(കവിത)
കൊറോണ.
കൊറോണയെന്നൊരു മാരകരോഗം,
ലോകം മുഴുവൻ പടരുന്നു.
അനേകമായിരം സഹോദരങ്ങൾ
നമ്മെ വിട്ടു പിരിഞ്ഞല്ലോ!
അനേകമായിരം സഹോദരങ്ങൾ
രോഗികളായി കഴിയുന്നു.
എന്തൊരു സങ്കടം,
എന്തൊരു വേദന
കൊറോണയെന്ന മഹാമാരി!
പള്ളികളില്ല, ചർച്ചുകളില്ല,
അമ്പലമെല്ലാം ശൂന്യം!
മേളകളില്ല, യാത്രകളില്ല,
റോഡുകളെല്ലാം കാലി!
തടുത്തു നിർത്താൻപിടിച്ചുകെട്ടാൻ
നമ്മൾക്കൊന്നായ് അണിചേരാം.
നമ്മൾക്കൊന്നായ്അണിചേരാം.