കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ മാലാഖമാർ
കൊറോണ കാലത്തെ മാലാഖമാർ
നമ്മുടെ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ വെല്ലുവിളിയാണ് 2020-ൽ തുടങ്ങിയ കൊറോണ വൈറസ് എന്ന മഹാമാരി. ഇതിൽ നിന്നും എല്ലാവരെയും രക്ഷിക്കാനായി രാവും പകലുമില്ലാതെ അധ്വാനിക്കുന്ന കുറച്ച് പേരുണ്ട്. അവരിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ഡോക്ടർമാരും നേഴ്സുമാരും.അവരുടെ ജീവൻ പോലും പണയം വെച്ചാണ് അവർ നമുക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്. ഓരോ രോഗിയെ ചികിത്സിക്കുമ്പോഴും അവരെ ആശ്വസിപ്പിക്കുമ്പോഴും മനസ്സിൽ സംതൃപ്തിയുണ്ടാവുന്നു.ഐസൊലേഷൻ വാർഡിലേക്ക് കയറാൻ വേണ്ടി അതിനുള്ള വസ്ത്രം ധരിക്കുമ്പോൾ അവർ മരണത്തെയാണ് മുഖാമുഖം കാണുന്നത്. പ്രാർത്ഥനയോടെയാണ് അവർ ഐസൊലേഷൻ വാർഡിലേക്ക് കയറുന്നത് .ആ സമയത്ത് അവർക്ക് അവരുടെ മാതാപിതാക്കളെയും കുഞ്ഞുങ്ങളെ യും കുടുംബാംഗങ്ങളെയും ഓർമ്മ വരും. നമ്മുടെ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും അവസ്ഥ ഇതുതന്നെയാണ്. ആംബുലൻസ് ഡ്രൈവർമാരെയും പോലീസുകാരെയും എടുത്തു പറയേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർ അവരുടെ വീട്ടിൽ പോലും പോകാതെയാണ് അവരുടെ സേവനം ചെയ്യുന്നത്. അവരുടെ ജീവൻ പോലും നോക്കാതെയാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. പോലീസുകാർ കൊടും ചൂടിലാണ് ഈ ലോക് ഡൗൺ കാലത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യുന്നത്.ടി.വി വാർത്തകളിലൊക്കെ അവർ വെയിലത്ത് നിന്ന് ജോലി ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. രണ്ടോ മൂന്നോ പേരുടെ അശ്രദ്ധമൂലം പ്രവാസി സമൂഹത്തെ ഒറ്റപ്പെടുത്തരുത്. വിമാന സർവ്വീസ് നിർത്തുന്നതിനു മുൻപ് അവർക്ക് നാട്ടിലേക്ക് വരാനുള്ള സൗകര്യം ഉണ്ടായിരുന്നു.പക്ഷെ നമ്മുടെ നാട്ടിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് എല്ലാം സഹിച്ച് അവർ അവിടെ തന്നെ നിൽക്കുകയാണ്. ജോലിയും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു പാട് പ്രവാസികളുണ്ട്.നമ്മുടെ പ്രളയ കാലത്ത് അവർ സാമ്പത്തിക മായി സഹായിച്ചിട്ടുണ്ട്.കേരളത്തിൻ്റെ അഭിമാനമാണ് പ്രവാസികൾ. കേരളത്തിൻ്റെ സമ്പത് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ.അതിഥി തൊഴിലാളികൾക്ക് കൊടുക്കുന്നതിനേക്കാൾ പരിഗണന നമ്മുടെ ഗവർണ് മെൻ്റ് പ്രവാസികൾക്ക് കൊടുക്കണം. ഞാനും ഒരു പ്രവാസിയുടെ മകളാണ് അതിൽ ഞാൻ അഭിമാനിക്കുന്നു. ഇവരെല്ലാം മനുഷ്യരാണ്.ഇവരെല്ലാം നമ്മുടെ മാലാഖമാരുമാണ്. ഇവർക്കെല്ലാം വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇവരെ ഓർത്ത് നമുക്ക് അഭിമാനിക്കാം. നമ്മുടെ ഗവർണ് മെൻ്റ് പറയുന്നതനുസരിച്ച് വീട്ടിൽ ഇരുന്ന് നമുക്ക് ഇവരുടെ ജോലി ഭാരം കുറയ്ക്കാം. ഇവർക്കെല്ലാം എന്റെ ബിഗ് സല്യൂട്ട്...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം