ജി.എച്.എസ്.എസ്.മേഴത്തൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ജി.എച്.എസ്.എസ്.മേഴത്തൂർ ലിറ്റിൽ കൈറ്റ് പ്രവർത്തിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ 2018 ൽ പ്രവര്ത്തനം ആരംഭിച്ചു . ഓരോ ബാച്ചിലും 22 മെംബേഴ്സ് ഉണ്ട്. ഇതിൽ മെംബർ ആയ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ അനേകം പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാൻ കഴിഞ്ഞു. ഗ്രാഫിക്സ് ആൻെറ് അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമ്മിങ്, പൈത്തോൺ പ്രോഗ്രാമ്മിങ്, മൊബൈല് ആപ്പ് നിർമാണം , റോബോട്ടിക്ക്സ് ,ഇലക്ട്രോണിക്സ് , ഹാർഡ്വെയർ, മലയാളംകമ്പ്യൂട്ടിങ് , ഇന്റെർനെറ് സൈബർ സേഫ്റ്റി, എന്നീ മേഖലകളിൽ യൂണിറ്റ് തല പരിശീലനം ഓരോ ബാച്ചിനും നല്കി. സബ് ജില്ല പരിശീലനങ്ങളിലും ലിറ്റിൽ കൈറ്റ് പങ്കാളിത്തം ഉണ്ടായി. ഇത് കൂടാതെ , ഡിജിറ്റല് ക്യാമറയുടെ ഉപയോഗം, പരിപാലനം ,ഡിജിറ്റൽ ക്ലാസ് റൂം പരിപാലനം, ഐടി ലാബ് പരിപാലനം,എന്നിവ ലിറ്റിൽ കൈറ്റ് നിർവഹിച്ചു വരുന്നു. വീഡിയോ നിർമാണം, എഡിറ്റിങ് എന്നിവയിലും ലിറ്റിൽ കൈറ്റ് മികവ് പുലർത്തുന്നു. ലിറ്റിൽ കൈറ്റിന്റെ ഡിജിറ്റൽ പൂക്കളനിർമാണം, ഡിജിറ്റൽ മാഗസിന് നിർമാണം എന്നിവയിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അമ്മമാർക്കുള്ള ക്യുആർ കോഡ്പരിശീലനം ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു.ദേവി ടീച്ചർ ഏസ് ഐടി സി ആയും കൈറ്റിന്റെ മിസ്ട്രസ്സായും പ്രവർത്തിച്ചു വരുന്നു.