നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വ ക്ലബ്‌

കൺവീനർ : ആതിര ടീച്ചർ

ലക്ഷ്യം

സ്‍കൂൾ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം  2023 ജൂൺ മാസം  നടത്തപ്പെടുകയുണ്ടായി. മാലിന്യ നിർമാർജനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണെന്നുള്ള ചിന്ത കുട്ടികളിൽ എത്തിക്കുക എന്നതുമാണ് ശുചിത്വ ക്ലബ്ബിന്റെ ലക്ഷ്യം.

പ്രവ‍ർത്തനങ്ങൾ

ആലപ്പുഴ ജില്ലയെ ഒരു സമ്പൂർണ മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള സ്കൂൾ തല ഉദ്ഘാടനം 2023 ആഗസ്റ്റ് 7ന് രാവിലെ 9 മണിക്ക് സ്കൂളിൽ നടന്നു. പള്ളിപ്പാട് പഞ്ചായത്ത്‌ മെമ്പർ ശ്രീ ബിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്സ് എന്നിവർ പ്രസംഗിച്ചു. അതിനു ശേഷം സ്കൂൾ പരിസരം അധ്യാപകരും വിദ്യാർഥികളും ചേർന്ന് വൃത്തിയാക്കി. പിന്നീട് നടന്ന സ്കൂൾ അസംബ്ലിയിൽ ശുചിത്വത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ഒരു പ്രതിജ്ഞ ചൊല്ലുകയും ചെയ്തു

2023 ആഗസ്റ്റ് 7 ന് ഉച്ചക്ക് 1:30 ന് 'ശുചിത്വം  ഒരു ശീലമാക്കാം ' എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ, ലോഗോ നിർമാണ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

പോസ്റ്റർ നിർമാണത്തിൽ 8C ലെ അശ്വിൻ രാജ് ഒന്നാം സ്ഥാനവും അഭിഷേക് ഗിരീഷ് രണ്ടാം സ്ഥാനവും നേടി.

ലോഗോ നിർമാണത്തിൽ 8D ലെ അലൻ ഒന്നാം സ്ഥാനവും ആദർശ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് പിന്നീട് നടന്ന സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ  ഭാഗമായി സെപ്റ്റംബർ 25ന് സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയുണ്ടായി.

സെപ്റ്റംബർ 26ന് സ്കൂൾതലത്തിൽ ശുചിത്വ ക്വിസ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിലെ 15ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.  മത്സരത്തിൽ 10C ലെ അഖിൽരാജ് ഒന്നാം സ്ഥാനവും 10D ലെ സായൂജ് എം സന്ദീപ് രണ്ടാം സ്ഥാനവും നേടി.

നവംബർ 14ന് പള്ളിപ്പാട് ആഞ്ഞിലിമൂട് കുടുംബയോഗം ഹാളിൽ നടന്ന ഹരിതസഭയിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്ന് 80ഓളം കുട്ടികൾ പങ്കെടുത്ത സഭയിൽ 9C ലെ ഹെലൻ കെ ഷിജു റിപ്പോർട്ട്‌ അവതരിപ്പിച്ചു.