തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചൗക്ക, എലിഞ്ഞിപ്ര .
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് എലിഞ്ഞിപ്ര. കോടശ്ശേരി പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. തൃശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് തെക്ക് 31 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചാലക്കുടിയിൽ നിന്ന് 5 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 251 Km ചൗക്ക പിൻ കോഡ് 680721, തപാൽ ഹെഡ് ഓഫീസ് പരിയാരം (തൃശൂർ). ചേനത്തു നാട് (5 കിലോമീറ്റർ), മറ്റത്തൂർ (6 കിലോമീറ്റർ), മേലൂർ (6 കിലോമീറ്റർ), കൊടകര (7 കിലോമീറ്റർ), കൊരട്ടി (8 കിലോമീറ്റർ) എന്നിവയാണ് എലിഞ്ഞിപ്രയുടെ അടുത്തുള്ള ഗ്രാമങ്ങൾ. വടക്ക് കൊടകര ബ്ലോക്ക്, തെക്ക് മാള ബ്ലോക്ക്, തെക്ക് അങ്കമാലി ബ്ലോക്ക്, പടിഞ്ഞാറ് ഇരിഞ്ഞാലക്കുട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് എലിഞ്ഞിപ്ര. ചാലക്കുടി, ഇരിങ്ങാലക്കുട, അഷ്ടമിച്ചിറ, ഗുരുവായൂർ എന്നിവയാണ് സമീപമുള്ള നഗരങ്ങൾ. തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. എറണാകുളം ജില്ല പാറക്കടവ് ഈ സ്ഥലത്തേക്ക് തെക്ക് ആണ്.
ഫിറ്റ്നെസ് പാർക്ക്
കുട്ടികളിൽ കായിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ ഉർജ്ജസ്വലരായ പുതിയ തലമുറ വളർത്തിയെടുക്കുന്ന എന്ന ലക്ഷ്യത്തോടെ സെന്റ് . ആന്റണിസ് എലിഞ്ഞിപ്ര പുതിയതായി ആരംഭിച്ച ഫിറ്റ്നെസ് പാർക്ക് മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി തുറന്നു കൊടുക്കും.
== ആരാധനാലയം ==
എലിഞ്ഞിപ്രയിലെ ചൗക്കയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ തെക്കും ചാലക്കുടി പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാണ് പള്ളി.ചൗക്ക പള്ളിയുടെ മുൻവശത്തായി മിഖായേൽ മാലാഖയുടെ ഒരു രൂപം സ്ഥാപിച്ചു .ഫാദർ ആന്റോ കരിപ്പായി ഡിസംബർ ഒന്നാം തിയതി മിഖായേൽ മാലാഖയുടെ രൂപം വിശ്വാസികൾക് ആയി സമർപ്പിച്ചു
സീറോ മലബാർ കത്തോലിക്കാ ആചാരങ്ങൾക്ക് കീഴിലുള്ള റോമൻ കത്തോലിക്കാ പള്ളിയാണിത്. ഇരിഞ്ഞാലക്കുട രൂപതയ്ക്ക് കീഴിൽ വരുന്ന പള്ളിയാണിത് .
Lourdmatha church
1934 ൽ ആണ് ചൗക്ക ലൂർദ് മാതാവിൻറെ നാമധേയത്തിൽ ദേവാലയം സ്ഥാപിതമാകുന്നത് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷൻ ഇവിടെ പ്രവർത്തിച്ചിരുന്നതിനാൽ ആണ് "ചൗക്ക" എന്ന്ഇത് അറിയപ്പെട്ടത് ഇതിനടുത്താണ് St. Antony's CUPS Elinjipraഎന്ന സ്കൂൾ.
പൊതു സ്ഥാപനം
ഇണ്ണുനീലി വായനശാല
1991 ഓഗസ്റ്റ് 15നാണ് വായനശാല ആരംഭിച്ചത് ആയിരം അംഗങ്ങളുണ്ട് ആയിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. വനിതാ ഫുട്ബോൾ അക്കാദമി, വനിതാവേദി, ചെസ്സ് അക്കാദമി തുടങ്ങി പത്തോളം സംരംഭങ്ങൾ വായനശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു.
സാമൂഹിക ആരോഗ്യ കേന്ദ്രം എലിഞ്ഞിപ്രCHC Elinjipraസാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി ജനുവരി 15 /01/2025 ന് ചൗക്ക സ്കൂളിൽ നിന്നും ഒരു വിളംബര ജാഥ നടത്തി.സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി എലിഞ്ഞിപ്ര മെഡിക്കൽ സൂപ്രണ്ട് കുട്ടികളോട് സംസാരിച്ചു
സാധാരണക്കാരായ ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ കേന്ദ്രം.
ചൗക്ക പള്ളിയുടെ എതിർ വശം സ്ഥിതി ചെയുന്നു . സ്പീഡ് പോസ്റ്റ് സംവിധാനം ലഭ്യമാണ് .
ചിത്രശാല
ചോല ആർട്ട് ഗാലറി
'ചോലയാർ' എന്ന് അറിയപ്പെട്ടിരുന്ന ചാലക്കുടിപ്പുഴയുടെ തീരം കലയുടെയും സംസ്കാരത്തിന്റെയും വിളനിലമായിരുന്നു.
ഈ സംസ്കൃതിയെ വീണ്ടെടുക്കാനായി ആരംഭിച്ചതാണ് 'ചോല' എന്നു പേരിട്ട ആർട്ട് ഗാലറി. ചിത്ര-ശിൽപ പ്രദർശനങൾ ഇവിടെ
സജീവമാണ്.
ചിത്രശാല
ചോല ആർട്ട് ഗാലറി
ഭൂമിശാസ്ത്രം
കൗതുകപാർക്ക്
വർക്കി വെളിയത്ത് എന്ന പ്രകൃതി സ്നേഹി തന്റെ ഒരു ഏക്കർ ഭൂമിയിൽ ചെറിയ കാട് സൃഷ്ടിച്ചിരിക്കുകയാണ്.
അദ്ദേഹത്തിന് ഇതിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഉപദ്രവകാരികളല്ലാത്ത ഒരുപാട് ജീവജാലങളെ ഇവിടെ തുറന്ന്
വിട്ടിരിക്കുകയാണ്.വ്യത്യസ്തമായ മത്സ്യങൾ,മരങൾ,ഏറുമാടങൾ,ഗുഹകൾ തുടങിയവ ഇവിടെ കാണാം.വളരെ മനോഹരവും കാഴ്ചക്കാരെ ആകർഷിക്കുന്നതുമായ ഒരു പാർക്കാണ് കൗതുക പാർക്ക്
കൗതുകപാർക്ക്
ബട്ടർഫ്‌ളൈ പാർക്ക്
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ പ്രയോജനപ്രദമായ ഒരു പാർക്കാണ് ചട്ടികുളത്ത് സാധരണക്കാരായ ജനങ്ങൾക്ക് തുറന്നു നൽകിയിരിക്കുന്നത് .