ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന ''ഫ്രീഡം ഫെസ്റ്റ് 2023''-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ് ഷീജകുമാരി ടീച്ചർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് തിരുവനന്തപുരം ജില്ല മുൻ മാസ്റ്റർ ട്രെയിനറും ഇപ്പോൾ സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനുമായ ശ്രീ എസ് മനോജ് സർ സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചക്കുശേഷം കമ്പ്യൂട്ടർ ലാബിൽ ഐ റ്റി കോർണർ സംഘടിപ്പിച്ചു . 08/08/2023-ൽ സ്കൂൾ തലത്തിൽ പോസ്റ്റർ നി‍ർമ്മാണ മത്സരവും സംഘടിപ്പിച്ചു. 13/08/2023-ൽ തിരുവനന്തപുരം ടാഗോർ തീയറററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് 2023 കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടുപോയി.