മഴ മഴ

ഓലത്തുമ്പിൽ ഊഞ്ഞാലാടി
നൃത്തം വച്ചു വരുന്നു മഴ
വീടിനുമുകളിൽ താളം കൊട്ടി
ചാടിച്ചാടി വരുന്ന മഴ
അങ്ങനെയിങ്ങനെ വന്നൊരു മഴയിൽ
ആകെ നനഞ്ഞു കുളിച്ചു ഞാൻ
ഇങ്ങനെയിങ്ങനെ മഴ വന്നീടുകിൽ
എങ്ങനെ കളിക്കാൻ പോകും ഞാൻ

ഗ്രീഷ്മാ കെ പ്രസാദ്
2 എ ഗവ.ന്യൂ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത