തെരുവോരങ്ങൾ നിശ്ചലം
മൈതാനങ്ങളിൽ ആളൊഴിഞ്ഞു.
നിരത്തുകളിൽ വാഹനമേതുമില്ല.
കച്ചവടകേന്ദ്രങ്ങൾ തുറന്നുമില്ല.
സമ്മേളനങ്ങൾ നാലുപേരിൽ ആരാധനാലയങ്ങൾ
നിശ്ച്ചലമായി.ആഘോഷാരവങ്ങളേതുമില്ല
പുകയിൽ വായുമാലിനവുമായുമില്ല.
തെരുവുകൾ വൃത്തിഹീനമായുമില്ല
പൊങ്ങാച്ചകല്യാണം നടന്നുമില്ല
പണമുണ്ടായിട്ടും കാര്യവുമില്ല
പത്രാസ് കാണിക്കുവാൻകഴിയുന്നുമില്ല
ശുചിത്വം എന്തെന്ന്നാം പഠിച്ചു
സംസാരം നിശ്ചിത അകലത്തിലുമായി.
പശ്ചാത്യസംസ്കാരം തൊട്ടതുമില്ല
നമസ്ക്കാരം എന്നത് ശീലമാക്കി
അടച്ചിട്ടവീടുകളിൽ നാമിരുന്നു.
കുട്ടിക്കളികൾ കണ്ടു നാം പലതും
പലതും പഠിക്കുവാൻ കഴിഞ്ഞുവെങ്കിലും
കൊറോണയെ നാം കരുതിയിരിക്കണം
കൊറോണയെ നാം കരുതിയിരിക്കണം