ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/അനാഥയായ ബാലിക

Schoolwiki സംരംഭത്തിൽ നിന്ന്
അനാഥയായ ബാലിക

കഥ ഒരിടത്ത് ഒരു അനാഥയായ പെൺകുട്ടി ഉണ്ടായിരുന്നു പിച്ചയെടുത്താണ് ആ കുട്ടി താമസിച്ചിരുന്നത് ഒരു ദിവസം പിച്ചയെടുക്കുമ്പോൾ ആ കുട്ടിക്ക് വളരെ കുറച്ച് രൂപയാണ് കിട്ടുന്നത് . ഇന്ന് ആ കുട്ടിക്ക് 20 രൂപയായിരുന്നു കിട്ടിയത് . അതും കൊണ്ട് കുട്ടി കടയിൽ പോയി ആഹാരം വാങ്ങിച്ച് കഴിക്കാനായിട്ട് പോയപ്പോൾ തൊട്ടടുത്തെ മരച്ചുവട്ടിൽ ഒരു പാവം ചെറിയ കുട്ടി വിശന്ന് കിടക്കുന്നത് കണ്ട് അവൾ വാങ്ങിച്ച ആഹാരത്തിൽ നിന്ന് പകുതി ആ കുട്ടിക്ക് കൊടുത്തു . ആ അനാഥയായ കുട്ടിയുടെയും തളർന്ന് കിടന്ന കുട്ടിയുടെയും വിശപ്പ് മാറി. ആ കുട്ടിക്ക് ആ കൊച്ചു കുട്ടിയോട് സഹതാപം തോന്നിയതുകൊണ്ടല്ലെ രണ്ടു പേരുടെയും വിശപ്പ് മാറിയത്.ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ .കൂട്ടുകാരെ നിങ്ങളും എല്ലാവരെയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക.


ആദില ഫാത്തിമ
4A ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ