ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം , രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം , രോഗപ്രതിരോധം
പണ്ടൊക്കെ നമ്മുടെ പരിസ്ഥിതി എന്ത് നല്ലതായിരുന്നു എന്നാൽ, ഇന്ന് നാം തന്നെ അത് മലിനമാക്കികൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് എന്ന ഭീകരൻ നമ്മുടെ പ്രെകൃതിയെ ചൂഷണം ചെയ്യുന്നു അതിനു കാരണക്കാർ നമ്മൾ മനുഷ്യരാണ്. കുന്നിടിച്ചും വയൽ നികത്തിയും വാൻ കെട്ടിടങ്ങൾ പണിതു നമ്മുടെ പ്രകൃതിയുടെ സൗന്ദര്യം നാം തന്നെ കളയുന്നു കൃഷിയിടങ്ങളിൽ അമിതമായ കീടനാശിനി പ്രയോഗം കൊണ്ട് നമ്മുടെ പാരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നു. ഇതിൽ നിന്നും മുക്തി നേടാൻ നമ്മൾ കുട്ടികൾ തന്നെ മുൻ കൈ എടുക്കണം. അതിനു വേണ്ടി ബോധവത്കരണ ക്ലാസും പോസ്റ്ററുകളും സംഘടിപ്പിക്കണം . നമ്മൾ മലയാളികൾ ഏറ്റവും പുറകിൽ നിൽക്കുന്നത് ശുചിത്വത്തിലും രോഗപ്രതിരോധ ശേഷിയിലും ആണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക . തുറന്ന് വെച്ചിരിക്കുന്ന ആഹാരം കഴിക്കരുത്, എല്ലാ ദിവസവും നഖങ്ങൾ വെട്ടി ശുചിയാക്കുക , പുറത്തിറങ്ങുബോൾ പാത രക്ഷകൾ ഉപയോഗിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക , പൊതു സ്ഥലങ്ങളിൽ തുപ്പരുത്, ചപ്പുചവറുകൾ കൂട്ടിയിടരുത്, എന്നിവ ശുചിത്വത്തിന്റെ ഭാഗമായി നമ്മൾ ചെയ്യേണ്ടതാണ് . ഇപ്പോൾ നമ്മുടെ നാട്ടിൽ പലതരത്തിലുള്ള രോഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊറോണ, നിപ,ഡെങ്കിപ്പനി,മലേറിയ , ചിക്കൻഗുനിയ, ചിക്കെൺപോസ്, എലിപ്പനി, എന്നി രോഗങ്ങൾ നമ്മുടെ നാട്ടിൽ നിറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ലോകമെബാടും പടർന്നിരിക്കുന്ന മഹാമാരിയാണ് കൊറോണ ഈ രോഗത്തെ തുരത്തണം എങ്കിൽ 20 മിനിറ്റ് കൂടുമ്പോൾ സാനിറ്റൈസറോ , സോപ്പോ ഉപയോഗിച്ച കൈകൾ വൃത്തിയായി കഴുകുക. മാസ്ക് ധരിക്കുക , മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കുക . ആരോഗ്യ പ്രർത്തകരും, പരിചയ സമ്പന്നരുമായവർ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഈ മഹാമാരിയെ നമ്മൾക്ക് ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനും , ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും നാളുകളെ തിരികെ പിടിച്ചു സമാധാനത്തിന്റെ പൂമൊട്ടുകൾ ലോകമെങ്ങും വിരിയിക്കാനും സാധിക്കുന്നതാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം