നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ

നമുക്ക് വേണ്ടതെല്ലാം പ്രകൃതി നമുക്കു തരുന്നു. പക്ഷേ , അതിനു പ്രത്യുപകാരമായി നാം ചെയ്യുന്നതോ, പ്രകൃതിയെ മലിനമാക്കുകയാണ് ഈയിടെയായി നദികളും മറ്റ് നിറഞ്ഞൊഴുകുകയാണ്. നാം ചെയ്യുന്നതിൻ്റെ പരിണാമം അനുഭവിക്കുന്നത് പ്രകൃതി മാത്രമല്ല മനുഷ്യരുമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറിയിൽ നിന്നും വരുന്ന പുക, വായു മലിനീകരണത്തിന് ഇടയാകുന്നു. വീടുണ്ടാക്കാൻ നാം മരങ്ങൾ വെട്ടി നശിപ്പി ക്കുന്നു. അതുമൂലം നമ്മുടെ വനങ്ങൾ നശിച്ചുകൊണ്ടിരിക്കുക്കയാണ്. മാത്രമല്ല നാം ശ്വസിക്കുന്ന ഓക്സിജൻ വൃക്ഷങ്ങൾ പ്രഭാതത്തിൽ നമുക്ക് പ്രദാനം ചെയ്യുന്നു. പക്ഷേ, എന്നിട്ടും അതിന് പ്രതിഫലമായി നാം അതിന് നൽകുന്നതോ ? നമ്മൾ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു.
           നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പക്ഷേ,എന്നാൽ നാം നമ്മുടെ വീടു പോലും വൃത്തിയായി സൂക്ഷിക്കുന്നില്ല. പിന്നെ സമൂഹത്തിൻ്റെ കാര്യം പറയണോ. ഈ വൃത്തിഹീനത കാരണം നമുക്ക് കോളറ, മഞ്ഞപിത്തം തുടങ്ങിയ നിരവധി രോഗങ്ങൾ ബാധിക്കും. നാം 'പൊതുജനരോഗ്യത്തിൻ്റെ പിതാവ് ' എന്ന് വിശേഷിപ്പിക്കുന്ന കോളറ എന്ന രോഗം ലണ്ടനിലെ തോംസ് നദിയുടെ മലീമസമായ ഭാഗങ്ങളിൽ നിന്നു വരുന്ന വെള്ളം ശുചികരണവും ചെയ്യാതെ ജനങ്ങൾ കുടിച്ചു. അങ്ങനെയാണവർക്ക് കോളറ പിടിപ്പെട്ടത് എന്നാൽ അവർക്ക് വെള്ളം ശുചീകരണം ചെയ്ത് കുടിച്ച പ്പോൾ പതുക്കെ പതുക്കെ കോളറ എന്ന രോഗം മാറിത്തുടങ്ങി. ഇതിൽ നിന്നും മനസ്സിലാക്കാം നാം ജലാശയങ്ങ ളെ മലിനീകരിക്കാൻ പാടില്ല അങ്ങനെ ചെയ്താൽ ദോഷം നമുക്ക് തന്നെയാണ്. അതുകൊണ്ട് നാം നമ്മുടെ സമൂഹത്തെയും ജലാശയത്തെയും മലിനമാക്കാതെ വൃത്തിയായി സൂക്ഷിക്കണം.
 

അഞ്ചിമ എസ് രാജ്
6 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം