ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും വ്യാപനത്തിനായി കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് “സ്വതന്ത്ര വിജ്ഞാനോൽസവം” (Freedom Fest 2023) എന്ന പരിപാടി സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മറ്റ് ക്ലബ്ബുകളുടേയും കൈറ്റിന്റേയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തു കയുണ്ടായി .

സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

ഐ.റ്റി കോർണർ

IT Corner

സ്വതന്ത്രസോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്വെയർ പ്രചരണവും ലക്ഷ്യം – വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐ.റ്റി. കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും .


പോസ്റ്റർ നിർമ്മാണം

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെനേതൃത്വത്തിൽ തയാറാക്കി .

സ്കൂൾ അസംബ്ലി

ആഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു .


മറ്റു പ്രവർത്തനങ്ങൾ

Dont touch me doll

  • കുട്ടികൾക്കെതിരെ യുള്ള പീഡനങ്ങൾ ക്കെതിരെ ഒരു ബോധവത്കരണം കു‌ടി ആണ് ഇത്

ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, ജമ്പർ വയറുകൾ, ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്.







Cat catch fish


റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.



Automatic street light

യെല്ലോ റെഡ്, ഗ്രീൻ, എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.

Electronic dice

ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്.

Automatic traffic signal

റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.

Dancing led

റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം 2025

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാനുള്ള ഒരു ആഗോള ദിനമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.

നാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണോ അതോ അത് നമ്മെ നിയന്ത്രിക്കുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്നത്.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ

1 സോഫ്റ്റ്‌വെയർ പ്രോഗ്രാം ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം,

2 പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി അതിനെ മാറ്റം വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം,

3 സോഫ്റ്വെയറിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം,

4 നിങ്ങൾ പരിഷ്കരിച്ച പതിപ്പ് മറ്റുള്ളവർക്ക് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം

എന്നിവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ അഭിപ്രായ പ്രകാരമുള്ള സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ,

സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

സ്പെഷ്യൽ അസംബ്ലി{23/09/25)

ഇരുപത്തിമൂന്നാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു ,ലിറ്റിൽ കൈറ്റ്സ് മെന്ററായ ജയശ്രീ ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു ,ഹെഡ്മിസ്ട്രസ് പ്രീതറാണി ജി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ് തുടങ്ങിയവയൊക്കെ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭിപ്രായപ്പെട്ടു,

പ്രതിജ്ഞ

എട്ടാം ക്ലാസിലെ ലാവണ്യയാണ് പ്രതിജ്ഞ ചൊല്ലി കൊടുത്തത്

ഉദ്ഘാടന ചടങ്ങുകൾ പുനസംപ്രേക്ഷണം

സെപ്റ്റംബർ ഇരുപതാം തീയതി സംസ്ഥാനതലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ ( ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടി ഉത്ഘാടന കർമം നിർവഹിക്കുന്നത് )പുനസംപ്രേക്ഷണം ചെയ്തു കുട്ടികളെ കാണിച്ചു.(Youtube videos).

ഓപ്പൺ സോഴ്സ് ക്യാമ്പയിൻ(24/09/25)

ക്യാമ്പയിൻ ലക്ഷ്യം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുക.

സെമിനാർ

ഫ്രീഡം ഇൻ സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു 2023-26 ബാച്ചിലെ വൈഷ്ണവിയാണ് ക്ലാസ് എടുത്തത്, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ,വിദ്യാർത്ഥികൾക്ക് ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. GNU/Linux, LibreOffice, GIMP, Audacity, Scratch തുടങ്ങിയ ഓപ്പൺ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.

ലോഗോ ഡിസൈൻ കോമ്പറ്റിഷൻ (24/09/25)

ഇങ്കസ്‌കേപ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലോഗോ ഡിസൈൻ കോമ്പറ്റീഷൻ നടത്തിയത്.

2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളാണ് ഈ ലോഗോ ഡിസൈനിങ്ങിൽ പങ്കെടുത്തത്

ആമിന ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.

റോബോട്ടിക്സ് പരിശീലനം (25/09/25)

പത്താം ക്ലാസ് വിദ്യാർത്ഥികളായ അമൽജിത്ത് ,ജസ്റ്റിൻ ,ശ്രീലാൽ ,ആമിന എന്നിവർ 8 ,9 ക്ലാസുകളിൽ കുട്ടികൾക്ക് റോബോട്ടിക്സ് വിഭാഗത്തിൽ പരിശീലനം നൽകി.ഈ ക്ലാസ്സിൽ ആർഡിനോ കിറ്റ് എങ്ങനെ ഉപയോഗിക്കണം ,സെൻസറുകളുടെ പ്രവർത്തനരീതി ,മോട്ടോർ ഉപയോഗിക്കേണ്ടത് എങ്ങനെ ,വിവിധ തരത്തിലുള്ള സെൻസറുകൾ ,റെസിസ്റ്റർ തുടങ്ങിയ കംപോണന്റ്കൾ എല്ലാം കുട്ടികളെ പരിചയപ്പെടുത്തുകയും എൽഇഡി ബൾബുകൾ പ്രവർത്തിപ്പിച്ച് കാണിക്കുകയും ചെയ്തു.

Richard Stallman / Free Software Movement ,Video presentation

റിച്ചാർഡ് സ്റ്റാൾമാന്റെ സംഭാവനകൾ വിദ്യാർത്ഥികൾക്കു മുന്നിൽ കഥയായി അവതരിപ്പിച്ചു..

എസ്‌.വി.എച്ച്‌.എസ്. പൊങ്ങലടി സ്കൂളിൽ Free Software Day ആഘോഷങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ ജീവിതവും സംഭാവനകളും അവതരിപ്പിക്കുന്ന സ്റ്റോറി പ്രദർശനം സംഘടിപ്പിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും GNU പ്രോജക്ട്, Free Software Foundation, തുടങ്ങിയ സ്റ്റാൾമാന്റെ പ്രധാന സംഭാവനകളും വിദ്യാർത്ഥികൾ കഥാരൂപത്തിൽ അവതരിപ്പിച്ചു. പ്രദർശനത്തിലൂടെ സോഫ്റ്റ്‌വെയറുകളുടെ സ്വാതന്ത്ര്യം, പങ്കിടൽ, സഹകരണത്തിന്റെ മൂല്യങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കുബോധ്യപ്പെടുത്തി.

സോഷ്യൽ മീഡിയ ക്യാമ്പയിൻ

എസ്‌.വി.എച്ച്.എസ്. സ്കൂളിൽ Free Software Day വിപുലമായി ആചരിച്ചു. ഈ അവസരത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സോഷ്യൽ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ സന്ദേശവുമായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുകളും വീഡിയോകളും പങ്കുവെച്ചു.

സോഷ്യൽ മീഡിയയിലൂടെ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സന്ദേശങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.

സന്ദേശങ്ങൾ

Freedom in Software – Freedom for All

Open Source: Open Future

Technology with Freedom, Knowledge with Sharing

Free Software: Power to the People

പൂർവ വിദ്യാർത്ഥികൾ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ

എസ്‌.വി.എച്ച്.എസ്. സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ യുടെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും ഓപ്പൺ സോഴ്‌സ് സാങ്കേതിക വിദ്യകളുടെയും പ്രാധാന്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ ബാച്ചിലെയും കുട്ടികൾ പങ്കെടുത്തു.

പൊങ്ങലടി എസ് വി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 2019 22 ബാച്ചിൽ പഠിച്ച പ്രവീൺ പ്രകാശ്, 2022-25 ബാച്ചിലെ കാർത്തിക കമൽ എന്നിവർ ചേർന്ന് റോബോട്ടിക്‌സ് ക്ലാസ്സ് എടുത്തു

റോബോട്ടിക്‌സ് ക്ലാസ്സ്

Arduino കിറ്റിന്റെ പ്രായോഗിക പരിചയം

ഈ ക്ലാസ്സിൽ ആർഡിനോ കിറ്റിലെ ഉപകരണങ്ങളെല്ലാം പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗങ്ങൾ വിശദീകരിക്കുകയും ചെയ്തു സെൻസറുകളുടെ എല്ലാം പ്രവർത്തന രീതികളും അവയുടെ അനന്തസാധ്യതകളെ കുറിച്ചും കുട്ടികൾ വിവരിച്ചു.പ്രോഗ്രാമിംഗും ഹാർഡ്‌വെയറും ഒരുമിച്ചുപയോഗിച്ച് ചെറുതും രസകരവുമായ പ്രോജക്ടുകൾ ഉണ്ടാക്കാം എന്ന് കാണിക്കുന്നതിനായി Arduino ബോർഡ് jumper വയർ സെൻസർ led lതുടങ്ങിയ ഘടകങ്ങൾ പ്രായോഗികമായി കാണിച്ചു കൊടുത്തു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ആശയങ്ങളും ഹാർഡ്‌വെയറിന്റെ  സാധ്യതകളും മനസ്സിലാക്കിയപ്പോൾ വിദ്യാർത്ഥികൾ വലിയ ഉത്സാഹം പ്രകടിപ്പിച്ചു.സാങ്കേതിക വിദ്യകളെ സ്വതന്ത്രമായി പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യംഅവർ മനസ്സിലാക്കി.

Home automation machine

പ്രവീൺ പ്രകാശ് തയ്യാറാക്കിയ ഹോം ഓട്ടോമേഷൻ മെഷീൻ കുട്ടികളെ പരിചയപ്പെടുത്തി .ആർട്ടിനോ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഹോം ഓട്ടോമേഷൻ മെഷീൻ കുട്ടികൾക്ക് ഏറെ അത്ഭുതമായിരുന്നു വീടിനു വെളിയിൽ നിന്നുകൊണ്ട് തന്നെ ഫാനുകളും ലൈറ്റുകളും മറ്റു സ്വിച്ചുകളും ഒക്കെ മൊബൈൽ ഉപയോഗിച്ച് ഓണാക്കാൻ കഴിയുന്ന ഒരു മെഷീനാണ് ഇവിടെ തയ്യാറാക്കിയിരുന്നത്'

I2C-DISPLAY MODULE

PIR Sensor(passive infrared sensor0

4*4 Matrix Keyboard

ESP 32 ,തുടങ്ങിയ ഉപകരണങ്ങൾ എല്ലാം കുട്ടികളെ പരിചയപ്പെടുത്തി

Automatic school belling system നിര്മിക്കുന്നതിനായുള്ള പരിശീലനം നൽകി

sanitizer dispenser

തുടർന്ന് ക്ലാസ്സ് കഴിഞ്ഞതിനുശേഷം പത്താം ക്ലാസിലെ കുട്ടികൾ സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു

ലിറ്റിൽകൈറ്റ്സ് അംഗമായാൽഉള്ള നേട്ടങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമായതോടെ തൻറെ ഐടിഐ രംഗത്ത് അത് ഒരുപാട് പ്രയോജനം ചെയ്തെന്നും ഐടി ഫീൽഡിൽ ജോലി ലഭിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ വളരെയധികം പ്രയോജനപ്രദമായി എന്നും പ്രവീൺ പ്രകാശ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ സന്ദേശങ്ങൾ ലഘുലേഖകളിലൂടെ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കും മറ്റ് സ്കൂളുകളിലെ കുട്ടികളിലേക്കും എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഘുലേഖകൾ തയ്യാറാക്കി

സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ പ്രാധാന്യവും ആ ദിനാചരണത്തിന്റെ ലക്ഷ്യവും സമൂഹത്തിലേക്ക് എത്തിക്കുക എന്നുള്ളതായിരുന്നു കുട്ടികളുടെ പ്രധാനപ്പെട്ട ലക്ഷ്യം.ജി എൽപിഎസ് തട്ടയിൽ, എം ജി എച്ച് എസ് ,തുമ്പമൺ എന്നീ സ്കൂളുകളിലാണ് കുട്ടികൾ ഈ ലഘുലേഖകൾ വിതരണം ചെയ്തത്.

2025-28 ബാച്ചിലെ കുട്ടികളാണ് ഈ ലഘുലേഖകൾ തയ്യാറാക്കിയത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും ,ദിനാചരണത്തിന്റെ ലക്ഷ്യവുമാണ് ലഘുലേഖകളിൽ അവർ ക്രോഡീകരിച്ചിരുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പത്രം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പത്രം പുറത്തിറക്കി. 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പത്രികയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം, ചരിത്രം, പ്രമുഖ വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ, ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകളുടെ ഉദാഹരണങ്ങൾ, കരിയർ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്രികയുടെ പ്രകാശനം സ്കൂൾ ഹെഡ് മിസ്ട്രസ് നിർവഹിച്ചു .വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഫോട്ടോകൾ, പോസ്റ്ററുകൾ, ലോഗോകൾ എന്നിവയും പത്രത്തിൽ ഉൾപ്പെടുത്തി.



കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക