എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ വേനലവധിക്കാലം
എന്റെ വേനലവധിക്കാലം
ഞങ്ങൾ കുട്ടികൾക്ക് ഏറെ സങ്കടം വരുന്ന ഒരു വേനലവധിക്കാലമായിരുന്നു ഈ വർഷം. കൂട്ടുകൂടാനോ അയൽവീട്ടിലെ കുട്ടികളുമായി കളിച്ചു രസിക്കാനോ ഞങ്ങൾക്കിന്ന് പറ്റുന്നില്ല. എന്നാൽ അത്തരം സന്തോഷങ്ങൾ തിരിച്ചു തരുവാൻ ഞങ്ങളുടെ കുടുംബങ്ങൾ വളരെയേറെ ശ്രമിക്കുന്നു. അവർ അവരുടെ ബാല്യത്തിൽ അവധിക്കാം എങ്ങനെയാണോ ആഘോഷിച്ചിരുന്നത് അതുപോലെ അവർ ഞങ്ങളുടെ കൂട്ടുകാരായ് മാറിയിരിക്കുകയാണ്. പട്ടം പറത്തിയും, കുട്ടിയും കോലും കളിച്ചും, കുട്ടികൾ ഞങ്ങളെ വട്ടത്തിരുത്തി ഞങ്ങൾക്ക് ചുറ്റും വലം വെച്ച് ഒരു പ്രത്യേക രീതിയിൽ ഒരു കളി അച്ഛമ്മ ഞങ്ങൾക്ക് പരിചയപ്പെടുത്തി.കൂടാതെ പഴഞ്ചൊല്ലുകളും വായ്മൊഴികളും പരിചയപ്പെടുത്തി. കഥ കഥ കഞ്ഞി വെച്ചു മക്കളെ പ്ലാവിലേക്കയച്ചു പ്ലാവിലൊരു ചക്ക കണ്ടു ചക്ക വെട്ടാൻ വാളിനു പോയി വാളിലൊരു ചോര കണ്ടു ചോര കഴുകാൻ ആറ്റിലിറങ്ങി ആറ്റിലൊരു മീനിനെ കണ്ടു മീൻ പിടിക്കാൻ വലക്ക്പോയി വലയിലൊരു ദ്വാരം കണ്ടു ദ്വാരമടയക്കാൻ സൂചിക്ക് പോയി സൂചിയിൽ കൈ കയറി ' ഇതുപോലുള്ള നിരവധി വായ് മൊഴികൾ അച്ഛമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നപ്പോൾ ഞങ്ങൾക്ക് അത്ഭുതമായി. അതിലേറെ സന്തോഷവുമായി.ഇതിനെല്ലാം എനിക്ക് സാധിച്ചത് എന്റെ കുടുംബം ഒരു കുട്ടുകുടുംബമായാതിനാലാണ്.അച്ഛച്ചനും അച്ഛമ്മയും അച്ഛനും അമ്മയും ചെറിയച്ഛനും ചെറിയമ്മയും പിന്നെ എന്റെ ചെറിയച്ഛന്റെ മക്കളായ അനുജത്തിയും അനിയനും എന്റെ പ്രിയ കളി കൂട്ടുകാരായി ഉള്ളതിനാൽ എനിക്ക് അതൊരു പ്രയാസമായില്ല. തൊട്ടയലത്തെ വീട്ടിലെ അവരുടെ വീട്ടുമുറ്റത്തെ കൂട്ടുകുടാനാരുമില്ലാതെ നിൽക്കുന്നത് കാണുമ്പോഴെനിക്ക് വല്ലാത്ത വിഷമം തോന്നി. എനിക്കവളുടെ അടുത്തേക്ക് ഓടിച്ചെല്ലണമെന്നാഗ്രഹമുണ്ടെങ്കിലും അതിനു കഴിയില്ലല്ലോ. കാരണം നമ്മളിന്ന് വലിയൊരു മഹാമാരിക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ്.ശരീരം കൊണ്ടകന്ന് മനസ്സ് കൊണ്ടടുത്ത് നമ്മുക്ക് ഒറ്റക്കെട്ടായ് ഒരമ്മ പെറ്റ മക്കളെ പോലെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം. വീണ്ടും മാവുകൾ പൂക്കും, കൊന്നകൾ പൂക്കും 'വിഷു വരും ഓണം വരും പെരുന്നാൾ വരും ക്രിസ്മസ് വരും എന്ന ശുഭപ്രതീക്ഷയോടെ എന്നും 6 മണിയുടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു വേണ്ടി ഇന്ന് നമ്മുടെ നാട്ടിൽ ഒരൊറ്റ കൊറോണ രോഗിയില്ല എന്ന വാർത്ത കേൾക്കാൻ ഞാനും എന്റെ കുടുംബവും കാത്തിരിക്കുന്നു. ലോകാ സമസ്ത സംവിനോ ഭവന്തു .........
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം