ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ എൻ്റെ കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നും ഞാൻ ഉറക്കമെഴുന്നേറ്റ് ഓടി വന്നത് ടീവിയുടെ മുന്നിലേക്കാണ് പതിവുപോലെ എല്ലാവരും കട്ടൻ കാപ്പിയും കുടിച്ച ടീവിയുടെ മുന്നിൽ തന്നെയുണ്ട് ലോക് ഡൗൺ തീർന്നോ എന്ന് എല്ലാവരോടുമായി ചേദിച്ചു ഇല്ല എന്നുള്ള മറുപടി കേട്ടപ്പോൾ വിഷമം തോന്നി' ടീവിയിൽ വാർത്ത വയ്ക്കുന്ന സമയത്ത് ഞാൻ വാർത്ത കാണാതെ എഴുന്നേറ്റ് ഓടിപ്പോവും കാരണം എനിക്ക് മരിച്ച ആളുകളുടെ കണക്കുകൾ കേൾക്കുമ്പോൾ പേടിയാവും അപ്പോൾ ഞാൻ അമ്മയോട് ചോദിക്കും അമ്മേ നമ്മളുംടെ അടുത്തേക്ക് കൊറോണ വരുമോ ? അപ്പോൾ അമ്മ പറഞ്ഞു നീ ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പിട്ട് കഴുകുകയും നല്ല വൃത്തിയായി വീട്ടിൽ തന്നെ ഇരുന്നാൽ കോറോണ വരില്ലാന്ന് പിന്നെ അമ്മ പറഞ്ഞു നീ വീടിനകത്ത് തന്നെ ഇരിക്കണമെന്നില്ല വീടിനു ചുറ്റുമുള്ള പറമ്പുകളിലൊക്കെ ഇറങ്ങി നടക്കണം അവിടെ നിനക്ക് ഒരു പാട് കാര്യങ്ങൾ കാണാനുണ്ട്. ഞാൻ വീടിനു പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ, നല്ല സുഗന്ധം ഉണ്ട് എവിടെ നിന്നാണ് ഞാൻ ചുറ്റും നോക്കി അതാ ഒരു മരം നിറയെ പൂക്കൾ ഞാൻ ഇതുവരെ ആ മരം ശ്രദ്ധിച്ചിരുന്നില്ല ഞാൻ ആ മരത്തിനടുത്തേക്ക് ഓടിച്ചെന്നു. വളരെ കഷ്ടപ്പെട് ആ മരത്തിൽ നിന്ന് ഒരു കമ്പ് ഒടിച്ചെടുത്തു. ഒരു കമ്പ് നിറയെ പൂക്കൾ ഞാൻ അതുമായി വീട്ടിലേക്ക് വന്നപ്പോൾ അമ്മ പറഞ്ഞു ആ കാപ്പിപ്പൂ നീ എന്തിനാണ് ഒടിച്ചെടുത്തത് കാപ്പിപ്പൂ ഒടിച്ചെടുത്താൽ കാപ്പി ക്കുരു ഉണ്ടാവില്ല അപ്പോഴാണ് അത് കാപ്പിപ്പൂ ആണെന്ന് എനിക്ക് മനസ്സിലായത്.അങ്ങനെ ലോക്ഡൗണിൻ്റെ ഓരോ ദിവസങ്ങൾ ഞാൻ ഒത്തിരി കാര്യങ്ങൾ പഠിച്ചു കൂവപ്പൂവും ,ലില്ലിപ്പൂവും എല്ലാം ഞാൻ കണ്ടു.കശുമാമ്പഴം പെറുക്കിയും, മാങ്ങയും ജാതിയ്ക്കായും ഉപ്പു കൂട്ടി തിന്നും, ഞാവൽ പഴം പറിച്ചുതിന്നും ,കൊക്കോ പഴം തിന്നനെത്തുന്ന അണ്ണാറാകണ്ണനെ കല്ലെറിഞ്ഞും വിരസമായി തീരാവുന്ന എൻ്റെ ലോക് ഡൗൺ' ദിനങ്ങൾ എനിക്ക് വളരെ സന്തോഷമുള്ളതായി തീർന്നു. നമ്മുടെ ചുറ്റുമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ കണ്ടു പിടിച്ചും, സാമൂഹിക അകലം പാലിച്ചും, കരുതലോടെയും, 'വിവേകത്തോടെയും, സഹനശക്തിയോടെയും, നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയും. നമ്മൾ വിജയിക്കും.

തേജസ് പ്രസാദ് വി. പ്രസാദ്
4D ജി. എൽ. പി. എസ്. വളയൻചിറങ്ങര.
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം