ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/പ്രകൃതി പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പഠിപ്പിച്ച പാഠം

എൻെറപേര് അഭിരാമി.എസ്.നായർ. കൊറോണയെക്കുറിച്ച് മനസ്സിൽ എനിക്ക് തോന്നിയ കാര്യങ്ങളാണ് ഇവിടെ എഴുതുന്നത് അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് നമ്മുടെ രാജ്യത്ത് എത്തിയ മഹാമാരിയാണ് കൊറോണ അഥവാ കോ വിഡ് 19 എനിക്ക് തോന്നിയിട്ടുണ്ട് ചൈന ആദ്യമേ ഒരു മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ഇത് മറ്റുള്ള രാജ്യക്കാരെയും ഇങ്ങനെ ദു:ഖത്തിലാക്കുമായിരുന്നോ ഇത്രയുമേറെ മരണം സംഭവിക്കുമായിരുന്നോ എന്നും. ചൈനയിലല്ലേ കൊറോണ നമുക്ക് എന്താ എന്ന് മറ്റുള്ള രാജ്യക്കാർ കരുതി എന്നാൽ എല്ലായിടത്തും എത്തി. ഓരോ ദിവസവും പത്രം വായിക്കുമ്പോൾ വളരെയധികം വിഷമം തോന്നാറുണ്ട് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് യുഎസി ലാ ണ് അതും മലയാളികൾ    കേൾക്കുമ്പോൾ തന്നെ ഒരു പാട് വിഷമം തോന്നുന്നു.

കൊറോണ കാരണം ചില നല്ല കാര്യങ്ങളും സംഭവിച്ചു.പ്രധാനമായി പറയേണ്ടത് . എൻെറ അച്ഛൻപറഞ്ഞു പണ്ടുകാലത്ത് മിക്ക വീടുകളിലും മുറ്റത്ത് കിണ്ടിയിൽ വെള്ളമെടുത്ത് വയ്ക്കുമായിരുന്നുവെന്ന് എന്തിനാണെന്നോ പുറത്തു പോയി വരുമ്പോൾ കൈയും കാലും മുഖവും കഴുകി മാത്രമേ വീടിനകത്തേക്ക് കയറൂ. ആ ഒരു സംസ്ക്കാരം ഇപ്പോൾ നമ്മൾ സ്വീകരിച്ചുതുടങ്ങി. പിന്നെ ഫോൺ ഉപയോഗം കൂടിയതിലും ജോലി തിരക്കും കാരണം വീട്ടിലുള്ളവർ തന്നെ പരസ്പരം സംസാരമോ, വയസ്സായ അച്ഛനമ്മമാരോട് ഒന്ന് അടുത്തിരിക്കാൻ പോലും സമയമില്ലായിരുന്നു എന്നാൽ ഇന്ന് എല്ലാപേരും കുടുംബത്തോടൊപ്പം സന്തോഷത്തോടെ കളിച്ചും ചിരിച്ചും ഇരിക്കുന്നു. പുറത്തു നിന്ന് ഭക്ഷണം കഴിച്ചിരുന്നവർ ഇന്ന് വീട്ടിൽ ഭക്ഷണം ഉണ്ടാക്കി സന്തോഷത്തോടെ കഴിക്കുന്നു.

നമ്മുടെ പ്രകൃതിയും ജീവജാലങ്ങളുമെല്ലാം വളരെ സന്തോഷമായി ഇരിക്കുന്നു കാരണം ഇപ്പോൾ അന്തരീക്ഷ മലിനീകരണമില്ല മനുഷ്യരെല്ലാം വീടിനുള്ളിലേക്ക് ഒതുങ്ങിയപ്പോൾ ജീവജാലങ്ങളെല്ലാം സന്തോഷമായി നടക്കുന്നു. ഒരു കാര്യം നമ്മളെല്ലാവരും ഓർക്കണം നമ്മൾ എല്ലാ തരത്തിലും പ്രകൃതിയെ മലിനമാക്കിയിരുന്നു അതിന് പ്രകൃതി തന്നെ നമുക്ക് നൽകിയ ഒരു പാഠമാണിത് ഇനിയെങ്കിൽ ഇതൊക്കെ മനസ്സിലാക്കി നമ്മളെല്ലാവരും മുന്നോട്ട് പോകണം നമ്മളെ പോലെ തന്നെ മറ്റുള്ള ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് അത് നമ്മൾ മറക്കരുത്.

നമ്മൾ ഈ കൊറോണ എന്ന വൈറസിനെ അതിജീവിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും അതിനായി നമ്മൾ ഈ മുൻകരുതലുകൾ തുടർന്ന് കൊണ്ടു പോകണം

1. വ്യക്തികൾ തമ്മിൽ അകലം പാലിക്കണം
2. മാസ്ക് നിർബന്ധമായും ധരിക്കണം
3. പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
എനിക്ക് തോന്നിയിട്ടുണ്ട് നമുക്കെല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പാട് വ്യക്തികൾ ഉണ്ട്. സ്വന്തം കുടുംബമോ, ആരോഗ്യമോ ശ്രദ്ധിക്കാതെ നമുക്ക് വേണ്ടി രാപകലില്ലാതെ പരിശ്രമിക്കുന്നവർ. ആദ്യമായി നന്ദി പറയേണ്ടത് നമ്മുടെ ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചറമ്മയോടാണ്.പിന്നെ ഡോക്ടർമാരോടും, നഴ്സുമാരോടും,ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ പേരോടും, പ്രത്യേകമായി നന്ദി പറയേണ്ടത് നമ്മുടെ കേരള പോലീസിനോടാണ്  എല്ലാവർക്കും ഏറ്റവും കൂടുതൽ ദേഷ്യം തോന്നുന്നതും ഇവരോടാണ് കാരണം റോഡിൽ ഇറങ്ങാൻ സമ്മതിക്കാത്തത് ഇവരാണല്ലോ.എന്നാൽ ആർക്ക് വേണ്ടിയാണ് അവർ പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. നമ്മൾക്കും മറ്റുള്ളവർക്കും വേണ്ടിയാണ് കാരണം രോഗവ്യാപനം തടയണമെങ്കിൽ നമ്മൾ വീടിനുള്ളിൽ കഴിഞ്ഞാലേ മതിയാകൂ. ഓരോ പൗരൻ്റെയും കടമയാണ് നമ്മുടെ രാജ്യത്തെയും രാജ്യക്കാരെയും സംരക്ഷിക്കുകയെന്നത്.
ഒരു പാട് ഒരുപാട് നന്ദി പറയേണ്ടത് ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രിയോടാണ് ഇവരെല്ലാപേരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് നമുക്ക് വേണ്ടിയാണ് അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് പൊരുതി തോൽപ്പിക്കാം ഈ കൊറോണയെ . എല്ലാം നല്ലതുമാത്രം സംഭവിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ട് നിർത്തട്ടെ നന്ദി .

അഭിരാമി.എസ്.നായർ
ക്ലാസ് 3 ഗവ.എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം