ജി എൽ പി എസ് മരുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മരുതൂർ
വിലാസം
മരുതൂർ

നടേരി പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0496 2696486
ഇമെയിൽmaruthurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16308 (സമേതം)
യുഡൈസ് കോഡ്32040900703
വിക്കിഡാറ്റQ64552204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനഫീസ ടി
പി.ടി.എ. പ്രസിഡണ്ട്പത്മേഷ് കെ എൽ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ ഐ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

1998 ല് ശ്രീ. വി.എം ഗോപാലൻ അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേർത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊൻവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന മരുതൂർ ജി.എല്.പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ നിലവിലുള്ളത്. വൈദ്യുതീകരിച്ച സൗകര്യപ്രദമായ ക്ലാസ്മുറികളും ആവശ്യത്തിനനുസരിച്ചുള്ള ഫർണിച്ചറുകളുമുണ്ട്. 3 ലാപ് ടോപ്പും, 2 പ്രൊജക്റ്ററുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. വായനാപരിപോഷണത്തിനു വിപുലമായ ഗ്രന്ഥശേഖരവും ഒരുക്കിയിരിക്കുന്നു. പൂർവവിദ്യാർത്ഥിയായ ശ്രീ. രാജീവൻ കോരമ്പത്ത് വാങ്ങിത്തന്ന സ്ഥലത്ത് കൊയിലാണ്ടി എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കളിസ്ഥലം ഇപ്പോൾ സ്കൂളിനുണ്ട്. വൃത്തിയുളളതും സൗകര്യപ്രദവുമായ അടുക്കളയും ശുചിത്വമുള്ള ശുചിമുറികളുമുള്ള വിദ്യാലയം ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

  1. വി.എം. കല്യാണി (1992 - 1997)
  2. എം.ടി. അബ്ദുള്ള (1997 - 1998)
  3. പി.രാധ (1998 - 2000)
  4. വി.പി. പത്മാവതി (2000 - 2001)
  5. കെ.എം. രുഗ്മിണി (2001 - 2002)
  6. ശാരദ.ടി (2002 - 2003)
  7. കുഞ്ഞിമൂസ (2003 - 2004)
  8. ലൈല (2004 - 2006)
  9. സി. രാമകൃഷ്ണൻ (2006 - 2014)
  10. രാധ. കെ (2014 - 2015)
  11. അശോകൻ. എ (2015 - 2017)
  12. വിശ്വനാഥൻ. ഇ (2017 - 2021)


നിലവിലുള്ള സ്റ്റാഫ്

പ്രധാനാധ്യാപിക : നഫീസ. ടി

അധ്യാപകർ : ബി.കെ. അബ്ദുൾ റഹിമാൻ, ദീപ്തി. ടി, ബീന. കെ.കെ

മറ്റുള്ളവർ  : വിജയി.കെ (പി ടി.സി.എം)

നേട്ടങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ് ജില്ലാതല കലാ- കായിക മേളകളിലും സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടാവാറുണ്ട്. തുടർച്ചയായി 17 വർഷം പ്രവൃത്തിപരിചയമേളയിൽ സബ്ജില്ലാ ചാമ്പ്യൻ പട്ടം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കുട്ടികളുടെ നാടകക്കളരിയായ ചിൽഡ്രൻസ് തിയേറ്റർ ഒരുക്കിയ ഹ്രസ്വ ചിത്രമായ "ഗുരു ദക്ഷിണ"യുടെ പ്രകാശനം 2021 ഡിസംബറിൽ നടന്നു.

പ്രശസ്തരായ പൂർവവിദ്യാർഥികൾ

വഴികാട്ടി

  • കൊയിലാണ്ടിയിൽ നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.



Map

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മരുതൂർ&oldid=2531683" എന്ന താളിൽനിന്ന് ശേഖരിച്ചത്