സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/മഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
മഹായുദ്ധം

ചരിത്രത്തിൻ താളുകളിൽ ഞാൻ കണ്ട മഹാ-
യുദ്ധമതിൽ വെടിക്കോപ്പും രക്തവുമായിരുന്നു
മൂന്നാമതൊരു യുദ്ധം മഹാമാരിയായ് ലോകത്തെ
കാർന്നു തിന്നാനൊരുങ്ങി 'കൊറോണ' രൂപത്തിൽ

ആടിത്തിമിർത്തവൻ പല്ലിളിച്ച് രാക്ഷസ-
രൂപത്തിലെൻ മുൻപിലുമെത്തിയെന്നാൽ
തെല്ലുമാശങ്ക കൂടാതെ ഞാനീ യുദ്ധത്തിൽ
പോരാടാനായി കവചം ധരിച്ച് തയാറെടുത്തു

മുന്നേ പരിസരം വൃത്തിയാക്കി
പിന്നേ ശരീരത്തിൽ ശ്രദ്ധയൂന്നീ
കൈകൾ ഇടവിട്ട് ശുചിയാക്കിക്കൊണ്ടെന്നെ
ത്തന്നെ അതീവ ജാഗ്രതയിൽ
 
ഒളിപ്പോരിൻ മാർഗ്ഗം പിന്തുടർന്ന്
'ലോക് ഡൗൺ 'പദത്തെ പഠിച്ചെടുത്തു
'സാനിെറ്റൈസർ' ജീവിത ഭാഗമാക്കിക്കൊണ്ടീ
ഞാനും ശാരീരികയകലം പാലിച്ചു.

ശ്വസനം 'മാസ്കിന്റെ'യുള്ളിലാക്കി ദിനം തോറുമുള്ള കറങ്ങലുകൾക്കിളവു നൽകി
കൺതുറന്നെൻ ചുറ്റുപാടിനെ നോക്കി
യതാദ്യമായ് കാണുന്നതുപോലെ തോന്നി

അധികാരികളുടെ യാജ്ഞക്കനുസൃതമായ്
ജീവിതത്തെ സ്വയം ചിട്ടപ്പെടുത്തി
'ഗോ കൊറോണ' യെന്നു കണ്ണുരുട്ടി
യങ്ങനെയവനെ ഞാൻ ഭയപ്പെടുത്തി

എന്റെ തയാറെടുപ്പുകളെല്ലാം ഫലം കണ്ടു
ഞാനീ യുദ്ധത്തിൽ വിജയം വരിച്ചു
പിന്നെ ഞാൻ കണ്ടു ഈ യുദ്ധത്തി -
ലെന്നോടൊപ്പം ശതകോടി ജനങ്ങളുമുണ്ടായിരുന്നു.

മീരാ മെർലിൻ ബിനോ
8 B സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത