സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഉണരുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരുന്ന പ്രകൃതി

മനോഹരമായ പ്രകൃതി മനുഷ്യൻ നിത്യവും മലിനമാക്കുകയും, പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയും ആണ്. പ്രകൃതി നമുക്ക് പല മുന്നറിയിപ്പുകളും നൽകി. പ്രളയം ഭൂചലനം, ചുഴലിക്കാറ്റ് എന്നിട്ടും നമ്മൾ പഠിച്ചില്ല. ഇപ്പോൾ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തിയുള്ള ഒരു വൈറസും. വൈറസിൽ നിന്നും രക്ഷപ്പെടാനായി പ്രഖ്യാപിച്ച ലോക്ഡൗൺ പ്രകൃതിയെ അന്തരീക്ഷ മാലിന്യമുക്തമാക്കുന്നു. ലോക്ഡൗണിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതിനാൽ 11 ദിവസം കഴിഞ്ഞപ്പോൾ 40 വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്ന 200 കി.മീ. അകലെയുള്ള ഹിമാലയൻ നിരകൾ പഞ്ചാബിലെ ജലന്ധർ നിവാസികൾ കാണാനിടയായി. നമ്മുടെ ജീവൻ രക്ഷിക്കാനുള്ള ലോക്ഡൗണിൽ നമ്മൾ ഒന്നിച്ചു നിന്നു .അത് നമ്മൾ അറിയാതെ അന്തരീക്ഷത്തിന് തുണയായി. അന്തരീക്ഷത്തെ മാലിന്യ മുക്തമാക്കുന്നു. ഇത് പ്രകൃതിയെ ഇനിയും കരുതാനും സംരക്ഷിക്കാനുള്ള ഒരു സന്ദേശവുംസമൂഹത്തിന് നൽകിയിരിക്കുന്നു.

അവന്തിക .സി .എം.
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം