കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തു
ലോകാ സമസ്ത സുഖിനോ ഭവന്തു
മനുഷ്യരാശിയെ വിറപ്പിക്കുന്ന ഒട്ടേറെ രോഗങ്ങൾ നാം നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഒന്നാണ് കൊറോണ. ഇത് മൂലം മനുഷ്യൻ പുറത്തിറങ്ങി നടക്കാൻ പോലും ഭയക്കുന്നു.പരിസ്ഥിതി പ്രശ്നങ്ങൾ തന്നെയാവാം ഇതിനും പ്രധാനകാരണം. ലോകരാജ്യങ്ങളിൽ അനേകം ജീവനുകൾ പൊലിഞ്ഞു പോവുകയാണ്. കൊറോണയുടെ തുടക്കം മുതൽ തന്നെ നമ്മുടെ കൊച്ചു കേരളം അതിനെതിരെ അതീവജാഗ്രതയോടെ പോരാടുകയാണ്. അതിനാൽ കൊറോണ വ്യാപനം ഒരു പരിധിവരെ നമുക്ക് തടയാൻ കഴിഞ്ഞു. ഇന്ത്യക്കുതന്നെ നമ്മൾ മാതൃകയാവുകയാണ്. വികസിതരാജ്യങ്ങൾ പോലും വിറങ്ങലിച്ചു നിൽക്കുമ്പോളാണ് നമ്മുടെ ഈ നേട്ടത്തിന് തിളക്കമേറുന്നത്. ലോകാരോഗ്യസംഘടന കൊറോണയെ തടയാൻ ഒട്ടേറെ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ലോകം നിശ്ചലമായിരിക്കുമ്പോഴും വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകർ. കൊറോണ വൈറസ് എന്ന ഈ കൂരിരുട്ടിനെ തുടച്ചുമാറ്റാൻ നമുക്കൊന്നിച്ചു മുന്നേറാം. ആരോഗ്യമുള്ള പുലരികൾ ഇനിയുമുണ്ടാകുമെന് |