ഗവ. എച്ച് എസ് കോട്ടത്തറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വത്തിലൂടേ രോഗപ്രതിരോധത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വത്തിലൂടേ രോഗപ്രതിരോധത്തിലേക്ക്

അപ്പു എന്ന കുട്ടി കളി കൂട്ടുകാരോടൊത്ത് കളിക്കാൻ പോവുകയായിരുന്നു. അപ്പോഴാണ് അവന്റെ അച്ഛൻ വന്ന് പറഞ്ഞത്, രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചെന്ന്. രാജ്യമാകെ കോവിഡ് 19 വൈറസ് പടർന്നുപിടിക്കുന്നത് കൊണ്ടാണത്. അച്ഛൻ അവനെയും കൂട്ടി വീട്ടിലെ ഹാളിലേക്ക് പോയി. എന്നിട്ട് അവനോട് ആയി പറഞ്ഞു. ഞാനിന്ന് നിനക്ക് പരിസ്ഥിതി ശുചിത്വത്തെയും രോഗപ്രതിരോധ ത്തെയും കുറിച്ചാണ് പറഞ്ഞുതരുന്നത്. അച്ഛൻ ചോദിച്ചു: പരിസ്ഥിതി ശുചിത്വം എന്ന് പറയുമ്പോൾ നിന്റെ മനസ്സിൽ തെളിയുന്ന ചിത്രം എന്താണ്? അപ്പു പറഞ്ഞു: എന്റെ മനസ്സിൽ ശുചിത്വമിഷൻ ലോഗോ ആണ് തെളിഞ്ഞുവരുന്നത്. ഓഹോ അതാണോ? അച്ഛൻ പറഞ്ഞു തുടങ്ങി: പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും എല്ലാം ജനങ്ങൾ പാലിക്കാൻ വേണ്ടിയാണ് ആ മിഷൻ രൂപീകരിച്ചത്. നമ്മുടെ പ്രകൃതി പരിസ്ഥിതിയുടെ ശുചിത്വമില്ലായ്മ നമ്മൾ മനുഷ്യരെയും മറ്റു ജീവികളെയും ഇത് ബാധിക്കും. പ്രളയം, ഉരുൾപൊട്ടൽ, ഭൂകംബം, സുനാമി, ചുഴലിക്കാറ്റ് എന്നിവ ഇതിനുദാഹരണമാണ്. ഇതുപോലെയുള്ള മറ്റൊന്നാണ് രോഗങ്ങൾ വഴി ബാധിക്കുക എന്നത്. നിപ്പ വൈറസ് പോലെയുള്ള വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ, എന്നിവ ഇതിനുദാഹരണമാണ്. ഇപ്പോൾ ചൈനയിൽ നിന്ന് ഉൽഭവിക്ക പ്പെട്ട ഒരു വൈറസ് ഉണ്ട്, കൊറോണ വൈറസ് അല്ലെങ്കിൽ കോ വിഡ് 19 വൈറസ് എന്നാണ് ഇതിന്റെ പേര്. ഈ മഹാമാരി മാസങ്ങൾക്കകം ലോകമെമ്പാടും വ്യാപിച്ചു. പുതുതായി വന്ന രോഗമായതിനാൽ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. പരിസ്ഥിതി ശുചിത്വവും സാമൂഹ്യ ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുകയും വൈറ്റമിൻസ് ഉള്ളതും രോഗപ്രതിരോധശേഷി കൂടുതലായി നൽകുന്നതുമായ ആഹാരസാധനങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യു ക. ഉള്ളി, വെളുത്തുള്ളി, തേൻ, ഉണക്കമുന്തിരി, ഇഞ്ചി, പഴവർഗ്ഗങ്ങൾ, പാൽ, മുട്ട, തുടങ്ങിയവ പ്രതിരോധശക്തി നമ്മുടെ ശരീരത്തിന് വർദ്ധിപ്പിക്കാനുള്ള ആഹാരസാധനങ്ങളാണ്. പരിസ്ഥിതി ശുചിത്വത്തിനും രോഗപ്രതിരോധത്തിനും നാം പ്രാധാന്യം നൽകണം. എന്ന് പറഞ്ഞ് അച്ഛൻ അവസാനിപ്പിച്ചു. മകൻ പറഞ്ഞു: ഇത്രയും കാര്യങ്ങൾ എനിക്കു പറഞ്ഞു തന്നതിന് അച്ഛാ നന്ദി.


മുഹമ്മദ് അൻസിൽ വി.സി
6 ഗവ. എച്ച് എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ