ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/എന്റെ കൃഷിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൃഷിത്തോട്ടം

എൻെറ വീടിന്റെ മുറ്റത്ത് ഞാൻ ഒരു പടവലത്തിൻെറ വിത്ത് കുഴിച്ചിട്ടു. കുറെ ദിവസം കഴിഞ്ഞപ്പോൾ അത് കിളിർത്തുവന്നു. വെളളവും വളവും ഇട്ടുകൊടുത്തപ്പോൾ അത് വളർന്നുവലുതായി.കായകൾ ഉണ്ടായി. ഏനിയ്ക്ക് സന്തോഷമായി.അതിൽ നിന്ന് കായകൾ പറിച്ചു കറിവെയ്ക്കുകയും കുറച്ചു വില്ക്കുകയും ചെയ്തു. എനിയ്ക്കു150 രൂപ കിട്ടി.ഞാൻ അത് കുടുക്കയിൽ ഇട്ടു. ഇങ്ങനെ സന്തോഷത്തോടെ ഇരിയ്ക്കെ ഒരു ദിവസം കാറ്റത്ത് മരത്തിൻെറ ശിഖരം ഒടിഞ്ഞ് എൻെറ പടവലം പോയി. എനിയ്ക്ക് സങ്കടമായി.പക്ഷേ ഞാൻ തോറ്റുകൊടുക്കില്ല,വീണ്ടും വിത്ത് കുഴിച്ചിടും. എനിയ്ക്ക് ഒരു തക്കാളി കൂടിയുണ്ട് അതാണിപ്പോഴെന്റെ സന്തോഷം.

സാറാ സോഫി മനു
2 എ ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ