ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/ശുചിത്വത്തിലേക്കു ഒരു ചുവട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലേക്കു ഒരു ചുവട്

കുന്നു കൂടി കിടക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽ നിന്നും വരുന്ന വിഷ പുകകൾ ഇവക്കിടയിൽ കൂടിയാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. 92%ആളുകളും ഇന്ന് ശ്വസിക്കുന്നത് ശുദ്ധമായ വായു അല്ല. നമ്മുടെ വീട്ടിലുള്ള മാലിന്യങ്ങൾ മറ്റുള്ളവർക്ക് ആവശ്യം ഇല്ല. അത് പൊതു നിരത്തുകളിലും ഒഴിഞ്ഞപുരയിടങ്ങളിലും കളയാതെ നമുക്ക് ഉപയോഗമുള്ളതാക്കി മാറ്റിയാൽ നമ്മുടെ ചുറ്റുപാട് ഒരു പരുധിവരെ വൃത്തിയുള്ളതാക്കിമാറ്റം. മനുഷ്യൻഅവരുടെ കാഴ്ചപ്പാട് മാറ്റിയാൽ ജീവിതവും മാറും. "എന്റെ എന്ന സ്വാർത്ഥത നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ റോഡുകളും ചുറ്റുപാടുകളും ശുചിത്വമുള്ളതാകു." <

മനുഷ്യരുടെ ഇടയിൽ ഇല്ലാത്ത ജാതി ഉണ്ടായതും അതിനിടയിൽ തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായിമയും ഉണ്ടാക്കിയതും ഈ ശുചിത്വമില്ലായിമയിൽ നിന്നാണ്. നമ്മുടെ കേരളത്തിന്‌ തനതായ ഒരു പാരമ്പര്യം ഉണ്ട് അത് സംസ്കാരത്തിന്റെ കാര്യത്തിലായാലും വസ്ത്രധാരണത്തിന്റെ കാര്യത്തിലായാലും. പക്ഷേ കേരളം ഇന്ന് അനുകരണത്തിന്റെ കാലത്തിലാണ്. ആഹാരത്തിന്റെ കാര്യത്തിൽ ആയാലും വസ്ത്ര ധാരണത്തിന്റെ കാര്യത്തിലായാലും. എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിൽ മാത്രം നമ്മൾ ഈ അനുകരണംശീലമാക്കുന്നില്ല. നമ്മുടെ വരും തലമുറയെ ഈ ദുരിതത്തിൽ നിന്നും രക്ഷി ക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതിനാൽ ശുചിത്വത്തെ പറ്റി പറഞ്ഞു പഠിപ്പിക്കാതെ നാം അത് ചെയ്തു പഠിപ്പിക്കുകയാണ് വേണ്ടത് മഹാരോഗങ്ങളും പകർച്ചവ്യാധികളും ഇല്ലാത്ത ശുദ്ധമായ വായുവും മാലിന്യം ഇല്ലാത്തതുമായ ഒരു ലോകത്തിനു വേണ്ടി നമ്മുക്ക് ഒരുമിച്ചു പ്രവർത്തിക്കാം

ഐശ്വര്യ എ എസ്
7B ഗവ എച്ച് എസ് ചിറക്കര , കൊല്ലം , ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം