സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ @ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ @ കോവിഡ് 19

ഏതാണ്ട് അമ്പതോളം ഇനം കൊറോണ വൈറസുകൾ മൃഗങ്ങളിൽ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതൽ കാണാറുള്ളത്. ഇതിൽ ആറുതരം കൊറോണ വൈറസുക്ക മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ 229E, NL63 , 0C43, HkU1 എന്നീ നാലു തരം വൈറസുകൾ മനുഷ്യരിൽ ജലദോഷപ്പനിക്ക് കാരണമാകുന്നുണ്ട്. എന്നൽ ഇപ്പോൾ വ്യാപിക്കുന്ന കോവിഡ് - 19 ജനതികമാറ്റം വന്ന വൈറസ് എന്നാണ് കണ്ടെത്തൽ .

      കേവിഡ് -19 ന്റെ യഥാർഥ മദ്ഭവസ്ഥാനം ഗവേഷകർക്ക് ഇതുവരെയും കണ്ടെ ത്താനായിട്ടില്ല. എങ്കിലും ജനിതക സാധാരണ ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൽ ഡ്രാo ) മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിനഡ്രാം ), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടo വൈറസുകളാണ്   കൊറോണ വൈറസുകൾ എന്ന് പൊതുവേ അറിയപ്പെടുന്നത്. ഇവ ആർ .എൻ.എ. വൈറസ് കുടുബത്തിൽ ഉൾപ്പെടുന്നു. 1960-കളിലാണ് കൊറോണവൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകയ തീയിൽ കുർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്.
      കോവിഡ് -19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിയുടൻ തന്നേ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു മുൻ വർഷങ്ങളിൽ നിപയെ . പ്രതിരോധിച്ച പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി . ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപതി വിട്ടു.
സാദിയ ഫൈസൽ
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം