കെട്ടായി അകലങ്ങൾ പാലിച്ചു കഴിയുകയും അതുപോലെ പരിസ്ഥിതി ശുചിത്വത്തോടെയും രോഗ പ്രതിരോധത്തിലൂടെയും നമുക്ക് അതിജീവിക്കാം ഈ കോവിഡ് – 19 നെ . രോഗികൾക്കുവേണ്ടി അവരെ പരിചരിക്കാൻ വരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും കൈകൂപ്പി നമസ്കരിക്കാം. കാരണം എല്ലാവരും വീടിനുള്ളിൽ കുടുംബാംഗങ്ങൾക്കൊപ്പം സുരക്ഷിതരായി കഴിയുമ്പോൾ അവർ അവിടെ മാരക രോഗം ബാധിച്ചവരെ പരിചരിച്ച് മാരക രോഗത്തോട് പോരാടുകയാണ്. ഇതുപോലെ നമിക്കേണ്ടവരാണ് ആംബുലൻസ് ഡ്രൈവർമാരും പോലീസുകാരും അതു പോലെ ഇതിനെതിരെ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി .

ശിവനന്ദ സി
XA രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം