ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിപ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxBottom1

                                                              പരിസ്ഥിതിപ്രാധാന്യം
                                                          
                               എല്ലാത്തരത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.ഒരു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റുസസ്യങ്ങളുടേയും ജന്തുക്കളുടേയും സഹായമാവശ്യമാണ്.ഇങ്ങനെ 

പരസ്പരം ആശ്രയിക്കുന്നതാണ് പരിസ്ഥിതി. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.പ്രകൃതിയിലെ കാറ്റും ചൂടും വായുവും ഉൾക്കൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്.എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ പ്രകൃതിയെ സ്വന്തമാക്കി വച്ചിരിക്കുന്നു.തണുപ്പിൽ നിന്ന് രക്ഷ നേടാൻ ചൂടും,ചൂടിൽനിന്ന് രക്ഷ നേടാൻ തണുപ്പും കൃത്രിമമായി ഉണ്ടാക്കി.ജലാശയങ്ങളെല്ലാം അണകെട്ടി തടഞ്ഞുനിർത്തുകയും വൃക്ഷങ്ങളെല്ലാംവെട്ടി നിരത്തുകയും ചെയ്തതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുന്നു.ഫാക്റ്ററികൾ പുറപ്പെടുവിക്കുന്ന പുക ,നാം വലിച്ചെറിയുന്ന പ്ളാ‍സ്റ്റിക്കുകൾ എല്ലാം തന്നെ നമ്മുടെ പരിസ്ഥിതി മലിനപ്പെടാൻ കാരണം ആകുന്നു.നാം വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുകയും നദികളെ സ്വച്ഛമായി ഒഴുകാൻ അനുവദിക്കുകയും പ്ള‍ാസ്റ്റിക്ക് മുതലായ അവശിഷ്ടങ്ങൾ പരിസ്ഥിതിയിൽ വലിച്ചെറിയാതെ സംസ്കരിക്കികയും ചെയ്താൽ മാത്രമേ പരിസ്തിതിയെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻകഴിയുകയുളളൂ.പരിസ്ഥിതി നന്നായാൽ മാത്രമേ നമ്മൾക്ക് ഇനിയുളള കാലത്ത് ആരോഗ്യപൂർണ്ണരായി ജീവിക്കാൻ കഴിയുകയുള്ളൂ എന്ന് ഓരോരുത്തരും അറി‍ഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.


| പേര്= ആദി.ടി.എം | ക്ലാസ്സ്= 4 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എസ്.കരുമാല്ലൂർ,എറണാകുളം,വടക്കൻ്‍.പറവൂർ | സ്കൂൾ കോഡ്= 25821 | ഉപജില്ല= വടക്കൻ്‍.പറവൂർ | ജില്ല= എറണാകുളം | തരം= ലേഖനം | color= 5 }}