എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26
| 38098-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38098 |
| യൂണിറ്റ് നമ്പർ | LK/2018/38098 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ലീഡർ | ആമിന |
| ഡെപ്യൂട്ടി ലീഡർ | ശ്രീലാൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് നായർ |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 38098 |
അഭിരുചി പരീക്ഷ.
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി.
2023 -26 ബാച്ച്
| SL NO | NAME | AD NO | CLASS |
|---|---|---|---|
| 1 | ADITHYAN U | 3485 | 8 |
| 2 | AMALJITH U | 3479 | |
| 3 | AMINA N | 3543 | |
| 4 | ANEESHA M Y | 3492 | |
| 5 | ATHIRA A | 3493 | |
| 6 | ATHIRA MANOJ | 3507 | |
| 7 | CRISTY MOSESS | 3477 | |
| 8 | EBIN BABU | 3494 | |
| 9 | GAYATRI S | 3518 | |
| 10 | HEMA S | 3470 | |
| 11 | JESTIN P | 3506 | |
| 12 | JOJI A | 3483 | |
| 13 | KRISHNA DAS K R | 3517 | |
| 14 | LEKSHMI PRASAD | 3516 | |
| 15 | MALAVIKA MANOJ | 3515 | |
| 16 | NANDHANA V | 3468 | |
| 17 | PRARTHANA SUNIL | 3512 | |
| 18 | SANDRA S | 3514 | |
| 19 | SANJAYR R | 3521 | |
| 20 | SANU S | 3484 | |
| 21 | SREELAL B | 3469 | |
| 22 | STELLA SALLU | 3513 | |
| 23 | VAISHNAVI | 3547 |
പ്രിലിമിനറി ക്യാമ്പ്
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ തല ക്യാമ്പ് ഐടി ലാബിൽ വെച്ച് നടന്നു ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീതാ റാണി ആശംസകൾ അറിയിച്ചു കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഇന്റർനെറ്റിന്റെ സ്വാധീനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതി എന്നിവയായിരുന്നു പ്രധാന വിഷയം ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ വിദ്യാർത്ഥികളിൽ എത്തിച്ചു
ഗെയിമിലൂടെയാണ് ഈ ക്യാമ്പ് ആരംഭിച്ചത് സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ ഫെയ്സ് എന്ന ഗെയിം ആണ് കുട്ടികൾ ആദ്യമായി കളിച്ചത് കുട്ടികൾക്ക് ഏറെ സന്തോഷം തരുന്ന ഒരു ഗെയിം ആയിരുന്നു ഇത് എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു തുടർന്ന് ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കി വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം എന്നിവ കുട്ടികളെ പരിചയപ്പെടുത്തി
യൂണിഫോം വിതരണം
2023 26 ബാച്ചിന്റെ യൂണിഫോം വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജിയാണ് യൂണിഫോം വിതരണം ഉദ്ഘാടനം നടത്തിയത്.മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ എംബ്ലവും ആ യൂണിഫോമിൽ ചേർത്തിരുന്നു.
എ ഐ ക്യാമറ ബോധവത്കരണ ക്ലാസ്

എ ഐ ക്യാമറ ബോധവത്കരണ ക്ലാസ് നടത്തി. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ (ആർക്കട്ടികുലേറ്റഡ് ഇൻഫ്രാറെഡ് ക്യാമറകൾ) പതിവായി നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി ഉപയോഗിക്കുന്നു. ഇവയുടെ പ്രധാന ഉപയോഗങ്ങളെ കുറിച്ച് കുട്ടികൾ ക്ലാസ് എടുത്തു .

1. ട്രാഫിക് നിരീക്ഷണം: റോഡുകളിലെ വാഹനങ്ങളുടെ ഗതാഗതം നിരീക്ഷിക്കാൻ, വാഹനങ്ങളുടെ വേഗത, ഗതാഗതക്കുരുക്ക് എന്നിവ കണ്ടെത്താൻ ഉപയോഗിക്കുന്നു. 2. സുരക്ഷ: അപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവ രേഖപ്പെടുത്താൻ സഹായിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതും ഇതിലൂടെ നിരീക്ഷിക്കുന്നു. 3. *മാനേജ്‌മെന്റ്:* ട്രാഫിക് സിഗ്നലുകൾ മെച്ചപ്പെടുത്താനും ഗതാഗത നിയന്ത്രണവും നടത്താനും സഹായിക്കുന്നു. 4. *വിവരണം:* പരിശോധനയ്ക്ക് ശേഷം നിയമലംഘനങ്ങൾ പിടികൂടാനും പിഴ ചുമത്താനും സാക്ഷ്യമായി ഉപയോഗിക്കുന്നു.
- പ്രധാന സവിശേഷതകൾ:
- ഹൈ റിസല്യൂഷൻ: വസ്തുക്കളുടെ വിശദാംശങ്ങൾ വ്യക്തമായി പിടികൂടാൻ. - *ഇൻഫ്രാറെഡ് കാമറകൾ:* രാത്രി സമയത്തും കുറഞ്ഞ പ്രകാശത്തിൽ പ്രവർത്തിക്കുന്നു. - മോഷൻ ഡിറ്റക്ഷൻ: നീക്കങ്ങളോ മാറ്റങ്ങളോ ഉണ്ടായാൽ റെക്കോർഡിംഗ് പ്രവർത്തനം തുടങ്ങും. - *റിയൽ-ടൈം ഡാറ്റ:* ട്രാഫിക് മാനേജ്മെന്റിനായി യഥാർത്ഥ സമയത്ത് ഡാറ്റ പ്രദാനം ചെയ്യുന്നു.
- പ്രയോജനങ്ങൾ:
- *പബ്ലിക് സുരക്ഷ: അപകടങ്ങൾ കുറയ്ക്കുന്നു. - *നിർമ്മിതബുദ്ധി:* അവശേഷിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു. - *വിതരണ മാനേജ്മെന്റ്:* യാത്ര സമയവും ഗതാഗതക്കുരുക്കുകളും കുറയ്ക്കുന്നു.
റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ ഗതാഗതവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു
ബോധവൽക്കരണ ക്ലാസ്


ലിറ്റിൽ കൈറ്റ്സിൽ കുട്ടികൾ പഠിക്കുന്നത് എന്ത് ഇതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ,റോബോട്ടിക്സ് ഇവയെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്ക് കൊടുക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം.
മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചത് .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ ഈ പരിപാടിക്ക് സ്വാഗതം നേർന്നു . എസ് ഐ ടി സി ജയശ്രീ ടീച്ചറും കുട്ടികളും ചേർന്ന് ഇതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങൾ ചെയ്തു.

നൈപുണി വികസന ദിനം, ജൂലൈ 15
നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
ലഹരിക്കെതിരെ ബോധവൽക്കരണം മൈം തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
ലഹരി ഉപയോഗിക്കുന്നതിനെതിരെ മയം തയ്യാറാക്കികുട്ടികൾ മറ്റു കുട്ടികളെ ബോധവാന്മാരാക്കി. ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പകർന്നു കൊടുക്കുക എന്നുള്ളതായിരുന്നു ഇതിന്റെ ലക്ഷ്യം. ജോജി, അമൽജിത്ത് ,ശ്രീലാൽ, ക്രിസ്റ്റി, കൃഷ്ണദാസ്, ആദിത്യൻ, സനു എന്നിവരാണ് പങ്കെടുത്തത്.
സ്കൂൾ തല ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് പരിശീലനപദ്ധതികളിലെപ്രധാന പ്രവർത്തനമാണ് ക്യാമ്പുകൾ.ഇതിൽ, എല്ലാ ക്ലബ്ബ് അംഗങ്ങൾക്കും അവസരംലഭിക്കുന്ന പരിശീലനം എന്ന നിലയ്ക്ക് യൂണിറ്റ് ക്യാമ്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. പഠനത്തിന്റെയും അനുഭവങ്ങളാണ് ഓരോ സംഘപഠനത്തിന്റെയും ക്യാമ്പും സമ്മാനിക്കുന്നത്.
ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ തല ക്യാമ്പ് 9- 10- 2024 ൽ നടക്കുകയുണ്ടായി.എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ ആയി എത്തിയത് സെന്റ് പോൾസ് ഹൈസ്കൂളിലെ ശ്രീമതി ഹരിഷ്മ സി വി ആണ്.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ജയശ്രീ പി കെയും ക്ലാസ് എടുത്തു. പത്തുമുതൽ ഒരുമണിവരെ അനിമേഷനും ഒന്നേമുക്കാൽ മുതൽ 4 മണി വരെ പ്രോഗ്രാമിങ്ങുമാണ് നടന്നത്.
ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റി
താളം തയ്യാറാക്കാം
ഒരു ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിക്കുന്നത്.അംഗങ്ങളുടെ പൂർണ പങ്കാളിത്തം ക്യാമ്പിലൂടനീളം ഉറപ്പുവരുത്തുന്നതിനും ആരോഗ്യകരമായമത്സരം നിലനിർത്തുന്നതും ക്യാമ്പിനെ സജീവമാക്കാൻ സഹായിക്കും.
സന്ദേശങ്ങൾ ഡിജിറ്റലായ്.
ഒരു ആശംസാ കാർഡ് അനിമേഷൻ വീഡിയോ രൂപത്തിൽ തയ്യാറാക്കുന്നതെങ്ങനെ എന്നാണ് ഇവിടുത്തെ ആദ്യത്തെ പ്രവർത്തനത്തിൽ ചർച്ച ചെയ്യുന്നത്
ഓണവുമായി ബന്ധപ്പെട്ട് ആശംസാ കാർഡുകൾ കൈമാറാറുണ്ട്. കാർഡുകൾ സ്വയം
തയ്യാറാക്കി നൽകുന്നതിന്റെ സംതൃപ്തി വളരെ വലുതാണ്. ഇപ്പോൾ ചിത്രങ്ങൾ, GIF കൾ,
വീഡിയോകൾ, എന്നിങ്ങനെയുള്ള ആശംസകൾ ആണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്.
അതിൽ തന്നെ അനിമേറ്റഡ് രൂപത്തിലുള്ളവയയ്ക്ക് കൂടുതൽ ആകർഷണീയത ഉണ്ട് .
ഇത്തരത്തിൽ ഒരു അനിമേറ്റഡ് ആശംസാ കാർഡ് തയ്യാറാക്കുന്നതെങ്ങനെയെന്നാണ്
ഇവിടെ ചർച്ച ചെയ്യുന്നത്. ഓപ്പൺടൂൺസ് സോഫ്റ്റ് വെയറാണ് ഇവിടെ ഉപയോഗിക്കുന്നത്.
പ്രൊമോ വീഡിയോ
ഓണാശംസകൾ തയ്യാറാക്കുന്ന ആദ്യ പ്രവർത്തനത്തിനുശേഷം, ഓണം എന്ന ആശയത്തിൽഒരപ്രൊമോഷൻവീഡിയോതയ്യാറാക്കുന്നപ്രവർത്തനമാണിത്.അനിമേഷൻ
സങ്കേതമുപയോഗിച്ച്ആശയവതരണത്തിനുള്ളവീഡിയോകൾതയ്യാറാക്കാൻ
പരിശീലിക്കുന്നോടൊപ്പം കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർക്കലുകൾ വരുത്തി അസൈൻമെന്റുകൾ
സമർപ്പിക്കണം.
പ്രോഗ്രാമിങ്
പ്രോഗ്രാമിംഗ് സങ്കേതങ്ങൾഉപയോഗിച്ച് സ്വന്തം ഗെയിമുകൾ തയ്യാറാക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതായിരിക്കണം പ്രവർത്തനത്തിന്റെ ലക്ഷ്യം. പരിമിതമായ സമയത്തിനുള്ളിൽ കുട്ടികളിലെ പ്രോഗ്രാമിംഗ്അഭിരുചി കണ്ടെത്തുക എന്നത് തീർച്ചയായും വെല്ലുവിളിയായിരിക്കും.
പൂവേ..പൊലി പൂവേ...
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലുമൊക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന
ആഘോഷങ്ങളിൽ ഒന്നാണല്ലോ. പൂപ്പൊലിപാട്ടുകൾ പാടിക്കൊണ്ട് പൂക്കൂടയുമേന്തി പാടവും
തൊടികളും പൂവ് തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ
തലമുറയ്ക്കുണ്ട്. മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളമൊരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ
സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗയിമാണ്
പൂവേ.. പൊലി പൂവേ... 4 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. ഈ
പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് .
അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കാം.
മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ
മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി സ്കൂട്ടികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെവിവിധ പ്രസന്റേഷനുകൾ സ്കൂൾതലത്തിൽ നടപ്പിലാക്കുകയുണ്ടായി. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കുകയും മറ്റു കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.എന്ന ആപ്പ് ഉപയോഗിച്ചാണ് കുട്ടികൾ മാലിന്യമുക്ത കേരളത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കിയത്.
സ്കൂൾ അസംബ്ലിയിൽ മാലിന്യം മുക്തം നവകേരളം പ്രതിജ്ഞ എടുത്തു.
പ്രതിജ്ഞ
“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”
മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം കുട്ടികൾ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി. മാലിന്യം മറ്റു പാഴ്വസ്തുക്കളും വലിച്ചെറിയരുതെന്നും അവാ കൃത്യമായി ശേഖരിച്ച് പഞ്ചായത്തുകൾക്ക് കൈമാറണമെന്നും പോസ്റ്റുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളീ ലൂടെയും മറ്റു കുട്ടികൾക്ക് നിർദ്ദേശം നൽകി.
ITമേള
ഈ വർഷത്തെ സബ്ജില്ലാതല ഐടി മേള 10 10 2024 തോട്ടക്കോണം സ്കൂളിൽ വച്ച് നടന്നു. ഈ സ്കൂളിൽ നിന്നും വെബ് പേജ് ഡിസൈനിങ്ങിന് അലൻ കെ ജോഷിയും സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയയും പങ്കെടുത്തു.പ്രസന്റേഷൻ തയ്യാറാക്കുന്നതിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷയും ഡിജിറ്റൽപെയിന്റിങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യ സി യും പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയ 3 സ്ഥാനം കരസ്ഥമാക്കി.
Anti Drug Warriors
ലഹരി ഉപയോഗിക്കുന്നവരെ ബോധവൽക്കരണത്തിന് വേണ്ടി റീൽ തയ്യാറാക്കി ലിറ്റിൽ കുട്ടികൾ.
Anti Drug warriors എന്ന പേരിലാണ് കുട്ടികൾ ഈ റീല് തയ്യാറാക്കിയത്.
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിലെ ശ്രീലാൽ, ജോജി ,സനു, അമൽജിത്ത്, കൃഷ്ണദാസ് ,ക്രിസ്റ്റി തുടങ്ങിയവരാണ് ഈ റീൽ അവതരിപ്പിച്ചത് .
ലഹരി നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യത്തോടെയാണ് ഇത് അവസാനിക്കുന്നത്.
ഭിന്നശേഷി കുട്ടികൾക്ക് "Name Typing Challenge"

ഭിന്നശേഷി കുട്ടികളെ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ പഠിപ്പിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. പേരുകൾ സ്വന്തമായി ടൈപ്പ് ചെയ്യുന്ന ചലഞ്ച് ആണ് അവർ കുട്ടികൾക്ക് നൽകിയത്. എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ പേരും അഡ്രസ്സും സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചു. അവർക്ക് ഏറെ സന്തോഷകരമായ ഒരു പരിശീലന പരിപാടിയായിരുന്നു ഇത്.
2023 26 ബാച്ചവരാണ് ഈയൊരു പരിശീലനം പരിപാടി സംഘടിപ്പിച്ചത്.
കമ്പ്യൂട്ടർ എന്ന ചങ്ങാതി (kalippetti)

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തട്ട ജി എൽ പി സ്കൂളിലെ കൊച്ചുകൂട്ടുകാർക്ക് ക്ലാസ്സ് എടുത്തു .ഐ ടി പാഠഭാഗമായ കളിപ്പെട്ടി എന്ന പുസ്തകത്തിലെ ഗെയിമുകളാണ് കുട്ടികൾ പഠിപ്പിച്ചത്.
അനഗ്രാമരമ, ഫിസിയോ ഗെയിം, ജികോംപ്രിസ് എന്നീ ഗെയിമുകളാണ് കുട്ടികൾ പഠിപ്പിച്ചത്.

കളിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല ഓടിച്ചാടി കളിക്കുന്ന കളികൾ മാത്രമല്ല മനസ്സിലാക്കി കളിക്കേണ്ട കളികളുമുണ്ട് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കളിക്കാവുന്ന കുറെ കുഞ്ഞു കളികളും മനസ്സിരുത്തി കളിക്കേണ്ട ചില രസകരമായ ചില പ്രവർത്തനങ്ങളാണ് പ്രവർത്തനങ്ങളുമാണ് കുട്ടികളെ പഠിപ്പിച്ചത്. കുട്ടികളെ കമ്പ്യൂട്ടറിന്റെ മായാ ലോകത്തിലേക്ക് എത്തിക്കുവാനും മൗസ് കീബോർഡ് തുടങ്ങിയ കൈകാര്യം ചെയ്യാനുള്ള കൈവഴക്കം കിട്ടാൻ ഒക്കെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉചിതമാണ്.
ഇന്ന് ജീവിതത്തിൻറെ എല്ലാ മേഖലകളിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്നു കൂടുതൽ വേഗതയോടെ വളരെ കൃത്യമായി ധാരാളം ജോലികൾ ചെയ്യാൻ ഈ ഉപകരണത്തിന് കഴിയുമെന്നതുകൊണ്ടാണ് മനുഷ്യൻ ഇന്ന് കമ്പ്യൂട്ടറിനെ വളരെയധികം ആശ്രയിക്കുന്നത് പാട്ടു കേൾക്കാനും സിനിമ കാണാനും വീഡിയോ ഗെയിം കളിക്കാനും ദൂരെയുള്ള കൃത്രിമ ഉപഗ്രഹത്തെ നിയന്ത്രിക്കാനും എല്ലാം കമ്പ്യൂട്ടറിന്റെ സേവനം നാമിന്ന് ഉപയോഗപ്പെടുത്തുന്നു.
കമ്പ്യൂട്ടറിലെ കളികൾ വെറും നേരമ്പോക്കിന് മാത്രമുള്ളതല്ല പഠനത്തിനും ഉപയോഗിക്കാം കളികൾ ഓരോന്നായി കുട്ടികൾ കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിച്ചു.
അവിടെ മുഖത്ത് വിരിഞ്ഞത് സന്തോഷവും അത്ഭുതവും ആയിരുന്നു.
ജി എൽ പി എസിലെ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ സ്വാഗതം ചെയ്തു. സ്കൂളിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന സുലൈഖ ടീച്ചറാണ് വേണ്ടുന്ന സഹായങ്ങളെല്ലാം ഒരുക്കി തന്നത് .മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെയാണ് കമ്പ്യൂട്ടർ പഠിപ്പിച്ചത്.
മാലിന്യ മുക്ത കേരളം

മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
2024-27 ബാച്ചക്കുട്ടികളാണ് ഈ പോസ്റ്റ്ർ തയ്യാറാക്കിയത്
ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്.
ഉപജില്ലാ ക്യാമ്പ്


2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ഉപജില്ല ക്യാമ്പ് 30,1 തീയതികളിലായി നടന്നു.എംജി ഹൈസ്കൂൾ തുമ്പമണ്ണിൽ വച്ചാണ് ക്യാമ്പ് നടന്നത്. മാസ്റ്റർ ട്രെയിനറായ താര ചന്ദ്രൻ ഹരീഷ്മ എന്നിവർ അനിമേഷൻ വിഭാഗത്തിലും ജയശ്രീ ലിനി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലും ക്ലാസ് എടുത്തു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക് പങ്കെടുത്തവർ അനിമേഷൻ വിഭാഗത്തിൽ അനീഷ, ആമിന, അമൽജിത്ത് എന്നിവരാണ്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ശ്രീലാല് ക്രിസ്റ്റി മോസസ്, ജസ്റ്റിൻ എന്നിവരാണ് പങ്കെടുത്തത്.
പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പരിശീലന പ്രവർത്തനങ്ങളുടെ തുടമായാണ് സബ്ജില്ല ക്യാമ്പുകൾ സംഘടിപ്പിക്കപ്പെടുന്നത് പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും സ്കൂൾതല ക്ലാസുകളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ഇലക്ട്രോണിക്സ് മൊബൈൽ ആപ്പ് നിർമ്മാണം നിർമ്മിത പുതിയ തുടങ്ങിയ മേഖലകളിൽ അടിസ്ഥാന പരിശീലനം ലഭിച്ചുകഴിഞ്ഞു യൂണിറ്റ് തല പരിശീലങ്ങളുടെ പദ്ധതിയിൽ മികവുപുലർത്തിയവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനും പരിശീലിച്ച കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ അവസരം ഒരുക്കുന്നു
നിർമ്മിത ബുദ്ധി, റോബോട്ടിക്സ് ,ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയ അതിനോടനു സാങ്കേതികവിദ്യകളിൽ അംഗങ്ങൾക്ക് പ്രാവണ്യം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തനങ്ങളാണ് സബ്ജില്ലാ ക്യാമ്പിൽ നടന്നത് അംഗങ്ങൾ നേടിയ അറിവുകൾ സ്കൂളിലെ മറ്റ് സഹപാഠികൾക്ക് പകർന്നു കൊടുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്
ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചവർ
ഡിസംബർ 26 27 തീയതികളിലായി അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ജില്ലാ ക്യാമ്പ് നടന്നത്
പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചത് ജസ്റ്റിൻ പി
വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാചക ചോർച്ച ലീവെടുത്ത തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാ ക്യാമ്പുകളും തയ്യാറാക്കി
വാക്കുകൾക്കതീതം

വായന മാസാചരണത്തിന്റെ ഭാഗമായി എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023 26 കുട്ടികൾ യുവകവി കാശിനാഥനുമായി അഭിമുഖം നടത്തി .കവിയുടെ ജീവിത അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര കുട്ടികളിൽ അത്ഭുതവും ആകാംക്ഷയും വളർത്തി .കഥകളും കവിതകളും മേനയാൻ അവർക്ക് ഇത് പ്രചോദനമായി .കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സംവദിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടും ലഭിക്കുന്നു
ഓരോ പുസ്തകവും അറിവിൻറെ അത്ഭുതലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴിയാണ് വായന വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും ഈ വായനാദിനത്തിൽ കൊച്ചു കുട്ടികൾക്കായിട്ട് ഒരുക്കിയ ഓഡിയോ ബുക്കുകൾ ഏറെ അത്ഭുതവും ആകാംക്ഷയം നിറഞ്ഞതായിരുന്നു പ്രോത്സാഹിപ്പിക്കാനും പഠനത്തെ സഹായിക്കാനും എളുപ്പവഴി എന്ന നിലയിലാണ് ഓഡിയോ ബുക്കുകൾ അവർ പരിചയപ്പെടുത്തിയത് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും നിൽക്കുന്നവർക്കും ഇത് ഒരു പഠന പിന്തുണ പ്രവർത്തനം കൂടിയാണ്
കൂടാതെ ലിറ്റിൽ കൈറ്റ് കാരുടെ നേതൃത്വത്തിൽ വായനാദിന ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയും ഇതിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.
ജീവിതത്തിലെ ദുഃഖങ്ങൾ അക്ഷരങ്ങൾ ആക്കി മാറ്റി അത് കവിതകളിലേക്ക് പകർന്ന യുവ കവിയാണ് കാശിനാഥൻ .വള്ളിക്കോട് സ്വദേശി കാശിനാഥനെ ഇൻറർവ്യൂ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി .ചങ്ങമ്പുഴയുടെ പിൻതലമുറക്കാരൻ കഎന്ന പലരും പറഞ്ഞതാണ് ലഭിച്ച അംഗീകാരം പ്രണയം നഷ്ടപ്പെടലിന്റെ വേദനയായിരുന്നു കവിതകളിലെ പ്രമേയങ്ങൾ ഒരു മുഴുവൻ സമയവും സാമൂഹ്യപ്രവർത്തകനും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമാണ് ഇദ്ദേഹം അദ്ദേഹത്തിന് ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ കുട്ടികളുടെ കണ്ണുകൾ ഈറനണിഞ്ഞു
കവിയുമായുള്ള ആശയവിനിമയം കുട്ടികളിൽ സർഗാത്മകവും വൈകാരികവുമായ നിരവധി കഴിവുകൾ വളർത്താൻ സഹായിച്ചു കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സംവദിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടുകളും ലഭിക്കുന്നു അവരുടെ ഭാവനയെയും സർഗാത്മക ചിന്തകളെയും ഉത്തേജിപ്പിക്കുന്നു സ്വന്തം കവിതകളും കഥകളും അവർക്ക് പ്രചോദനം നേരുന്നു
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
AUDIO BOOKS
വായനാ മാസംചാരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓഡിയോ ബുക്കുകൾ കുട്ടികളെ പരിചയപ്പെടുത്തി
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദേശവുമായി സമൂഹത്തിലേക്ക്

കരുതലേകാം കരുത്തോടെ 05-07-2025
നമ്മുടെ നാടിന്റെ ഭാവി യുവതലമുറയിലാണ്. എന്നാൽ, ലഹരി എന്ന മഹാവിപത്ത് ആ ഭാവിയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഒരു നിമിഷത്തെ രസത്തിനായി ലഹരിയെ ആശ്രയിക്കുന്നവർക്ക് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത ജീവിതമാണ്.
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരുതലേകാം കരുത്തോടെ എന്ന ലഹരിവിരുദ്ധ പ്രോഗ്രാമിന് തുടക്കം കുറിച്ചു.ഇതിന്റെ ആദ്യപടി എന്ന നിലയിൽ സോഷ്യൽ മീഡിയ വഴി ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു
ഡിജിറ്റലായി ലഘുലേഖകൾ തയ്യാറാക്കുകയും അവ സമൂഹത്തിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു
വീടുകൾ കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം നടത്തുന്നത് .
വീടുകളിൽ വിതരണം ചെയ്യാൻ ലഹരി വിരുദ്ധ ലഘുലേഖകൾ ഡിജിറ്റലായി തയ്യാറാക്കി .ലളിതവും എന്നാൽ ശക്തവുമായ സന്ദേശങ്ങളിലൂടെ ആളുകളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ വിവിധ പ്രവർത്തനങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി
ബഷീറിന്റെ കൃതികളെ അടിസ്ഥാനമാക്കി വായനക്കുറിപ്പ് മത്സരം നടത്തി എട്ടാം ക്ലാസിലെ ലാവണ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെയ്തു
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ബഷീർ ഡോക്യുമെന്ററി പ്രദർശനം നടത്തി
ബഷീറിന്റെ ലേഖനങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു
ചാന്ദ്രദിനാഘോഷം
ജൂലൈ 21 ചാന്ദ്രദിനം
ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും വിവിധ പരിപാടികളുടെഡോക്യൂമെന്റഷനും നടന്നു.കൊളാഷ് നിർമ്മാണം
ഡോക്യുമെന്ററി പ്രദർശനം
ചരിത്രം പിറന്നു, ആകാശവീട്ടിൽ ശുഭാംശു ശുക്ല:
‘ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യക്കാരൻ’; ‘28 മണിക്കൂർ യാത്രയ്ക്കുശേഷം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും 3 സഹസഞ്ചാരികളും രാജ്യാന്തര ബഹിരാകാശ...നിലയത്തിൽ..
ഹിരോഷിമ ദിനാചരണം
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം
ഹിരോഷിമാ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന് ഓർമ്മകൾ പുതുക്കി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.
ഹിരോഷിമ ദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,പ്രസംഗം ,പ്ലക്കാർഡ്നിർമ്മാണം ഇ ങ്ങനെ കുട്ടികളുടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
സ്പെഷ്യൽ അസംബ്ലി കൂടുകയും ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.
സമാധാനത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് അവർ സമാധാന സന്ദേശം കൈമാറി
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൃഷിയിലേക്കു ഞങ്ങളും പുതിയ സാങ്കേതിക വിദ്യകളുമായി
സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കാൻ കുട്ടികൾക്ക് പ്രത്യേക താല്പര്യമാണ്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അവർ വളരെ ശ്രദ്ധയോടെയാണ് വളർത്തുന്നത്. ഇതിലൂടെ, കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹത്വവും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു
എല്ലാ ദിവസവും കൃത്യസമയത്ത് ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് കുട്ടികളുടെ പ്രധാന ജോലിയാണ്. രാവിലെയും വൈകുന്നേരവുമാണ് സാധാരണയായി അവർ ഇത് ചെയ്യുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
AgriStack Registration(01/08/2025)

കർഷകർക്ക് താങ്ങായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

കൃഷിഭവനിൽ പോയി ക്യൂ നിന്ന് ചെയ്യേണ്ടിയിരുന്ന അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ സ്കൂൾതലത്തിൽ വളരെ ഫ്രീയായിരജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കി.കർഷക രജിസ്ട്രേഷൻ ഫാർമർ ലോഗിൻ വഴി ചെയ്യുന്നതിന് വെബ്സൈറ്റ് ഓപ്പൺ ആയപ്പോൾ കുട്ടികൾ കർഷകർക്ക് സഹായമായി.
ഒടിപി കിട്ടാൻ ഏറെ പ്രയാസം വരുന്നതുകാരണം കൃഷിഭവനുകളിൽ വൻ കാത്തുനിൽപ്പായിരുന്നു. സ്വന്തമായി രജിസ്റ്റർചെയ്യാം എന്ന മാറ്റം കൃഷിക്കാർക്ക് ഗുണപ്രദമായി. കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ രജിസ്‌ട്രേഷൻ നടത്തണം. കർഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കാനാണ്
പിഎം കിസാൻ സമ്മാൻനിധി പദ്ധതിപ്രകാരം അനുവദിക്കുന്ന തുകയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ വേണം. ഇതിൽത്തന്നെ പിഎം
കിസാൻ പദ്ധതിയിലുൾപ്പെട്ടവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന നിർദേശമാണുള്ളത് പ്രധാൻമന്ത്രി ഫസൽ ബീമാ യോജന, അഗ്രിക്കൾച്ചർ ഇൻഷുറൻസ്, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങി കൃഷിസംബന്ധമായ കേന്ദ്ര-സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾക്കും ...സേവനങ്ങൾക്കുമെല്ലാം അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ ആവശ്യമാണ്.......
ലീഡർ ഹണ്ട്

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റലായി നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയത്. ലാപ്ടോപ്പിൽ ആണ് കൺട്രോൾ യൂണിറ്റ് സജ്ജീകരിച്ചത്. ഫസ്റ്റ് പോളിംഗ് ഓഫീസറായി അനീഷ പി വൈ ,സെക്കൻഡ് പോളിംഗ് ഓഫീസറായി ആമിന, തേർഡ് പോളിംഗ് ഓഫീസറായി സാന്ദ്ര ,പ്രിസൈഡിങ് ഓഫീസറായി ജസ്റ്റിൻ എന്നിവർ അവരുടെ കർത്തവ്യങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു
റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു

ചിങ്ങം 1 കർഷക ദിനം

കർഷക കർമ്മ സേനയെ ആദരിച്ച് എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ് സ് കുട്ടികൾ.
പന്തളം തെക്കേക്കര പഞ്ചായത്ത് കൃഷിഭവനിലെ കർഷക കർമ്മ സേനയെ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദരിച്ചു. രജനി ,വിഷ്ണു ,അമ്പിളി ,ശോഭന ,മണി ,ഗീത എന്നിവരെയാണ് കുട്ടികൾ ആദരിച്ചത്. വിത്ത് വിതയ്ക്കുന്നതും അത് മുളപ്പിച്ച് തൈകളാക്കി പന്തളം തെക്കേക്കര പഞ്ചായത്തിലെ കർഷകരുടെ കൈകളിൽ എത്തിക്കുന്നതിന്റെ പിന്നിൽ ഇവരുടെ കഠിന പരിശ്രമം എടുത്തു പറയേണ്ടതാണ്.
കൃഷിഭവന്റെ നേതൃത്വത്തിൽ വിവിധ കൃഷിരീതികളിൽ പരിശീലനം ലഭിച്ചവരാണ് ഇവർ .കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം കൃഷിപ്പണികൾ ,മെഷീനുകൾ ഉപയോഗിച്ചുള്ള കൃഷി രീതികൾ ,ജൈവകീടനാശിനിയുടെ നിർമ്മാണം ,തൈകളുടെ ഉത്പാദനം എന്നിവയാണ് കർഷക കർമ്മസേനയുടെ പ്രധാന പ്രവർത്തനങ്ങൾ.
ഹെഡ്മിസ്ട്രസ് പ്രീത റാണി സ്വാഗതം പറഞ്ഞ ഈ ചടങ്ങിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ തന്നെ ആദരവ് നൽകി .കർഷക കർമ്മ സേന മെമ്പർ രജനി അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻസ് ലീഡർ വൈഷ്ണവി നന്ദി പ്രകാശിപ്പിച്ചു.
അമൽ ജിത്ത് ,ജസ്റ്റിൻ ,നന്ദന ,ആതിര ,വൈഷ്ണവി എന്നിവരാണ് പൊന്നാട അണിയിച്ച് ആദരവ് പ്രകടിപ്പിച്ചത്.

റോബോട്ടിക് ശില്പശാല CSIHSS PARTIALLY HEARING,MANAKKLA)12/01/2026

സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും നവീന പഠനാവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി CSIHS Hearing Impaired സ്കൂളിൽ റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. 2023–27 ബാച്ചിലെ വിദ്യാർത്ഥികളാണ് ശില്പശാലയിൽ സജീവമായി പങ്കെടുത്തത്.
ശില്പശാലയുടെ ലക്ഷ്യങ്ങൾ :റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകകൈകൊണ്ട് ചെയ്തു പഠിക്കുന്ന (Hands-on learning) അനുഭവം നൽകുകസാങ്കേതിക കഴിവുകളും ആത്മവിശ്വാസവും വളർത്തുകസംഘപ്രവർത്തനവും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുക.
പ്രവർത്തനങ്ങൾ :
ശില്പശാലയിൽ റോബോട്ടിക്സിന്റെ അടിസ്ഥാന ഘടകങ്ങൾ, സെൻസറുകൾ, മോട്ടോറുകൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിലും ദൃശ്യാവതരണങ്ങളിലൂടെയും വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളെ ചെറിയ ഗ്രൂപ്പുകളാക്കി അടിസ്ഥാന റോബോട്ടിക് മോഡലുകൾ (sanitizer dispenser)നിർമ്മിക്കാൻ അവസരം നൽകി. അധ്യാപകരുടെയും പരിശീലകരുടെയും സഹായത്തോടെ കുട്ടികൾ അതീവ ആകാംക്ഷയോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.Hearing Impaired വിദ്യാർത്ഥികൾക്കായി അനുയോജ്യമായ രീതിയിൽ ക്ലാസ് ക്രമീകരിച്ചിരുന്നതിനാൽ എല്ലാവരും സജീവമായി ഉൾപ്പെടാൻ സാധിച്ചു. കുട്ടികൾ റോബോട്ടുകൾ നിർമ്മിക്കുകയും പ്രവർത്തനം മനസ്സിലാക്കുകയും ചെയ്തതു അവരുടെ കഴിവുകളും ആത്മവിശ്വാസവും വർധിപ്പിച്ചു.
CSIHS Hearing Impaired സ്കൂളിൽ നടത്തിയ റോബോട്ടിക് ശില്പശാല വിദ്യാർത്ഥികൾക്ക് ഒരു പുതുമയാർന്ന പഠനാനുഭവമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഭിന്നശേഷിയുള്ള കുട്ടികൾക്കും സാങ്കേതിക ലോകത്തോട് ഒപ്പം മുന്നേറാൻ പ്രചോദനമാകുന്നതാണ്.
റോബോട്ടിക് ശില്പശാല NSSHS പെരുംപുളിക്കൽ

NSSHS പെരുംപുളിക്കൽ സ്കൂളിൽ വിദ്യാർത്ഥികളുടെ ശാസ്ത്രസാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിനായി ഒരു റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യകളോട് കുട്ടികളെ പരിചയപ്പെടുത്തുകയും, കൈകൊണ്ടു പ്രവർത്തിച്ചുള്ള പഠനാനുഭവം നൽകുകയും ചെയ്യുന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.
ക്ലാസിന്റെ ആദ്യ ഘട്ടത്തിൽ റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികൾക്ക് ലളിതമായി വിശദീകരിച്ചു. സെൻസറുകൾ, മോട്ടോർ, കൺട്രോളർ, പവർ സപ്ലൈ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും അവബോധം നൽകി. തുടർന്ന് റോബോട്ടുകൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുന്നു എന്നതിനെ കുറിച്ച് ഉദാഹരണങ്ങളോടുകൂടി ചർച്ച നടത്തി.

രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി വിഭജിച്ച് ലളിതമായ റോബോട്ടിക് പ്രവർത്തനങ്ങൾ പ്രായോഗികമായി ചെയ്യാൻ അവസരം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സംശയങ്ങൾ ചോദിക്കുകയും, സ്വന്തം ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തതിലൂടെ ക്ലാസ് കൂടുതൽ സജീവമായി.